ചങ്ങനാശേരി അതിരൂപത 10 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കും::Syro Malabar News Updates ചങ്ങനാശേരി അതിരൂപത 10 ലക്ഷം മരങ്ങള്‍ വച്ചുപിടിപ്പിക്കും
15-May,2018

ച​​ങ്ങ​​നാ​​ശേ​​രി: പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി സ​​​ര്‍ക്കാ​​​രു​​​മാ​​​യി ചേ​​​ര്‍ന്ന് ഈ ​​​വ​​​ര്‍ഷം 10 ല​​​ക്ഷം മ​​​ര​​​ങ്ങ​​​ള്‍ വ​​​ച്ചു പി​​​ടി​​​പ്പി​​​ക്കാ​​ൻ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത തീ​​​രു​​​മാ​​​നി​​​ച്ചു. ഈ ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം 19ന് ​​തു​​​രു​​​ത്തി മ​​​ര്‍ത്ത് മ​​​റി​​​യം ഫൊ​​​റോ​​​നാ​​​യി​​​ല്‍ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​ത്തി​​ന്‍റെ അ​​​ധ്യ​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന അ​​​തി​​​രൂ​​​പ​​​താ​​​ദി​​​ന​​​ത്തി​​​ല്‍ സാ​​​ഗ​​​ര്‍ ബി​​ഷ​​പ് മാ​​​ര്‍ ജ​​​യിം​​​സ് അ​​​ത്തി​​​ക്ക​​​ളം നി​​​ര്‍വ​​​ഹി​​​ക്കും. 
 
അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഇ​​​ട​​​വ​​​ക​​​ക​​​ള്‍ പ​​​രി​​​സ്ഥി​​​തി സൗ​​​ഹൃദ​​​മാ​​​ക്കി മാ​​​റ്റു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​മാ​​​ണ് ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ മു​​​ന്നോ​​​ട്ടുവ​​​യ്ക്കു​​​ന്ന​​​ത്. അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സ​​​ണ്‍ഡേ സ്‌​​​കൂ​​​ളു​​​ക​​​ള്‍, റെ​​​ഗു​​​ല​​​ര്‍ സ്‌​​​കൂ​​​ളു​​​ക​​​ള്‍, ചാ​​​സ് അ​​​യ​​​ല്‍കൂ​​​ട്ട​​​ങ്ങ​​​ള്‍, സം​​​ഘ​​​ട​​​ന​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ലൂ​​​ടെ ഈ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​തി​​​രൂ​​​പ​​​താ​​​ദി​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന എ​​​ല്ലാ ഇ​​​ട​​​വ​​​ക​​​ക​​​ള്‍ക്കും നാ​​​ട്ടു​​​മാ​​​വി​​​ന്‍ തൈ ​​​ന​​​ല്‍കും. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church