ഭാ​വി​യെ അ​റി​ഞ്ഞു പ്ര​വ​ർ​ത്തി​ച്ചാ​ലേ പു​രോ​ഗ​തി പ്രാ​പി​ക്കാ​ൻ ക​ഴി​യൂ: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ::Syro Malabar News Updates ഭാ​വി​യെ അ​റി​ഞ്ഞു പ്ര​വ​ർ​ത്തി​ച്ചാ​ലേ പു​രോ​ഗ​തി പ്രാ​പി​ക്കാ​ൻ ക​ഴി​യൂ: മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ
10-June,2018

കാ​ഞ്ഞി​ര​പ്പ​ള്ളി: ഭാ​വി​യെ അ​റി​ഞ്ഞു പ്ര​വ​ർ​ത്തി​ച്ചാ​ലേ വ്യ​ക്തി​ക​ൾ​ക്കാ​യാ​ലും പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യാ​ലും പു​രോ​ഗ​തി പ്രാ​പി​ക്കാ​ൻ ക​ഴി​യൂ എ​ന്നും ഇ​നി​വ​രു​ന്ന ലോ​കം എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ന്ന​തി​ൽ ധാ​ര​ണ​യു​ണ്ടാ​ക​ണ​മെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. 

രൂ​പ​ത കോ​ർ​പറേ​റ്റ് മാ​നേ​ജ്മെ​ന്‍റ് സ്കൂ​ളു​ക​ളി​ൽ​നി​ന്നും എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ആ​ദ​രി​ക്കാ​നാ​യി ന​ട​ത്തി​യ പ്ര​തി​ഭാ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ അ​റ​യ്ക്ക​ൽ. ലോ​ക​ത്ത് സം​ഭ​വി​ക്കു​ന്ന മാ​റ്റ​ങ്ങ​ളെ മ​ന​സി​ലാ​ക്കു​വാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ക​ഴി​യ​ണം. ന​ല്ല വാ​യ​ന​വും നി​രീ​ക്ഷ​ണ​വും ഇ​തി​നാ​വ​ശ്യ​മാ​ണ്. വി​ദേ​ശ​ത്തു​ള്ള തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും ന​മ്മു​ടെ രാ​ജ്യ​ത്തു​ള്ള തൊ​ഴി​ൽ സാ​ധ്യ​ത​ക​ളും മ​ന​സി​ലാ​ക്കു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്നും മാ​ർ അ​റ​യ്ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. 

ഫാ. ​ബി​ന്നി ക​യ്യാ​നി​യി​ൽ മാ​ന​സി​കാ​രോ​ഗ്യ​വും വി​ദ്യാ​ഭ്യാ​സ​വും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ന്‍റ് ഡൊ​മി​നി​ക്സ് എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ സാ​ബു​ക്കു​ട്ടി മാ​ത്യു, ഹെ​ഡ്മാ​സ്റ്റ​ർ സി​ബി​ച്ച​ൻ ജേ​ക്ക​ബ്, മേ​രി​കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ് ഹെ​ഡ്മി​സ്ട്ര​സ് സെ​ലീ​നാ തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കോ​ർപറേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ഖ​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ സ്വാ​ഗ​ത​വും അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജ​യ​റാ​ണി കെ. ​ന​ന്ദി​യും പ​റ​ഞ്ഞു. 

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ 147 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പ്ല​സ്ടു പ​രീ​ക്ഷ​യി​ൽ 173 വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ച​ത്.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church