ജർമനിയിൽ എഫ്സിസി സമൂഹം കൃതജ്ഞതാബലി അർപ്പിച്ചു::Syro Malabar News Updates ജർമനിയിൽ എഫ്സിസി സമൂഹം കൃതജ്ഞതാബലി അർപ്പിച്ചു
25-April,2018

കൊളോണ്‍: ഇൻഡോർ രൂപതയിൽ പ്രേഷിത പ്രവർത്തനം നടത്തവേ 1995 ഫെബ്രുവരി 25 ന് രക്തസാക്ഷിത്വം വരിച്ച് 2017 നവംബർ നാലിന് വാഴ്ത്തപ്പെട്ടപ്പെട്ടവരുടെ ഗണത്തിലേയ്ക്കുയർത്തിയ സിസ്റ്റർ റാണി മരിയയ്ക്കുവേണ്ടിയുള്ള ജർമനിയിലെ എഫ്സിസി സമൂഹത്തിന്‍റെ ആഘോഷപൂർവമായ കൃതജ്ഞതാബലി അർപ്പിച്ചു 
 
ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കൊളോണ്‍ ബുഹ്ഹൈമിലെ സെന്‍റ് തെരേസിയ ദേവാലയത്തിൽ ആയിരുന്നു ചടങ്ങുകൾ. സിഎംഐ സഭാംഗവും കൊളോണ്‍ അതിരൂപതയിലെ റോണ്‍ഡോർഫ്, മെഷനിഷ്, ഇമ്മൻഡോർഫ് എന്നീ ഇടവകകളുടെ മുഖ്യവികാരിയുമായ ഫാ.ജോർജ് വെന്പാടുംതറ ആഘോഷമായ ദിവ്യബയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇൻഡ്യൻ കമ്യൂണിറ്റി ചാപ്ളെയിൻ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, ജർമനിയിലെ സിഎംഐ സഭയുടെ കോർഡിനേറ്റർ ഫാ. ജോർജുകുട്ടി കുറ്റിയാനിയ്ക്കൽ, ഫാ.ജോമോൻ മുളരിയ്ക്കൽ സിഎംഐ, ഫാ.ടിജോ താന്നിക്കൽ സിഎംഐ, ഫാ.പയസ് സിഎംഐ, ഫാ.ജെയിസണ്‍ കവലക്കാട്ട് സിഎംഐ എന്നിവർ സഹകാർമികരായി. ജോമോൻ മുളരിയ്ക്കൽ വചനസന്ദേശം നൽകി. മായ സന്തോഷ്, ആൻ മരിയ, ഡേവിഡ് ചിറ്റിലപ്പള്ളി, ആന്േ‍റാ സഖറിയ എന്നിവർ ദിവ്യബലിയിൽ ശുശ്രൂഷികളായി. ഇൻഡ്യൻ യൂത്ത് ഗായകസംഘവും സിസ്റ്റേഴ്സും ചേർന്ന് ആലപിച്ച ഗാനങ്ങൾ ദിവ്യബലിയെ ഭക്തസാന്ദ്രമാക്കി. 
 
ദിവ്യബലിയ്ക്കു മുന്പ് സിസ്റ്റർ വിമല നടത്തിയ ആമുഖപ്രസംഗത്തിൽ സി.റാണി മരിയയുടെ ജീവിതവഴിത്താരകളിലൂടെയുള്ള ഒരോട്ടപ്രദക്ഷിണം ഏവരുടേയും കണ്ണുകൾ നനയിച്ചു. ജർമനിയിലെ എഫ്സിസി സമൂഹത്തിന്‍റെ റീജിയണൽ അധികാരി സിസ്റ്റർ ലിറ്റി തെരേസ് നന്ദി പറഞ്ഞു. എഫ്സിസി സിസ്റ്റേഴ്സിനെ കൂടാതെ മറ്റിതര സന്യാസ സമൂഹത്തിലെ സഹോദരിമാരും അടക്കം ഇരുനൂറിലധികം പേർ തിരുക്കർമ്മങ്ങളിൽ പങ്കെടുത്തു. ദിവ്യബലിയ്ക്കു ശേഷം കാപ്പിസൽക്കാരവും നടന്നു. 
 
ഇഗ്നേഷ്യസച്ചന്‍റെ നേതൃത്വത്തിൽ കമ്യൂണിറ്റിയുടെ കോ ഓർഡിനേഷൻ കമ്മറ്റിയംഗങ്ങളായ തോമസ് അറന്പൻകുടി, ആന്േ‍റാ സഖറിയാ, ഗ്രിഗറി മേടയിൽ, ഷീബ കല്ലറയ്ക്കൽ തുടങ്ങിയവർ പരിപാടിയുടെ ക്രമീകരണങ്ങൾ നടത്തി. 
 
റനാൽപ്പത്തിയൊന്നാമത്തെ വയസിൽ 1995 ഫെബ്രുവരി 25 ന് സമുന്ദർസംഗ് എന്ന വാടകഗുണ്ടയുടെ നാൽപ്പതിലധികം കുത്തുകളേറ്റാണ് മരിച്ചത്. സിസ്റ്ററിന്‍റെ കൊലപാതകത്തിൽ ജയിൽ ശിഷയനുഭവിച്ച സമുന്ദർസംഗ് മാനസാന്തരപ്പെടുകയും സിസ്റ്ററിന്‍റെ സഹോദരി സിസ്റ്റർ സെൽമി പോൾ വഴിയായി വട്ടാലിൽ കുടുംബം അദ്ദേഹത്തിന് മാപ്പ് നൽകുകയും ചെയ്തു. സിസ്റ്ററിന്‍റെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനച്ചടങ്ങിൽ സാക്ഷിയാകാൻ സമുന്ദർസിംഗും എത്തിയിരുന്നു.
 
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church