‘കാ​ർ​ഡി​ന​ൽ ന​ഗ​റി​ലെ ഭൂ​മി സം​ബ​ന്ധി​ച്ചു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം’ ::Syro Malabar News Updates ‘കാ​ർ​ഡി​ന​ൽ ന​ഗ​റി​ലെ ഭൂ​മി സം​ബ​ന്ധി​ച്ചു പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം’
14-May,2018

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​ അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ പേ​​​രി​​​ൽ തൃ​​​ക്കാ​​​ക്ക​​​ര കാ​​​ർ​​​ഡി​​​ന​​​ൽ ന​​​ഗ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഭൂ​​​മി​​​യു​​​ടെ ക്ര​​​യ​​​വി​​​ക്ര​​​യം സം​​​ബ​​​ന്ധി​​​ച്ചു പ്ര​​​ച​​​രി​​​ക്കു​​​ന്ന വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ വ​​​ക്താ​​​വ് റ​​​വ.​​​ഡോ. ജി​​​മ്മി പൂ​​​ച്ച​​​ക്കാ​​​ട്ട് .

45 വ​​​ർ​​​ഷം മു​​​ന്പു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​സ​​​ഫ് പാ​​​റേ​​​ക്കാ​​​ട്ടി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​പ്പ​​​തോ​​​ളം വീ​​​ടു​​​ക​​​ൾ കാ​​​ർ​​​ഡി​​​ന​​​ൽ ന​​​ഗ​​​റി​​​ൽ നി​​​ർ​​​മി​​​ച്ചി​​​രു​​​ന്നു. അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള കാ​​​ർ​​​ഡി​​​ന​​​ൽ സ്കൂ​​​ൾ, ഭാ​​​ര​​​ത​​​മാ​​​താ കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു കു​​​ടും​​​ബ​​​സ​​​മേ​​​തം താ​​​മ​​​സി​​​ക്കാ​​​നു​​​ള്ള ക്വാ​​​ർ​​​ട്ടേ​​​ഴ്സു​​​ക​​​ൾ എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു വീ​​​ടു​​​ക​​​ൾ നി​​​ർ​​​മി​​​ച്ച​​​ത്. ഭൂ​​​രി​​​ഭാ​​​ഗം വീ​​​ടു​​​ക​​​ളും അ​​​ത്ത​​​ര​​​ത്തി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ച്ചു. ശേ​​​ഷി​​​ച്ച വീ​​​ടു​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തി​​​ന് അ​​​തി​​​രൂ​​​പ​​​താ ക​​​ച്ചേ​​​രി പ​​​ത്ര​​​പര​​​സ്യം ന​​​ൽ​​​കി. സ്ഥ​​​ലം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു പ​​​ണം അ​​​ട​​​ച്ചു​​​തീ​​​രു​​​ന്ന മു​​​റ​​​യ്ക്കു അ​​​തി​​​രൂ​​​പ​​​ത പ്രൊ​​​ക്യു​​​റേ​​​റ്റ​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ചെ​​​യ്തു ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ക​​​ർ​​​ദി​​​നാ​​​ൾ പാ​​​റേ​​​ക്കാ​​​ട്ടി​​​ലും തു​​​ട​​​ർ​​​ന്നു​​​വ​​​ന്ന അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​ന്മാ​​രും അ​​​ത​​​തു കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ളി​​​ൽ പ​​​ണ​​​മ​​​ട​​​ച്ചു തീ​​​ർ​​​ന്ന​​​വ​​​ർ​​​ക്കു സ്ഥ​​​ലം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​ത്രപ​​​ര​​​സ്യം ക​​​ണ്ട് എ​​​ത്തി സ്ഥ​​​ലം വാ​​​ങ്ങി​​​യ ഫി​​​ലി​​​പ്പോ​​​സ് ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി എ​​​ന്ന​​​യാ​​​ൾ​​​ക്കു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​മാ​​​യി യാ​​​തൊ​​​രു ബ​​​ന്ധ​​​മോ പ​​​രി​​​ച​​​യ​​​മോ ഇ​​​ല്ല. അ​​ന്നു സ്ഥ​​​ല​​​ത്തി​​​ന്‍റെ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​ട​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ഫി​​​ലി​​​പ്പോ​​​സ് ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ത​​​ന്‍റെ കാ​​​ല​​​ശേ​​​ഷം കൈ​​​മാ​​​റു​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ൽ മ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ജെ​​​യിം​​​സി​​നു നി​​​ർ​​​ദി​​​ഷ്ട സ്ഥ​​​ലം ന​​​ൽ​​​കി. ജെ​​​യി​​​സി​​​ന്‍റെ മ​​​ര​​​ണ​​​ശേ​​​ഷം ഭാ​​​ര്യ​​​ക്കും മ​​​ക്ക​​​ൾ​​​ക്കു​​​മാ​​​യി സ്ഥ​​​ലം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു കൊ​​​ടു​​​ക്കു​​​ന്ന​​​തി​​​ന് അ​​​തി​​​രൂ​​​പ​​​ത​​​യെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. നാ​​​ളു​​​ക​​​ൾ​​​ക്കു മു​​​ന്പു ന​​​ട​​​ന്ന ക്ര​​​യ​​​വി​​​ക്ര​​​യ​​​ത്തി​​​ൽ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ എ​​​ന്ന നി​​​ല​​​യി​​​ൽ ത​​​ന്‍റെ ജോ​​​ലി നി​​​ർ​​​വ​​​ഹി​​​ക്കു​​​ക മാ​​​ത്ര​​​മാ​​​ണ് മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച കൃ​​​ത്യ​​​മാ​​​യ രേ​​​ഖ​​​ക​​​ൾ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ട്. പേ​​​രു​​​ക​​​ളി​​​ലെ സാ​​​മ്യം മ​​​റ​​​യാ​​​ക്കി സ​​​ത്യ​​​മ​​​ന്വേ​​​ഷി​​​ക്കാ​​​തെ ബോ​​​ധ​​​പൂ​​​ർ​​​വം ഒ​​​രാ​​​ളെ വ്യ​​​ക്തി​​​ഹ​​​ത്യ ന​​​ട​​​ത്തു​​​ന്ന​​​തു തി​​​ക​​​ച്ചും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നു സ​​​ഭാ​​​വ​​​ക്താ​​​വ് അ​​​റി​​​യി​​​ച്ചു.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church