‘ആ​ദി​മ ക്രൈ​സ്ത​വ​രു​ടെ ചൈ​തന്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​ക​ണം’::Syro Malabar News Updates ‘ആ​ദി​മ ക്രൈ​സ്ത​വ​രു​ടെ ചൈ​തന്യ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​ക​ണം’
10-June,2018

കോ​ത​മം​ഗ​ലം: ആ​ദി​മ ക്രൈ​സ്ത​വ സ​മൂ​ഹ​ത്തി​ന്‍റെ ചൈ​ത​ന്യ​ത്തോ​ടെ ക്രൈ​സ്ത​വ വി​ശ്വാ​സി​ക​ൾ മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നു കോ ​ത​മം​ഗ​ലം രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. കോ​ത​മം​ഗ​ലം രൂ​പ​ത ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ക​ത്തീ​ഡ്ര​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. 

സ​ഭ പു​റ​ത്തു​നി​ന്നും അ​ക​ത്തു​നി​ന്നും പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണി​ത്. സ്നേ​ഹ​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തിന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പാ​ത​യി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ​യും ശ്ലീ​ഹ​ൻ​മാ​രു​ടെ​യും പ്രാ​ർ​ഥ​ന ശ​ക്തി പ​ക​രും. 

കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ന​യ​ങ്ങ​ൾ കൂ ​ടു​ത​ൽ പ്ര​തി​സ​ന്ധി​ക​ളി​ലേ​ക്കാ​ണു ജ​ന​ങ്ങ​ളെ എ​ത്തി​ക്കു​ന്ന​ത്. കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​യ​മാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റേ​ത്. ആ​തു​രാ​ല​യ​ങ്ങ​ളും അ​നാ​ഥാ​ല​യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​യെ പ്രൈ​വ​റ്റ് സെ​ക്ട​റി​ൽ​നി​ന്ന് അ​ട​ർ​ത്തി പൊ​തു​മേ​ഖ​ല​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ നീ​ക്കം ഏ​റെ ദോ​ഷം​ചെ​യ്യും. പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ കു​ടും​ബ-​ഇ​ട​വ​ക-​രൂ​പ​ത കൂ​ട്ടാ​യ്മ​ക​ളും പ്രാ​ർ​ഥ​നാ കൂ​ട്ടാ​യ്മ​ക​ളും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. 

കോ​ത​മം​ഗ​ലം രൂ​പ​ത വി​ഷ​ൻ 2020 പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ന​ന്മ​ക്കാ​യി ധാ​രാ​ളം പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി​വ​രി​ക​യാ​ണ്. കാ​രു​ണ്യ​വ​ർ​ഷം പ്ര​മാ​ണി​ച്ച് 28 കോ​ടി രൂ​പ​യു​ടെ സാ​മൂ​ഹ്യ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​പ്പാ​ക്കി. കാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന തി​നാ​യി ന​ട​പ്പാ​ക്കി​യ ആ​ശാ​കി​ര​ണ്‍ പ​ദ്ധ​തി വ​ഴി 1200 ഓ​ളം കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കി​വ​രു​ന്നു. നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഒ​രു​ക്കി​യി​ട്ടു​ള്ള കെ​യ​ർ എ ​ഫാ​മി​ലി പ​ദ്ധ​തി വ​ഴി 550 കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യം ന​ൽ​കി​വ​രു​ന്നു​ണ്ട്.

രൂ​പ​ത പു​തു​താ​യി അ​ഞ്ചു ബൃ​ഹ​ത് പ​ദ്ധ​തി​ക​ൾ​കൂ​ടി ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കും. 100 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് 25000 രൂ​പ​വീ​തം വി​ത​ര​ണം ചെ​യ്യും. പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സു​ക​ൾ​ക്ക് പ​ഠി​ക്കു​ന്ന 25 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഫു​ൾ​സ്കോ​ള​ർ​ഷി​പ് ന​ൽ​കും. കി​ട​പ്പു​രോ​ഗി​ക​ളെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി മൊ​ബൈ​ൽ പാ​ലി​യേ​റ്റി​വ് കെ​യ​ർ യൂ​ണി​റ്റ് ആ​രം​ഭി​ക്കും. നി​യ​മ, വി​ദ്യാ​ഭ്യാ​സ, ക​രി​യ​ർ സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി ഹെ​ൽ​പ്പ് ഡെ​സ്ക് ആ​രം​ഭി​ക്കും. കു​ടും​ബ​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി പ​ര​സ്പ​ര സ​ഹാ​യ സാ ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ അ​റി​യി​ച്ചു.

സ​ഭ വി​ശ്വാ​സ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും മു​ഖ​മാ​യി മാ​റ​ണ​മെ​ന്ന് മാ​ർ ജോ ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ രൂ​പ​താ​ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ​ക​ൾ സ്നേ​ഹ​ത്തി​ന്‍റെ വ​ലി​യ ബ​ന്ധം പൂ​പ​പ്പെ​ടു​ത്തും. മ​റ്റു​ള്ള​വ​രി​ൽ ക​രു​ത​ൽ വേ​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ൽ ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് സ​ഹാ​യ​മാ​കു​ന്പോ​ഴാ​ണ് ന​മ്മു​ടെ ക​രു​ത​ൽ വ്യ​ക്ത​മാ​കു​ന്ന​തെ​ന്നും മാ​ർ പു​ന്ന​ക്കോ​ട്ടി​ൽ പ​റ​ഞ്ഞു.

സ​മ്മേ​ള ന​ത്തി​ൽ മു​ൻ​മ​ന്ത്രി പി.​ജെ. ജോ​സ​ഫ്, മോ​ണ്‍. ഡോ. ​ജോ​ർ​ജ് കു​രു​ക്കൂ​ർ, റ​വ. ഡോ. ​ജോ​ർ​ജ് കാ​ര​ക്കു​ന്നേ​ൽ, ബേ​ബി ജോ​ണ്‍ ക​ല​യ​ന്താ​നി, ഡോ. ​സി​സ്റ്റ​ർ പെ​ട്രീ​ഷ്യ എം​എ​സ്ജെ എ​ന്നി​വ​രെ പ്ര ​വ​ർ​ത്ത​ന​മി​ക​വി​നു​ള്ള പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, ഫാ. ​പോ​ൾ ഇ​ട​ത്തൊ​ട്ടി, ഫാ. ​സി​ജ​ൻ ഊ​ന്നു​ക​ല്ലേ​ൽ സി​എം​ഐ, സി​സ്റ്റ​ർ ലൂ​സി​റ്റ എ​ഫ്സി​സി, ബി​ജു പ​റ​യ​ന്നി​ലം, ആ​നി ഇ​ള​യി​ടം, തോ​മ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ബി​ഷ​പ്പു​മാ​രാ​യ മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ, മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ എ​ന്നി​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ ബ​ലി​യോ​ടെ​യാ​യി​രു​ന്നു രൂ​പ​ത ദി​നാ​ച​ര​ണ​ത്തി​ന് തു​ട​ക്കം. രൂ​പ​ത വി​കാ​രി ജ​ന റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. 

രൂ​പ​ത​യി​ലെ മു​ഴു​വ​ൻ വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും അ​ൽ​മാ​യ പ്ര​തി നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. രൂ​പ​ത ചാ​ൻ​സി​ല​ർ ഫാ. ​ജോ​സ് പു​ല്ലോ​പ്പി​ള​ളി​ൽ, രൂ​പ​ത പൊ​ക്കു​റേ​റ്റ​ർ ഫാ.​ജോ​സ് കു​ഴി​ക​ണ്ണി​യി​ൽ, ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​മാ​ത്യു​സ് മാ​ളി​യേ​ക്ക​ൽ, ഫാ. ​മാ​ത്യു​സ് തേ​വ​ർ​പാ​ടം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church