വ​യോ​ജ​ന​ങ്ങ​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​ത് ഏ​റ്റ​വും മ​ഹ​ത്ത​രം: മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്::Syro Malabar News Updates വ​യോ​ജ​ന​ങ്ങ​ളെ ശു​ശ്രൂ​ഷി​ക്കു​ന്ന​ത് ഏ​റ്റ​വും മ​ഹ​ത്ത​രം: മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്
15-May,2018

വ​ട​ക്ക​ഞ്ചേ​രി: ശു​ശ്രൂ​ഷ​ക​ളി​ൽ ഏ​റ്റ​വും വ​ലി​യ​തും വി​ല​പ്പെ​ട്ട​തും മ​ഹ​ത്ത​ര​വു​മാ​യ​ത് നി​രാ​ലം​ബ​രും രോ​ഗി​ക​ളു​മാ​യ വ​യോ​ജ​ന​ങ്ങ​ളെ ശു​ശ്രൂ​ഷി​ക്ക​ലാ​ണെ​ന്ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ബോ​ധി​പ്പി​ച്ചു. പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ന​ല്ല​ത് കൊ​ടു​ക്കു​ന്പോ​ഴാ​ണ് ദൈ​വാ​നു​ഗ്ര​ഹ​ങ്ങ​ൾ സ​മൃ​ദ്ധ​മാ​വു​ക​യെ​ന്നും ബി​ഷ​പ്പ് ഓ​ർ​മ്മി​പ്പി​ച്ചു.
 
നി​രാ​ലം​ബ​രാ​യ അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന മം​ഗ​ലം പാ​ല​ത്തെ ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ൽ പു​തി​യ​താ​യി നി​ർ​മ്മി​ച്ച റി​ക്രി​യേ​ഷ​ൻ ഹാ​ൾ സ​മു​ച്ഛ​യ​ത്തി​ന്‍റെ ആ​ശീ​ർ​വ്വാ​ദ​ക​ർ​മ്മ​വും ഉ​ദ്ഘാ​ട​ന​വും നി​ർ​വ്വ​ഹി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്പ്. ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലെ അ​മ്മ​മാ​ർ​ക്ക് ഏ​റ്റ​വും മു​ന്തി​യ സൗ​ക​ര്യ​ങ്ങ​ളൊ​രു​ക്കു​ന്ന​തി​ൽ തു​ട​ക്കം മു​ത​ൽ ഒ​പ്പം നി​ല്ക്കു​ന്ന ബ്ര​ദ​ർ ജോ​ബി വെ​ട്ടു​വ​യ​ലി​നേ​യും ജീ​വി​തം മു​ഴു​വ​ൻ സേ​വ​ന ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തു​ന്ന വൈ​ദാ​ൻ സി​സ്റ്റേ​ഴ്സി​നേ​യും ബി​ഷ​പ്പ് പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.
 
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ത പോ​ൾ​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നും ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്ത് റോ​ഡി​ന് മ​തി​യാ​യ വീ​തി ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. ദൈ​വ​ദാ​ൻ സി​സ്റ്റേ​ഴ്സ് ഡ​യ​റ​ക്ട​ർ ഫാ.​ഡോ.​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
 
വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്ദ് മാ​താ ഫൊ​റോ​ന വി​കാ​രി ഫാ.​ഡോ.​സേ​വ്യ​ർ മാ​റാ​മ​റ്റം, ദൈ​വ​ദാ​ൻ സെ​ന്‍റ​റി​ന്‍റെ ചാ​പ്ലി​നും വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി ടെ​ക്നി​ക് കോ​ള​ജ് ഡ​യ​റ​ക്ട​റു​മാ​യ ഫാ.​ഡോ.​ജോ​സ് ക​ണ്ണ​ന്പു​ഴ, പാ​ല​ക്കാ​ട് സാ​മൂ​ഹ്യ ക്ഷേ​മ നീ​തി വ​കു​പ്പ് ഓ​ഫീ​സി​ലെ പ്ര​ദീ​പ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കു​മാ​ര​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ഗം​ഗാ​ധ​ര​ൻ, വാ​ർ​ഡ് മെ​ബ​ർ കെ. ​വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ദൈ​വ​ദാ​ൻ സി​സ്റ്റേ​ഴ്സ് മ​ദ​ർ ജ​ന​റാ​ൾ സി​സ്റ്റ​ർ ജി​ജി സ്വാ​ഗ​ത​വും മം​ഗ​ലം പാ​ലം ദൈ​വ​ദാ​ൻ സെ​ന്‍റ​ർ മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഷോ​ജി ന​ന്ദി​യും പ​റ​ഞ്ഞു.
 
ഫാ.​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മം​ഗ​ലം​ഡാം സെ​ന്‍റ് സേ​വി​യേ​ഴ്സ് ഫൊ​റോ​ന പ​ള്ളി​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ വി​രു​ന്നും ധോ​ണി കോ​ള​ജ് ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ലെ ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാ​മു​ക​ളും വ​ലി​യ ആ​സ്വാ​ദ​നമാ​യി. സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി​യി​രു​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church