സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കും: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ::Syro Malabar News Updates സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കും: മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ
12-July,2018

കു​റ​വി​ല​ങ്ങാ​ട്: സ്നേ​ഹ​വും പ​രി​ഗ​ണ​ന​യും ക​രു​ത​ലും കൂ​ടെ​യു​ണ്ടെ​ങ്കി​ൽ ലോ​ക​ത്തെ മാ​റ്റി​മ​റി​ക്കാ​നാ​വു​മെ​ന്നു പാ​ലാ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ. കെ​സി​എ​സ്എ​ൽ 2018-19 പ്ര​വ​ർ​ത്ത​ന​വ​ർ​ഷം കു​റ​വി​ല​ങ്ങാ​ട് ഫൊ​റോ​നാ​പ്പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. കെ​സി​എ​സ്എ​ൽ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ളും അ​വ​രെ സ​ഹാ​യി​ക്കു​ന്ന അ​ധ്യാ​പ​ക​രും ജീ​വി​ത​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കേ​ണ്ട സു​വി​ശേ​ഷ​ന​യം ഇ​താ​ണ്. കെ​സി​എ​സ്എ​ൽ അം​ഗ​ങ്ങ​ൾ പ്രാ​ർ​ഥി​ച്ചു പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​ക​ണ​മെ​ന്നും ന​ന്മ​തി​ന്മ​ക​ളെ വി​വേ​ചി​ച്ച​റി​യാ​നു​ള്ള പ​രി​ശീ​ല​നം ന​മ്മു​ടെ ക്ലാ​സു​മു​റി​ക​ളി​ൽ ഉ​ണ്ടാ​വ​ണ​മെ​ന്നും ബി​ഷ​പ് ഓ​ർ​മി​പ്പി​ച്ചു.
കു​റ​വി​ല​ങ്ങാ​ട്പ​ള്ളി ആ​ർ​ച്ച് പ്രീ​സ്റ്റ് റ​വ. ഡോ. ​ജോ​സ​ഫ് ത​ട​ത്തി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​എ​സ്എ​ൽ രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​കു​ര്യ​ൻ ത​ട​ത്തി​ൽ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​ജെ. സാ​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രി​റ്റി അ​ഗ​സ്റ്റി​ൻ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ്, ചെ​യ​ർ​മാ​ൻ ആ​ൽ​ബി​ൻ ജി​ജോ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 
പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ ബെ​സ്റ്റ് സ്കൂ​ൾ അ​വാ​ർ​ഡി​ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പ്ലാ​ശ​നാ​ലും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ പാ​ലാ സെ​ന്‍റ് മേ​രീ​സും യു​പി വി​ഭാ​ഗ​ത്തി​ൽ ചെ​മ്മ​ല​മ​റ്റ​വും അ​ർ​ഹ​രാ​യി. മു​ൻ ഡ​യ​റ​ക്ട​ർ​മാ​രാ​യ ഫാ. ​ഡോ. തോ​മ​സ് മൂ​ല​യി​ൽ, ഫാ. ​മാ​ത്യു ച​ന്ദ്ര​ൻ​കു​ന്നേ​ൽ, ഫാ. ​ജോ​സ് ത​റ​പ്പേ​ൽ എ​ന്നി​വ​ർ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്തു. ഷോ​ർ​ട്ട് ഫി​ലിം മ​ത്സ​ര​ജേ​താ​ക്ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും ബി​ഷ​പ് സ​മ്മാ​നി​ച്ചു. ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ കെ.​ജെ. സോ​ജ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ​ബി ജോ​സ്, പ്രി​റ്റി അ​ഗ​സ്റ്റി​ൻ, കു​റ​വി​ല​ങ്ങാ​ട് സ്കൂ​ളു​ക​ളി​ലെ പ്ര​ധാ​നാ​ധ്യാ​പ​ക​ർ, കെ​സി​എ​സ്എ​ൽ ആ​നി​മേ​റ്റ​ർ​മാ​ർ, ബ്ര​ദ​ർ റോ​ണി ന​ടു​വി​ലേ​ക്കു​റ്റ്, സി​ൽ​വി മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church