മ​തേ​ത​ര​ത്വം കാ​ത്തുസൂ​ക്ഷി​ക്ക​ണം, നീ​തി ല​ഭ്യ​മാ​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി ::Syro Malabar News Updates മ​തേ​ത​ര​ത്വം കാ​ത്തുസൂ​ക്ഷി​ക്ക​ണം, നീ​തി ല​ഭ്യ​മാ​ക്ക​ണം: മാ​ർ ആ​ല​ഞ്ചേ​രി
14-May,2018

തൃ​​​ശൂ​​​ർ: ഭാ​​​ര​​​ത​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന പ്ര​​​മാ​​​ണ​​​മാ​​​യ മ​​​തേ​​​ത​​​ര​​​ത്വം കാ​​​ത്തു​​​സൂ​​​ക്ഷി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​ർ​​​ക്കും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മു​​​ണ്ടെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ​​​സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ശ​​​താ​​​ബ്ദി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​മു​​​ദാ​​​യ മ​​​ഹാ​​​സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

മ​​​ത​​​വി​​​കാ​​​ര​​​ങ്ങ​​​ളെ ഇ​​​ള​​​ക്കി​​​വി​​​ട്ട് സ​​​മൂ​​​ഹ​​​ത്തി​​​ൽ വേ​​​ർ​​​തി​​​രി​​​വു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​രു​​​ണ്ട്. കാ​​​ർ​​​ഷി​​​ക രം​​​ഗ​​​ത്തു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട​​​ണം. കു​​​ടി​​​യേ​​​റ്റ ക​​​ർ​​​ഷ​​​ക​​​ർ​​​ക്കു പ​​​ട്ട​​​യം ല​​​ഭി​​​ക്ക​​​ണം. വി​​​ള​​​ക​​​ൾ​​​ക്കു മ​​​തി​​​യാ​​​യ വി​​​ല ല​​​ഭി​​​ക്ക​​​ണം. ഈ ​​​മേ​​​ഖ​​​ല​​​യി​​​ൽ ദീ​​​പി​​​ക ദി​​​ന​​പ​​ത്രം ന​​​ൽ​​​കു​​​ന്ന സേ​​​വ​​​ന​​​ങ്ങ​​​ളോ​​​ടു സ​​​ഹ​​​ക​​​രി​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ശ്ര​​​മി​​​ക്ക​​​ണം.

ക​​​ത്തോ​​​ലി​​​ക്കാ സ​​​മൂ​​​ഹം പ്ര​​​ത്യേ​​​ക ശ്ര​​​ദ്ധ​​​ചെ​​​ലു​​​ത്തു​​​ന്ന മേ​​​ഖ​​​ല​​​ക​​​ളാ​​​ണു വി​​​ദ്യാ​​​ഭ്യാ​​​സം, രോ​​​ഗീ​​​ശു​​​ശ്രൂ​​​ഷ, സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​നം, കാ​​​രു​​​ണ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ. ക്രി​​​സ്തു​​​വി​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളെ ആ​​​ധാ​​​ര​​​മാ​​​ക്കി​​​യാ​​​ണ് സ​​​ഭ ഈ ​​​ശു​​​ശ്രൂ​​​ഷ​​​ക​​​ൾ ചെ​​​യ്യു​​​ന്ന​​​ത്. വി​​​ദ്യാ​​​ഭ്യാ​​​സം ബൗ​​​ദ്ധി​​​ക​​​മാ​​​യ സ്നേ​​​ഹ​​​ശു​​​ശ്രൂ​​​ഷ​​​യാ​​​ണ്. രോ​​​ഗി​​​ക​​​ൾ​​​ക്കു സൗ​​​ഖ്യ​​​മേ​​​കു​​​ന്ന​​​തും ഭ​​​ക്ഷ​​​ണം ഇ​​​ല്ലാ​​​ത്ത​​​വ​​​നു ഭ​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​തു​​​മെ​​​ല്ലാം ക്രി​​​സ്തു​​​വി​​​ന്‍റെ പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ​​​ഭ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്.
ഈ ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന്യാ​​​യ​​​മാ​​​യ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ​​​ക്കു വി​​​ധേ​​​യ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​ണു സ​​​ഭ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നു​​​വേ​​​ണ്ട പി​​​ന്തു​​​ണ​​​യും പ്രോ​​​ൽ​​​സാ​​​ഹ​​​ന​​​വും സ​​​ർ​​​ക്കാ​​​ർ ല​​​ഭ്യ​​​മാ​​​ക്ക​​​ണം. നീ​​​തി​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള സ​​​മ​​​ര​​​ങ്ങ​​​ളെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്താ​​​തെ നീ​​​തി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണം. സ​​​ഭാ​​​സ​​​മൂ​​​ഹം ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി മു​​​ന്നേ​​​റ​​​ണ​​​മെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു.

സ​​​മു​​​ദാ​​​യ മ​​​ഹാ​​​സം​​​ഗ​​​മ​​​ത്തി​​​ൽ ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് ശ​​​താ​​​ബ്ദി സ​​​ന്ദേ​​​ശം ന​​​ൽ​​​കി. കോ​​​ട്ട​​​യം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട്, ച​​​ങ്ങ​​​നാ​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം, കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു അ​​​റ​​​യ്ക്ക​​​ൽ എ​​​ന്നി​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ ​പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി. ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ബി​​​ഷ​​​പ് ലെ​​​ഗേ​​​റ്റ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ ആ​​​മു​​​ഖ സ​​​ന്ദേ​​​ശം ന​​​ൽ​​​കി.

ശ​​​താ​​​ബ്ദി സ്മ​​​ര​​​ണി​​​ക സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ പ്ര​​​കാ​​​ശ​​​നം​​ചെ​​​യ്തു. ആ​​​ദ്യ​​​കോ​​​പ്പി കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​താ ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ ഏ​​​റ്റു​​​വാ​​​ങ്ങി.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട്, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, മാ​​​ർ പോ​​​ൾ ആ​​​ല​​​പ്പാ​​​ട്ട്, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ട​​​ക്കേ​​​ൽ, മാ​​​ർ റാ​​​ഫി മ​​​ഞ്ഞ​​​ളി, മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ പൊ​​​ഴോ​​​ലി​​​പ്പ​​​റ​​​ന്പി​​​ൽ, മാ​​​ർ ടോ​​​ണി നീ​​​ല​​​ങ്കാ​​​വി​​​ൽ എ​​​ന്നി​​​വ​​​രും വേ​​​ദി​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു.

നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ളം മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ വി.​​​ജെ. കു​​​ര്യ​​​ൻ, ജോ​​​ണ്‍ ക​​​ച്ചി​​​റ​​​മ​​​റ്റം, രാ​​​ഷ്‌​​ട്ര​​ദീ​​​പി​​​ക വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡേ​​​വി​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​ർ, ഷെ​​​വ. മോ​​​ഹ​​​ൻ തോ​​​മ​​​സ്, പ്ര​​​ഫ. കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, ബി​​​ജു പ​​​റ​​​യ​​​ന്നി​​​ലം എ​​​ന്നി​​​വ​​​രെ ആ​​​ദ​​​രി​​​ച്ചു.

നൂ​​​റു ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​ർ​​​ക്കു​​​ള്ള ഭൂ​​​ദാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ സ​​​മ​​​ർ​​​പ്പ​​​ണം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജി​​​യോ ക​​​ട​​​വി നി​​​ർ​​​വ​​​ഹി​​​ച്ചു. 100 മി​​​ഷ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ പ്രേ​​​ഷി​​​ത​​​പ്ര​​​വ​​​ർ​​​ത്ത​​​ന പ്ര​​​ഖ്യാ​​​പ​​​നം തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് കൂ​​​ത്തൂ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

ക​​​ത്തോ​​​ലി​​​ക്ക കോ​​​ണ്‍​ഗ്ര​​​സ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. ടോ​​​ണി പു​​​ഞ്ച​​​ക്കു​​​ന്നേ​​​ൽ, ട്ര​​​ഷ​​​റ​​​ർ പി.​​​ജെ. പാ​​​പ്പ​​​ച്ച​​​ൻ, ഫാ​​​മി​​​ലി ലെ​​​യ്റ്റി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജോ​​​സ് വി​​​ത​​​യ​​​ത്തി​​​ൽ, മാ​​​തൃ​​​വേ​​​ദി പ്ര​​​സി​​​ഡ​​​ന്‍റ് ഡോ.​​​റീ​​​ത്താ​​​മ്മ ജ​​​യിം​​​സ്, യൂ​​​ത്ത് മൂ​​​വ്മെ​​​ന്‍റ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ്, ഡേ​​​വി​​​സ് എ​​​ട​​​ക്ക​​​ള​​​ത്തൂ​​​ർ, ഷെ​​​വ.​​ഡോ.​​മോ​​​ഹ​​​ൻ തോ​​​മ​​​സ്, പ്ര​​​സി​​​പി​​​റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ജോ​​​സ് കോ​​​നി​​​ക്ക​​​ര, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സെ​​​ലി​​​ൻ സി​​​ജോ, കെ.​​​സി.​​​എ​​​ഫ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വ​​​ർ​​​ഗീ​​​സ് കോ​​​യി​​​ക്ക​​​ര, സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​മേ​​​രി റെ​​​ജീ​​​ന, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് പ്ര​​​ഫ. കെ.​​​എം. ഫ്രാ​​​ൻ​​​സി​​​സ്, ബി​​​ജു കു​​​ണ്ടു​​​കു​​​ളം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ഇ​​​ന്നു തൃ​​​ശൂ​​​ർ ഡി​​​ബി​​​സി​​​എ​​​ൽ​​​സി​​​യി​​​ൽ കേ​​​ന്ദ്ര പ്ര​​​തി​​​നി​​​ധി​​​സ​​​മ്മേ​​​ള​​​ത്തി​​​ൽ 35 സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​ക​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട ആ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.


Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church