ഫാ. കുന്നപ്പള്ളി അസാധാരണ വ്യക്തിത്വത്തിന് ഉടമ: കർദിനാൾ മാർ ആലഞ്ചേരി::Syro Malabar News Updates ഫാ. കുന്നപ്പള്ളി അസാധാരണ വ്യക്തിത്വത്തിന് ഉടമ: കർദിനാൾ മാർ ആലഞ്ചേരി
11-July,2018

 
കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: ഭാ​​​​ഷാ ജ്ഞാ​​ന​​വും ആ​​ത്മീ​​യ നി​​റ​​വും ചേ​​ർ​​ന്ന അ​​​​സാ​​​​ധാ​​​​ര​​​​ണ വ്യ​​​​ക്തി​​​​ത്വ​​​​ത്തി​​​​ന് ഉ​​​​ട​​​​മ​​​​യാ​​​​യി​​​​രു​​​​ന്നു ഫാ. ​​​​ജോ​​​​ൺ കു​​​​ന്ന​​​​പ്പ​​​​ള​​​​ളി​​​​യെ​​​​ന്നു സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി. ഫാ. ​​​​ജോ​​​​ൺ കു​​​​ന്ന​​​​പ്പ​​​​ള്ളി​​​​യു​​​​ടെ 25-ാം അ​​​​നു​​​​സ്മ​​​​ര​​​​ണ ശു​​ശ്രൂ​​ഷ​​യി​​ൽ സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ക​​​​ർ​​​​ദി​​​​നാ​​​​ൾ. കു​​​​ന്ന​​​​പ്പ​​​​ള്ളിയ​​​​ച്ച​​​​ന്‍റെ ശ്രേ​​​​ഷ്ഠ​​​​മാ​​​​യ ശുശ്രൂ​​​​ഷ​​​​യി​​​​ൽ അ​​​​നേ​​​​കം വൈ​​​​ദി​​​​ക​​​​ർ ആ​​​​ത്മീ​​​​യ ഫ​​​​ല​​​​ങ്ങ​​​​ൾ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച് ഇ​​​​ന്നും സ​​​​ഭ​​​​യി​​​​ലും സ​​​​മൂ​​​​ഹ​​​​ത്തി​​​​ലും പ്ര​​​​ഭ ചൊ​​​​രി​​​​യു​​​​ന്നു. 
 
കു​​​​ന്ന​​​​പ്പ​​​​ള്ളിയ​​​​ച്ച​​​​ന്‍റെ ഭാ​​​​ഷാ​​​​നൈ​​​​പു​​​​ണ്യം ക​​​​ണ്ട​​​​റി​​​​ഞ്ഞ വൈ​​​​ദി​​​​ക​​​​ർ ആ​​​​രും മ​​​​ല​​​​യാ​​​​ള ഭാ​​​​ഷ​​​​യി​​​​ൽ പു​​​​റ​​​​കോ​​​​ട്ടു പോ​​​​യി​​​​ട്ടി​​​​ല്ല. മ​​​​ല​​​​യാ​​​​ളം, സം​​​​സ്കൃതം, സു​​​​റി​​​​യാ​​​​നി എ​​​​ന്നീ മൂ​​​​ന്ന് ഭാ​​​​ഷ​​​​ക​​​​ളി​​​​ലും പ​​​​ണ്ഡി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ന​​​​ർ​​​​മ​​​​ത്തി​​​​ന്‍റെ മേ​​​​ന്പൊ​​​​ടി ചേ​​​​ർ​​​​ത്താ​​​​ണ് അ​​​​ദ്ദേ​​​​ഹം വൈ​​​​ദി​​​​ക​​​​രെ ഭാ​​​​ഷ പ​​​​ഠി​​​​പ്പി​​​​ച്ചി​​​​രു​​​​ന്ന​​​​ത്. ഭാ​​​​ഷ ന​​​​ന്നാ​​​​യി​​​​ല്ല​​​​ങ്കി​​​​ൽ പ്ര​​​​സം​​​​ഗം മോ​​​​ശ​​​​മാ​​​​കു​​​​മെ​​​​ന്നു കു​​​​ന്ന​​​​പ്പ​​​​ള​​​​ളി​​​​യ​​​​ച്ച​​​​ന്‍ എ​​​​പ്പോ​​​​ഴും ഓ​​​​ർ​​​​മി​​​​പ്പി​​​​ക്കു​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു മാ​​​​ർ ആ​​​​ല​​​​ഞ്ചേ​​​​രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു. 
 
 
സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ൽ കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി രൂ​​​​പ​​​​താ​​​​ധ്യ​​​​ക്ഷ​​​​ൻ മാ​​​​ർ മാ​​​​ത്യു അ​​​​റ​​​​യ്ക്ക​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. സീ​​​​റോ മ​​​​ല​​​​ബാ​​​​ർ സ​​​​ഭാ കൂ​​​​രി​​​​യാ മെ​​​​ത്രാ​​​​ൻ മാ​​​​ർ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ വാ​​​​ണി​​​​യ​​​​പ്പുര​​​​യ്ക്ക​​​​ൽ, മം​​​​ഗ​​​​ല​​​​പ്പു​​​​ഴ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ സെ​​​​മി​​​​നാ​​​​രി റെ​​​​ക്ട​​​​ർ റവ. ഡോ. ​​​​മാ​​​​ത്യു ഇ​​​​ല്ല​​​​ത്തു​​​​പ്പ​​​​റ​​​​ന്പി​​​​ൽ, ദീ​​​​പി​​​​ക ചീ​​​​ഫ് എ​​​​ഡി​​​​റ്റ​​​​ർ ഫാ. ​​​​ബോ​​​​ബി അ​​​​ല​​​​ക്സ് മ​​​​ണ്ണം​​​​പ്ലാ​​​​ക്ക​​​​ൽ, പ്രൊ​​​​വി​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​ർ സി​​​​സ്റ്റ​​​​ർ ജാ​​​​ൻ​​​​സി മ​​​​രി​​​​യ സി​​​​എം​​​​സി, സ്ക​​​​റി​​​​യ ജോ​​​​സ​​​​ഫ് കാ​​​​രി​​​​യി​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. വി​​​​കാ​​​​രി ഫാ. ​​​​വ​​​​ർ​​​​ഗീ​​​​സ് പു​​​​തു​​​​പ്പ​​​​റ​​​​ന്പി​​​​ൽ സ്വാ​​​​ഗ​​​​ത​​​​വും ക​​​​ൺ​​​​വീ​​​​ന​​​​ർ ജോ​​​​സ് സി​​​​റി​​​​യ​​​​ക് ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church