സ​​പ്പോ​​ർ​​ട്ട് എ ​​ചൈ​​ൽ​​ഡ് പ​​ദ്ധ​​തി മ​​ഹ​​ത്ത​​രം: മാ​​ർ പെ​​രു​​ന്തോ​​ട്ടം::Syro Malabar News Updates സ​​പ്പോ​​ർ​​ട്ട് എ ​​ചൈ​​ൽ​​ഡ് പ​​ദ്ധ​​തി മ​​ഹ​​ത്ത​​രം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
14-June,2018

ച​​ങ്ങ​​നാ​​ശേ​​രി:​​ആ​​ത്മ​​താ​​കേ​​ന്ദ്ര​​ത്തി​​ന്‍റെ സ​​പ്പോ​​ർ​​ട്ട് എ ​​ചൈ​​ൽ​​ഡ് പ​​ദ്ധ​​തി മ​​ഹ​​ത്ത​​ര​​മാ​​യ ഒ​​രു സാ​​മൂ​​ഹ്യ​​ക്ഷേ​​മ പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. 15-ാമ​​ത് സ​​പ്പോ​​ർ​​ട്ട് എ ​​ചൈ​​ൽ​​ഡ് വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​ന​​വും പ​​ഠ​​ന ഉ​​പ​​ക​​ര​​ണ വി​​ത​​ര​​ണ​​വും ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ്. 
സ​​മൂ​​ഹ​​ത്തി​​ൽ വേ​​ദ​​നി​​ക്കു​​ന്ന​​വ​​ർ​​ക്കാ​​യി ആ​​ത്മ​​താ​​കേ​​ന്ദ്രം ന​​ൽ​​കു​​ന്ന നി​​ര​​വ​​ധി​​യാ​​യ ക​​ർ​​മ​​പ​​ദ്ധ​​തി​​ക​​ൾ പ്ര​​ശം​​സ​​നീ​​യ​​മാ​​മെ​​ന്നും ആ​​ർ​​ച്ച്ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ളും ആ​​ത്മ​​താ​​കേ​​ന്ദ്രം പ്ര​​സി​​ഡ​​ന്‍റു​​മാ​​യ മോ​​ണ്‍.​​ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ആ​​ത്മ​​താ​​കേ​​ന്ദ്രം ഡ​​യ​​റ​​ക്ട​​ർ ഫാ.​​തോ​​മ​​സ് താ​​ന്നി​​യ​​ത്ത് ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ല്കി. 
പ​​ഠ​​ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ച​​ങ്ങ​​നാ​​ശേ​​രി വ്യാ​​പാ​​രി വ്യ​​വ​​സാ​​യി ഏ​​കോ​​പ​​ന സ​​മി​​തി, വൈ​​സ് മെ​​ൻ​​സ് ക്ല​​ബ് ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ​​ർ, ആ​​രാ​​ധ​​ന​​മ​​ഠം പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഹൗ​​സ്, ഹോ​​ളി ക്വീ​​ൻ​​സ് പ്രൊ​​വി​​ൻ​​ഷ്യ​​ൽ ഹൗ​​സ്, യൂ​​ണി​​യ​​ൻ ബാ​​ങ്ക്, ച​​ങ്ങ​​നാ​​ശേ​​രി ജം​​ഗ്ഷ​​ൻ ഫേ​​സ്ബു​​ക്ക് കൂ​​ട്ടാ​​യ്മ വി​​വി​​ധ സ്പോ​​ണ്‍​സ​​ർ​​മാ​​ർ എ​​ന്നി​​വ​​രു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ​​യാ​​ണ് 425 പേ​​ർ​​ക്ക് പ​​ഠ​​നോ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ന​​ല്കി​​യ​​ത്. 275 പേ​​ർ​​ക്ക് സാ​​ന്പ​​ത്തി​​ക സ​​ഹാ​​യ​​വും വി​​ത​​ര​​ണം ചെ​​യ്തു.
സ​​മ്മേ​​ള​​ന​​ത്തി​​ൽ എ.​​ടി. ജോ​​ബ് , ജോ​​സ് കു​​ള​​ങ്ങ​​ര, എ​​ൻ.​​പി. തോ​​മ​​സ്, ജോ​​സ​​ഫ് ഇ​​ഞ്ചി​​പ്പ​​റ​​ന്പി​​ൽ, ലാ​​ലി​​ച്ച​​ൻ മ​​റ്റ​​ത്തി​​ൽ ട്രീ​​സാ മാ​​ത്യു, ടി.​​എം. മാ​​ത്യു എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church