പാ​ലാ രൂ​പ​ത​യി​ൽ അ​വി​വാ​ഹി​ത​രു​ടെ സം​ഗ​മം 15 ന്::Syro Malabar News Updates പാ​ലാ രൂ​പ​ത​യി​ൽ അ​വി​വാ​ഹി​ത​രു​ടെ സം​ഗ​മം 15 ന്
14-June,2018

പാ​ലാ: രൂ​പ​ത ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​തൃ​വേ​ദി​യു​ടെ​യും പി​തൃ​വേ​ദി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 15 നു ​രാ​വി​ലെ 9.30 നു ​പാ​ലാ ളാ​ലം സെ​ന്‍റ് മേ​രീ​സ് (പ​ഴ​യ​പ​ള്ളി) പാ​രീ​ഷ് ഹാ​ളി​ൽ അ​വി​വാ​ഹി​ത​രു​ടെ സം​ഗ​മം ന​ട​ത്തും. മാ​തൃ-​പി​തൃ​വേ​ദി​ക​ൾ രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ച്ച അ​വി​വാ​ഹി​ത​രു​ടെ സ​ർ​വേ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണു സം​ഗ​മം ന​ട​ത്തു​ന്ന​ത്. പ്ര​സ്തു​ത സ​ർ​വേ​യി​ൽ 1500 ൽ​പ്പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തി​രു​ന്നു. വി​വാ​ഹാ​ന്ത​സി​ലേ​ക്കു പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്ന​വ​ർ​ക്കു കൈ​ത്താ​ങ്ങാ​കാ​നും വ​ഴി​തു​റ​ക്കാ​നും സ​ഹാ​യ​ക​മാ​യി​ട്ടാ​ണു ഫാ​മി​ലി അ​പ്പോ​സ്ത​ലേ​റ്റ് സം​ഗ​മം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സം​ഗ​മ​ത്തി​ൽ പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റ​ന്പി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഡോ. ​ടി.​സി. ത​ങ്ക​ച്ച​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ഏ​ബ്ര​ഹാം ഐ​രാ​റ്റു​പ​ട​വി​ൽ, ജാ​ൻ​സ​മ്മ ജോ​സ​ഫ് പ്ലാ​ക്ക​ണ്ണി​ക്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church