മാ​ർ പ​ഴ​യാ​റ്റി​ലി​ന്‍റെ ച​രമ വാ​ർ​ഷി​കം ആ​ച​രി​ച്ചു::Syro Malabar News Updates മാ​ർ പ​ഴ​യാ​റ്റി​ലി​ന്‍റെ ച​രമ വാ​ർ​ഷി​കം ആ​ച​രി​ച്ചു
11-July,2018

ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട : ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട രൂ​​​​പ​​​​ത പ്ര​​​​ഥ​​​​മ ബി​​​​ഷ​​​​പ് മാ​​​​ർ ജ​​​യിം​​​​സ് പ​​​​ഴ​​​​യാ​​​​റ്റി​​​​ലി​​​​ന്‍റെ ര​​​​ണ്ടാം ച​​​​ര​​​​മ വാ​​​​ർ​​​​ഷി​​​​കം സെ​​​​ന്‍റ് തോ​​​​മ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ആ​​​​ച​​​​രി​​​​ച്ചു. വൈ​​​​കു​​​ന്നേ​​​രം അ​​​​ഞ്ചി​​​​ന് ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ബി​​​ഷ​​​പ് മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ ക​​​​ബ​​​റി​​​ട​​​ത്തി​​​നു മു​​​​ന്നി​​​​ൽ ത​​​​യാ​​​റാ​​​​ക്കി​​​​യ ഛായാ​​​​ചി​​​​ത്ര​​​​ത്തി​​​​ൽ പു​​​​ഷ്പാ​​​​ർ​​​​ച്ച​​​​ന ന​​​​ട​​​​ത്തി. തു​​​​ട​​​​ർ​​​​ന്ന് ബി​​​​ഷ​​​​പ്പി​​​​ന്‍റെ മു​​​​ഖ്യ കാ​​​​ർ​​​​മി​​​​ക​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന അ​​​​നു​​​​സ്മ​​​​ര​​​​ണ ബ​​​​ലി​​​​യി​​​​ൽ രൂ​​​​പ​​​​ത വി​​​​കാ​​​​രി ജ​​​​ന​​​​റാ​​​​ൾ​​​​മാ​​​​രോ​​​​ടൊ​​​​പ്പം വൈ​​​​ദി​​​​ക​​​​രും സ​​​​ഹ​​​​കാ​​​​ർ​​​​മി​​​​ക​​​​രാ​​​​യി​​​​രു​​​​ന്നു. 
 
പു​​​​ണ്യ​​​​ശ്രേ​​​​ഷ്ഠ​​​​നാ​​​​യ മാ​​​​ർ പ​​​​ഴ​​​​യാ​​​​റ്റി​​​​ലി​​​​ന്‍റെ ജീ​​​​വി​​​​തം അ​​​​നു​​​​ക​​​​ര​​​​ണീ​​​​യ മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്ന് ദി​​​​വ്യ​​​​ബ​​​​ലി​​​മ​​​​ധ്യേ​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി​​​യ മാ​​​​ർ പോ​​​​ളി ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ പ​​​​റ​​​​ഞ്ഞു. വി​​​​ശു​​​​ദ്ധ​​​ബ​​​​ലി​​​​ക്കു ശേ​​​​ഷം ക​​​​ല്ല​​​​റ​​​​യി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​വേ​​​​ണ്ടി​​​യു​​​​ള്ള പ്ര​​​​ത്യേ​​​​ക ഒ​​​​പ്പീ​​​​സു​​​ണ്ടാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് അ​​​​നു​​​​സ്മ​​​​ര​​​​ണ യോ​​​​ഗ​​​​ത്തിൽ‘കേ​​​​ര​​​​ള​​​​സ​​​​ഭ’എ​​​ന്ന പ​​​​ത്ര​​​​ത്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രൂ​​​​പ​​​​ത പി​​​ആ​​​​ർ​​​ഒ ഫാ. ​​​​ജോ​​​​മി തോ​​​​ട്ട്യാ​​​​ൻ മാ​​​ർ പ​​​ഴ​​​യാ​​​റ്റി​​​ലി​​​നെ​​​ക്കു​​​റി​ച്ച് ത​​​​യാ​​​​റാ​​​​ക്കി​​​​യ ‘ച​​​​രി​​​​ത്ര​​​​രേ​​​​ഖ​​​​ക​​​​ൾ’ മാ​​​​ർ ക​​​​ണ്ണൂ​​​​ക്കാ​​​​ട​​​​ൻ പ്ര​​​കാ​​​ശ​​​നം​​​ചെ​​​യ്തു. മാ​​​​ർ ജ​​​​യിം​​​​സ് പ​​​​ഴ​​​​യാ​​​​റ്റി​​​​ൽ സ്മാ​​​ര​​​ക ഹൃ​​​​ദ​​​​യ പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​റി​​​​ന്‍റെ ചാ​​​​ല​​​​ക്കു​​​​ടി മേ​​​​ഖ​​​​ല പ്ര​​​​വ​​​​ർ​​​​ത്ത​​​​നോ​​​​ദ്ഘാ​​​​ട​​​​ന​​​​വും ആം​​​​ബു​​​​ല​​​​ൻ​​​​സ് വെ​​​​ഞ്ച​​​രി​​​​പ്പും ന​​​​ട​​​​ന്നു. ചാ​​​​ല​​​​ക്കു​​​​ടി, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട, മാ​​​​ള മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലാ​​​​യി 1120 അം​​​​ഗ​​​​ങ്ങ​​​​ൾ ഇ​​​​തി​​​​നോ​​​​ട​​​​കം പാ​​​​ലി​​​​യേ​​​​റ്റീ​​​​വ് കെ​​​​യ​​​​ർ സേ​​​​വ​​​​നം പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു​​​​ണ്ടെ​​​ന്ന് ​ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​സ​​​​ണ്ണി ക​​​​ള​​​​മ്പ​​​​നാം​​​​ത​​​​ട​​​​ത്തി​​​​ൽ അ​​​​റി​​​​യി​​​​ച്ചു

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church