ചങ്ങനാശേരി:മാർ പ്ലാസിഡ് മല്പാന്റെ 33-ാം ഓർമ്മപ്പെരുന്നാൾ ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ ആഘോഷിച്ചു . സീറോ മലബാർ സഭയുടെ തനിമയും വ്യക്തിത്വവും വീണ്ടെടുക്കുന്നതിൽ മാർ പ്ലാസിഡ് ജെ. പൊടിപാറയുടെ സംഭാവനകൾ മഹത്തരമാണെന്നും ക്രാന്തദർശിയായ സഭാ സ്നേഹിയായിരുന്നു അദ്ദേഹമെന്നും ഷംഷാബാദ് രൂപതാ ബിഷപ് തട്ടിൽ മാർ റാഫേൽ .ഇന്ന് സീറോ മലബാർ സഭ എന്താണോ ,അത് മാർ
പ്ലാസിഡ് മല്പാന്റെ ദീര്ഘവീക്ഷണഫലമാണ് ,മാർ തട്ടിൽ തുടർന്നു.
മിശിഹായെ സ്നേഹിച്ചുകൊണ്ട് മിശിഹായുടെ തുടർച്ചയായ സഭയെ വളർത്തുന്നതിൽ പ്ലാസിഡച്ചൻ ഏറെ പരിശ്രമിച്ചിരുന്നു. കാണപ്പെടാതെ പോയ നിധിയാണ് പ്ലാസിഡച്ചനെന്നും തട്ടിൽ മാർ റാഫേൽ കൂട്ടിച്ചേർത്തു.
സിഎംഐ തിരുവനന്തപുരം പ്രൊവിൻസ് കൗണ്‍സിലർ ഫാ.ജയിംസ് മുല്ലശേരി സിഎംഐ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു. വടവാതൂർ സെമിനാരി പ്രൊഫസർ റവ.ഡോ.വർഗീസ് കൊച്ചുപറന്പിൽ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ജോണ്‍ പള്ളുരുത്തിയിൽ സിഎംഐ, ഫാ. ലുദുവിക്ക് പാത്തിക്കൽ സിഎംഐ, ജോസുകുട്ടി കുട്ടംപേരൂർ എന്നിവർപ്രസംഗിച്ചു. ഫാ.ജോണ്‍ പള്ളുരുത്തി സിഎംഐ എഴുതിയ പ്ലാസിഡ് ജെ. പൊടിപാറ എസ്റ്റാബ്ലിഷ്മെന്റ് ഓൾ ഇന്ത്യ ജൂറിഡിക്ഷൻ എന്ന പുസ്തകത്തി ന്റെയും സബീഷ് നെടുംപറന്പിൽ എഴുതിയ ഒരു പരിചാരകന്റെ ഓർമ്മക്കുറിപ്പ് എന്ന പുസ്തകത്തിന്റെയും പ്രകാശനവും തട്ടിൽ മാർ റാഫേൽ നിർവഹിച്ചു. റവ.ഡോ. തോമസ് കാലായിൽ, ഫാ. ജെയിംസ് മുല്ലശേരി എന്നിവർ പുസ്തകത്തിന്റെ കോപ്പികൾ ഏറ്റുവാങ്ങി.
പ്ലാസിഡച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ തട്ടിൽ മാർ റാഫേൽ മെത്രാന്റെ മുഖ്യകാർമികത്വത്തിൽ പരിശുദ്ധ കുർബാനയും മറ്റു പ്രാർഥനകളും നടന്നു.