കോലം കത്തിച്ച നടപടി അപലപനീയം: ചങ്ങനാശേരി അതിരൂപത::Syro Malabar News Updates കോലം കത്തിച്ച നടപടി അപലപനീയം: ചങ്ങനാശേരി അതിരൂപത
13-June,2018

ച​ങ്ങ​നാ​ശേ​രി: സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​യു​ടെ ചി​ത്രം എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​താ കവാ​ട​ത്തി​ൽ ക​ത്തി​ച്ച പൈ​ശാ​ചി​ക​വും ക്രൈ​സ്ത​വ​വി​രു​ദ്ധ​വൂമാ​യ പ്ര​വൃ​ത്തി​യെ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.
 
അ​തി​രൂ​പ​താ​കേ​ന്ദ്ര​ത്തി​ൽ ചേ​ർ​ന്ന പ്ര​സ്ബി​റ്റ​റ​ൽ കൗ​ണ്‍സി​ൽ, പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, പി​ആ​ർ ജാ​ഗ്ര​താ സ​മി​തി​യം​ഗ​ങ്ങ​ൾ, ഫൊ​റോ​ന കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി​മാ​ർ, പി​തൃ​വേ​ദി മാ​തൃ​ജ്യോ​തി​സ്, എ​കെ​സി​സി, എ​സ്എം​വൈ​എം, യു​വ​ദീ​പ്തി, ഡി​സി​എം​എ​സ് സം​ഘ​ട​നാ​ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
 
അ​ൻ​പ​തു​ല​ക്ഷ​ത്തി​ല​ധി​കം വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ​ചാ​ര്യ​നെ അ​വ​ഹേ​ളി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​ത്ത​രം നീ​ച​പ്ര​വ​ർ​ത്തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന ഗൂ​ഢാ​ലോ​ച​ന​ക്കാ​ർ​ക്കെ​തി​രേ ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ സ​ഭാ​ധി​കാ​രി​ക​ൾ ത​യ്യാ​റാ​ക​ണ​മെ​ന്നും യോ​ഗംആ​വ​ശ്യ​പ്പെ​ട്ടു. വി​ശ്വാ​സ​ത്തി​ൽ ഐ​ക്യ​പ്പെ​ടു​ന്ന​തി​നും കൂ​ട്ടാ​യ്മ​യി​ൽ വ്യാ​പ​രി​ക്കു​ന്ന​തി​നും സ​ഭാ​മ​ക്ക​ളെ​ല്ലാ​വ​രും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന ന​ട​ത്ത​ണമെ​ന്നും ഉ​പ​വാ​സ​മ​നു​ഷ്ഠി​ക്ക​ണ​മെ​ന്നും യോ​ഗം ആ​ഹ്വാ​നം ചെ​യ്തു.
 
 
സ​മ്മേ​ള​ന​ത്തി​ൽ വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് മു​ണ്ട​ക​ത്തി​ൽ, മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത്, പ്ര​സ്ബി​റ്റ​റ​ൽ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് നി​ല​വ​ന്ത​റ, പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ സെ​ക്ര​ട്ട​റി ഡോ. ​സോ​ണി ക​ണ്ട​ങ്ക​രി, മെ​ത്രാ​പ്പോ​ലീ​ത്ത​ൻ പ​ള്ളി വി​കാ​രി ഫാ. ​കു​ര്യ​ൻ പു​ത്ത​ൻ​പു​ര, ക​ത്തോ​ലി​ക്കാ​കോ​ണ്‍ഗ്ര​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് നെ​ല്ലി​ക്ക​ൽ, യു​വ​ദീ​പ്തി ഡ​യ​റ​ക്ട​ർ ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ, പ്രി​ൻ​സ് അ​റ​യ്ക്ക​ൽ, രാ​ജേ​ഷ് ജോ​ണ്‍, ജാ​ഗ്ര​താ സ​മി​തി ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ത​ല​ച്ചെ​ല്ലൂ​ർ, പാ​സ്റ്റ​റ​ൽ കൗ​ണ്‍സി​ൽ ലി​റ്റ​ർ​ജി കൗ​ണ്‍സി​ൽ ചെ​യ​ർ​മാ​ൻ റ​വ. ഡോ. ​ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ഡി​സി​എം​എ​സ്. പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ഇ​ല​വു​ങ്ക​ൽ, റ്റോം ​ജോ​സ​ഫ്, ടെ​ന്നീ​സ് ജോ​സ​ഫ്, സി​സ്റ്റ​ർ ജി​യോ മ​രി​യ, ജോ​ണി​ക്കു​ട്ടി സ്ക​റി​യ, തോ​മ​സ്കു​ട്ടി മ​ണ​ക്കു​ന്നേ​ൽ, ഷാ​ജി ഉ​പ്പൂ​ട്ടി​ൽ, എ​ബി​ൻ അ​ലക്സാ​ണ്ട​ർ, പി.​പി. ജോ​സ​ഫ്, ലാ​ലി​ച്ച​ൻ മ​റ്റ​ത്തി​ൽ, ജോ​യി പാ​റ​പ്പു​റം, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഫെ​ലി​ക്സ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church