അല്മായർ പ്രേഷിതപ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങണം: കർദിനാൾ മാർ ആലഞ്ചേരി::Syro Malabar News Updates അല്മായർ പ്രേഷിതപ്രവർത്തനങ്ങൾക്കു മുന്നിട്ടിറങ്ങണം: കർദിനാൾ മാർ ആലഞ്ചേരി
13-June,2018

കൊച്ചി: ഭാരതം മുഴുവനുമുള്ള പ്രേഷിതപ്രവർത്തനത്തിനു സീറോ മലബാർ സഭയ്ക്കു ലഭിച്ച സ്വാതന്ത്ര്യം ഫലപ്രദമാക്കാൻ അല്മായർ മുന്നിട്ടിറങ്ങണമെന്നും മേജർ ആർച്ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരി. സീറോ മലബാർ സഭയുടെ സുവിശേഷവത്കരണത്തിനു പ്രവാസികളുടെ അജപാലന ശുശ്രുഷകൾക്കുമായുള്ള കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സഭയിലെ അല്മായ സംഘടനാ നേതാക്കളുടെ യോഗത്തിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. 
സഭയുടെ പ്രേഷിതപ്രവർത്തനങ്ങളിൽ എക്കാലവും സ്തുത്യർഹമായ പങ്കു വഹിച്ചിട്ടുള്ള അല്മായർ,മിഷൻ പ്രദേശങ്ങളെ അറിയാനും മിഷൻ പ്രവർത്തനങ്ങളിൽ  കൂടുതൽ ഭാഗഭാക്കാകാനും ഇനിയും മുന്നോട്ടുവരണമെന്നും കർദിനാൾ ഓർമിപ്പിച്ചു. പ്രേഷിത പ്രവർത്തനം സഭയുടെ പൊതുവായ ദൗത്യമാണെന്നും ഇതിനുള്ള പ്രേരണ കുടുംബങ്ങളിലെ അർപ്പണമനോഭാവത്തിൽ നിന്നാണു രൂപപ്പെടുന്നതെന്നും യോഗം ഉദ്ഘാടനം ചെയ്ത കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഓർമിപ്പിച്ചു. നമ്മുടെ സഭ മറ്റു സഭകളോടു ചേർന്നു നടത്തിയ സുവിശേഷ പ്രഘോഷണങ്ങൾക്കു അല്മായർ ശക്തി പകർത്തിട്ടുണ്ടെന്നും കമ്മീഷൻ ചെയർമാൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ പറഞ്ഞു. റവ.ഡോ.ജോസ് ചെറിയമ്പനാട്ട്, കമ്മീഷൻ സെക്രട്ടറി റവ.ഡോ.സെബാസ്റ്റ്യൻ മുട്ടും തൊട്ടിൽ, ഓഫീസ് സെക്രട്ടറി സിസ്റ്റർ പ്രവീണ, വിവിധ അല്മായ സംഘടനാ നേതാക്കൾ എന്നിവർ പ്രസംഗിച്ചു

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church