ക്രൈസ്തവൻ ക്രിസ്തുവിനോട് ചേർന്നുനിൽക്കണം: ഫ്രാൻസിസ് പാപ്പ::Syro Malabar News Updates ക്രൈസ്തവൻ ക്രിസ്തുവിനോട് ചേർന്നുനിൽക്കണം: ഫ്രാൻസിസ് പാപ്പ
12-July,2018

വത്തിക്കാൻ സിറ്റി: ജീവിതം കൊണ്ട് ക്രൈസ്തവൻ ക്രിസ്തുവിനോട് ചേർന്നുനിൽക്കണമെന്നും ലോകത്തിന് അത് സാക്ഷ്യമാകണമെന്നും ഫ്രാൻസിസ് പാപ്പ. വത്തിക്കാനിൽ വിശ്വാസികൾക്ക് സന്ദേശം നൽകുകയായിരിന്നു അദ്ദേഹം.
 
“വിശ്വാസരാഹിത്യം ദൈവകൃപയ്ക്ക് തടസ്സമാണ്. വിശ്വാസത്തിൻറെ ബാഹ്യമായ അടയാളങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുകയും ദൈവം ഇല്ലാത്തതുപോലെ ജീവിക്കുകയും ചെയ്യുന്ന ക്രൈസ്തവരുണ്ട്. യഥാർത്ഥത്തിൽ ഈ ക്രൈസ്തവർ ക്രിസ്തുവിനോടോ സുവിശേഷത്തോടോ പൊരുത്തപ്പെടുന്നില്ല. ആശ്ചര്യകരമായി നമ്മുടെ പ്രതീക്ഷകളെ മറികടക്കുന്ന രീതിയിലാണ് ദൈവകൃപ നമ്മിൽ പ്രവർത്തിക്കുന്നത്”; പാപ്പ പറഞ്ഞു.
 
ദൈവകൃപയോടും അവിടുത്തെ വിളിയോടുമുള്ള നമ്മുടെ ഹൃദയകാഠിന്യവും സങ്കുചിത മനഃസ്ഥിതിയും ഇല്ലാതാക്കുവാൻ പരിശുദ്ധ അമ്മയോട് പ്രാർത്ഥിക്കാം. നമ്മിലേയ്ക്കു വരുന്ന ദൈവിക യാഥാർത്ഥ്യം ഉൾക്കൊള്ളാൻ അല്പം ബുദ്ധിമുട്ടിയാലും നാം ഹൃദയം തുറക്കണമെന്നും പാപ്പ കൂട്ടിച്ചേർത്തു.

Source: sundayshalom

Attachments
Back to Top

Never miss an update from Syro-Malabar Church