വി​ശ്വാ​സവീ​ഥി​ക​ളൊ​ന്നാ​യി, ഭ​ക്ത​ജ​ന​സാ​ഗ​രം സാ​ക്ഷി; മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ ഇടുക്കിയുടെ ഇടയൻ::Syro Malabar News Updates വി​ശ്വാ​സവീ​ഥി​ക​ളൊ​ന്നാ​യി, ഭ​ക്ത​ജ​ന​സാ​ഗ​രം സാ​ക്ഷി; മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ ഇടുക്കിയുടെ ഇടയൻ
06-April,2018

വാ​ഴ​ത്തോ​പ്പ്: ഭ​ക്തിസാ​ന്ദ്ര​വും പ്രൗ​ഡ​ഗം​ഭീ​ര​വു​മാ​യ ച​ട​ങ്ങി​ൽ മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഇ​ടു​ക്കി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​നാ​യി അ​ഭി​ഷി​ക്ത​നാ​യി. ഭ​ക്ത​ജ​ന​സാ​ഗ​രം സാ​ക്ഷി​യാ​യി വാ​ഴ​ത്തോ​പ്പ് സെ​ന്‍റ് ജോ​ർ​ജ് ക​ത്തീ​ഡ്ര​ലി​ൽ ന​ട​ന്ന ച​ട​ങ്ങ് ഉ​ച്ച​ക​ഴി​ഞ്ഞ് 1.30-ന് ​പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ആ​രം​ഭി​ച്ചു. 

ശ്ലീ​ഹന്മാ​രെ​പ്പോ​ലെ പ​രി​ശു​ദ്ധാ​ത്മാ​വി​നാ​ൽ അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്കാ​ണ് മ​ഹോ​ന്ന​ത​മാ​യ മേ​ൽ​പ്പ​ട്ട ദാ​നം ല​ഭി​ക്കു​ന്ന​ത്. മേ​ൽ​പ​ട്ട ശു​ശ്രൂ​ഷ ഒ​രാ​ളെ ഭ​ര​മേ​ൽ​പി​ക്കു​ക എ​ന്ന​ത് തി​രു​സ​ഭ​യു​ടെ ദി​വ്യ​ര​ഹ​സ്യ​മാ​ണ്. ദി​വ്യ​ര​ഹ​സ്യ​ങ്ങ​ൾ പ​രി​ക​ർ​മം​ ചെ​യ്യാ​നും സ​ത്യ​വി​ശ്വാ​സം പ്ര​ഘോ​ഷി​ക്കു​വാ​നും പ​ട്ട​ക്കാ​രെ​യും സ​ന്യാ​സി​സ​ന്യാ​സി​നി​ക​ളെ​യും ദൈ​വ​ജ​നം മു​ഴു​വ​നെ​യും പ​രി​പാ​ലി​ക്കു​വാ​നു​മാ​ണ് മെ​ത്രാ​ൻ അ​ഭി​ഷേ​കം​ ചെ​യ്യ​പ്പെ​ടു​ന്ന​ത്. 

മേ​ൽ​പ​ട്ട ശു​ശ്രൂ​ഷ​ക്കാ​യി നി​യു​ക്ത​നാ​യ വൈ​ദി​ക​ൻ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നെ​യും അ​ഭി​ഷേ​ക​ക​ർ​മം നി​ർ​വ​ാഹ​ക​നാ​യ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി മെ​ത്രാ​പ്പോ​ലീ​ത്താ​യെ​യും മ​റ്റു മെ​ത്രാന്മാ​രെ​യും ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ക്കു​ന്ന​താ​ണ് പ്ര​ദ​ക്ഷി​ണം.

പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ ഏ​റ്റ​വും മു​ൻ​പി​ലാ​യി ധൂ​പം സം​വ​ഹി​ക്ക​പ്പെ​ട്ടു. പാ​പ​മോ​ച​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​യ ധൂ​പം ക​ർ​ത്താ​വി​ന്‍റെ പ്ര​തീ​ക​മാ​യ സ്ലീ​വാ​യ്ക്കു വ​ഴി​യൊ​രു​ക്കി ക​ട​ന്നു​വ​രു​ന്നു എ​ന്ന​താ​ണ് പ്ര​തീ​കം. പാ​പ​ത്തെ​യും മ​ര​ണ​ത്തെ​യും കീ​ഴ​ട​ക്കി മ​ഹ​ത്വം പ്രാ​പി​ച്ച ഉ​ത്ഥി​ത​നാ​യ ഈ​ശോ​യു​ടെ പ്ര​തീ​ക​മാ​യ മാ​ർ​ത്തോ​മാ​സ്ലീ​വാ​യാ​ണ് തു​ട​ർ​ന്ന് സം​വ​ഹി​ക്ക​പ്പെ​ട്ട​ത്.  

തു​ട​ർ​ന്ന് സം​വ​ഹി​ക്ക​പ്പെ​ട്ട സു​വി​ശേ​ഷ​ഗ്ര​ന്ഥം സ​ത്യ​വി​ശ്വാ​സം പ​ഠി​പ്പി​ക്കു​വാ​നും പ്ര​ഘോ​ഷി​ക്കു​വാ​നും ക​ട​പ്പെ​ട്ട​വ​നാ​ണ് മേ​ല്​പ​ട്ട​ക്കാ​ര​ൻ എ​ന്നു സൂ​ചി​പ്പി​ക്കു​ന്നു. പ​ഴ​യ​നി​യ​മ പു​തി​യ​നി​യ​മ പാ​ര​ന്പ​ര്യ​ങ്ങ​ളു​ടെ പ്ര​തീ​ക​ങ്ങ​ളാ​യി ക​ത്തി​ച്ച ര​ണ്ടു തി​രി​ക​ൾ സു​വി​ശേ​ഷ​ഗ്ര​ന്ഥ​ത്തി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി സം​വ​ഹി​ക്ക​പ്പെ​ട്ടു. 

തു​ട​ർ​ന്ന് തി​രു​വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് വൈ​ദി​ക​രും മെ​ത്രാന്മാ​രും ക​ട​ന്നു​വ​ന്നു. അ​വ​രു​ടെ പി​ന്നി​ലാ​യി പ​ട്ട​ക്കാ​ര​ന്‍റെ തി​രു​വ​സ്ത്ര​ങ്ങ​ള​ണി​ഞ്ഞ് നി​യു​ക്ത മെ​ത്രാ​നും പ്ര​ദ​ക്ഷി​ണ​ത്തി​ന്‍റെ ഏ​റ്റ​വും പി​ന്നി​ലാ​യി ആ​ർ​ച്ചു​ഡീ​ക്ക​നും സ​ഹ​കാ​ർ​മി​ക​രാ​യ മെ​ത്രാ​ൻ​മാ​രും കാ​ർ​മി​ക​നാ​യ മേ​ജ​ർ ആ​ർ​ച്ച്​ബി​ഷ​പ്പും ദേവാ​ല​യ​ത്തി​ൽ പ്ര​വേ​ശി​ച്ചു. വി​ശ്വാ​സി​ക​ൾ​ക്ക് ശ്ലൈ​ഹി​കാ​ശീ​ർ​വാ​ദം ന​ൽ​കി​യാ​ണ് ക​ർ​ദി​നാ​ൾ പ​ള്ളി​യി​ൽ പ്ര​വേ​ശി​ച്ച​ത്. 

ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ലി​ന്‍റെ സ്വാ​ഗ​താ​ശം​സ​ക​ളോ​ടെ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ൾ തു​ട​ങ്ങി​യ​ത്. തു​ട​ർ​ന്ന് മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നെ ഇ​ടു​ക്കി രൂ​പ​ത​യു​ടെ മെ​ത്രാ​നാ​യി വാ​ഴി​ച്ചു​കൊ​ണ്ടു​ള്ള നി​യ​മ​ന​പ​ത്രം ’ബൂ​ളാ​വാ​യ​ന’ യോ​ടെ​യാ​ണ് ച​ട​ങ്ങ് ഒൗ​ഗ്യോ​ഗി​ക​മാ​യി ആ​രം​ഭി​ച്ച​ത്. 

ശ്ലൈ​ഹി​ക​സ്ഥാ​ന​ത്തേ​ക്ക് സ​ഭാ​സ​മൂ​ഹം നി​ർ​ദേ​ശി​ച്ച​വ​രി​ൽ​നി​ന്നും ശ്ലീ​ഹ​ൻ​മാ​രു​ടെ കൂ​ട്ടാ​യ്മ മ​ത്യാ​സി​നെ തെ​ര​ഞ്ഞെ​ടു​ത്ത​തു​പോ​ലെ സ​ഭ മേല്പ​ട്ട​ശു​ശ്രൂ​ഷ​യ്ക്കാ​യി ഫാ. ​ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നെ തെ​ര​ഞ്ഞെ​ടു​ത്തു​കൊ​ണ്ടു​ള്ള മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ ബൂ​ളാ മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്ക്കോ​പ്പ​ൽ വൈ​സ്ചാ​ൻ​സി​ല​ർ ഫാ. ​വി​ൻ​സ​ന്‍റ് ചെ​റു​വ​ത്തൂ​ർ വാ​യി​ച്ചു. ബൂ​ളാ​യു​ടെ മ​ല​യാ​ള​പ​രി​ഭാ​ഷ ഇ​ടു​ക്കി രൂ​പ​ത ചാ​ൻ​സ​ില​ർ ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ലും വാ​യി​ച്ചു. 

ര​ക്ത​സാ​ക്ഷി​ക​ളു​ടെ തി​രു​ശേ​ഷി​പ്പു വ​ന്ദ​നം

ര​ക്തം​കൊ​ണ്ട് മി​ശി​ഹാ​യ്ക്ക് സാ​ക്ഷ്യം​ന​ല്കി ന​മു​ക്കു​മു​ന്പേ ക​ട​ന്നു​പോ​യ പൂ​ർ​വി​ക​രെ ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടാ​ണ് പൗ​ര​സ്ത്യ​സു​റി​യാ​നി പാ​ര​ന്പ​ര്യ​ത്തി​ൽ മെ​ത്രാ​ഭി​ഷേ​ക​ക​ർ​മം ആ​രം​ഭി​ക്കു​ന്ന​ത്. ര​ക്ത​സാ​ക്ഷി​ക​ളെ​യും വി​ശു​ദ്ധ​രെ​യും​പോ​ലെ ഈ​ശോ​യ്ക്കു സാ​ക്ഷ്യം​വ​ഹി​ക്കാ​ൻ ശ്ലീ​ഹ·ാ​രു​ടെ പി​ൻ​ഗാ​മി​ക​ളാ​യ മെ​ത്രാ·ാ​ർ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന വ​സ്തു​ത ക​ർ​മം അ​നു​സ്മ​രി​പ്പി​ച്ചാ​ണ് തി​രു​ശേ​ഷി​പ്പു വ​ന്ദ​നം ന​ട​ന്ന​ത്.  

വി​ശ്വാ​സ​പ്ര​ഖ്യാ​പ​നം

സ​ത്യ​വി​ശ്വാ​സം സം​ര​ക്ഷി​ക്കു​വാ​നും പ​ഠി​പ്പി​ക്കു​വാ​നും ക​ട​പ്പെ​ട്ട​വ​രാ​ണ് മേ​ൽ​പ​ട്ട​ക്കാ​ർ. ഈ ​സ​ത്യം അം​ഗീ​ക​രി​ച്ചു സ​ഭ​യു​ടെ വി​ശ്വാ​സം നി​യു​ക്ത മെ​ത്രാ​ൻ ഏ​റ്റു​പ​റ​യു​ന്നു. അ​തോ​ടൊ​പ്പം സ​ഭാ​ധി​കാ​രി​ക​ളെ അ​നു​സ​രി​ച്ചു​കൊ​ള്ളാ​മെ​ന്ന് വി​ശു​ദ്ധ ഗ്ര​ന്ഥം സാ​ക്ഷി​യാ​ക്കി സ​ഭ​യു​ടെ മു​ൻ​പി​ൽ പ്ര​തി​ജ്ഞ ചെ​യ്തു. 

കാ​നോ​ന​ക​ൾ

നാ​ലു കാ​നോ​ന ഗ​ണ​ങ്ങ​ളാ​ണ് മേ​ൽ​പ​ട്ടം കൊ​ടു​ക്ക​ൽ ശു​ശ്രൂ​ഷ​യി​ലു​ള്ള​ത്. മേ​ൽ​പ്പ​ട്ട​ക്കാ​ര​ൻ ഏ​റ്റെ​ടു​ക്കു​ന്ന സ​വി​ശേ​ഷ​മാ​യ ദൗ​ത്യ​ങ്ങ​ളെ വി​ശ​ദീ​ക​രി​ക്കു​ന്ന പ്രാ​ർ​ഥ​ന​ക​ളും ഗീ​ത​ങ്ങ​ളും സ​ങ്കീ​ർ​ത്ത​ന​ങ്ങ​ളു​മ​ട​ങ്ങി​യ പ്രാ​ർ​ത്ഥ​നാ​സ​മു​ച്ച​യ​മാ​ണ് കാ​നോ​ന. നാ​ലു കാ​നോ​ന​ക​ൾ സു​വി​ശേ​ഷ​ക​ൻ​മാ​രു​ടെ നാ​ലു പ്ര​തീ​ക​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്നു. ഈ ​നാ​ലു പ്ര​തീ​ക​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന ഗു​ണ​ങ്ങ​ൾ മേ​ൽ​പ​ട്ട​ക്കാ​ര​നു​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന് ഇ​തു സൂ​ചി​പ്പി​ക്കു​ന്നു. നി​യു​ക്ത മേ​ൽ​പ​ട്ട​ക്കാ​ര​ൻ ത​ന്നെ​ത്ത​ന്നെ താ​ഴ്ത്തി ഓ​രോ കാ​നോ​ന​ക​ളു​ടെ​യും സ​മ​യ​ത്ത് മൂ​ന്നു​പ്രാ​വ​ശ്യം വീ​തം പ​ന്ത്ര​ണ്ടു ത​വ​ണ സാ​ഷ്ടാം​ഗം പ്ര​ണ​മി​ച്ചു. 

സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണം

സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​മാ​ണ് തു​ട​ർ​ന്നു ന​ട​ന്ന​ത്. മു​ട്ടു​കു​ത്തി​നി​ൽ​ക്കു​ന്ന മേ​ൽ​പ​ട്ട​ശു​ശ്രൂ​ഷാ​ർ​ഥി​യു​ടെ ചു​മ​ലി​ൽ ആ​ർ​ച്ചു​ഡീ​ക്ക​ൻ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ ശോ​ശ​പ്പ വി​രി​ച്ചു. മെ​ത്രാ​ൻ എ​ന്നേ​ക്കു​മാ​യി നി​ത്യ​പു​രോ​ഹി​ത​നും ന​ല്ല​യി​ട​യ​നു​മാ​യ മി​ശി​ഹാ​യോ​ടൊ​പ്പം സം​സ്ക​രി​ക്ക​പ്പെ​ടു​ന്ന​തി​നെ ഇ​തു സൂ​ചി​പ്പി​ക്കു​ന്നു. ഈ ​ശോ​ശ​പ്പ മാ​റ്റ​പ്പെ​ടു​ന്പോ​ൾ മേ​ൽ​പ​ട്ട​ശു​ശ്രൂ​ഷാ​ർ​ഥി മി​ശി​ഹാ​യു​ടെ ഇ​ട​യ​ശു​ശ്രൂ​ഷ​യി​ൽ പൂ​ർ​ണ​മാ​യും പ​ങ്കു​ചേ​ർ​ന്നു​കൊ​ണ്ട് അ​വി​ടു​ത്തെ മേ​ൽ​പ​ട്ട​ക്കാ​ര​നാ​യി വേ​ർ​തി​രി​ക്ക​പ്പെ​ടു​ക​യും വി​ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​ക​യും പൂ​ർ​ണ​നാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യ​പ്പെ​ട്ടി​രി​ക്കും. ശോ​ശ​പ്പ വി​രി​ച്ച മേ​ൽ​പ​ട്ട​ശു​ശ്രൂ​ഷാ​ർ​ഥി​യു​ടെ ചു​മ​ലി​ൽ സ​ഹ​കാ​ർ​മി​ക​ർ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​ഗ്ര​ന്ഥം വ​ച്ച് വാ​യി​ച്ചു. വാ​യ​ന​ക്കു​ശേ​ഷം നി​യു​ക്ത മേ​ൽ​പ​ട്ട​ക്കാ​ര​ന്‍റെ ചു​മ​ലി​ൽ സ​ഹ​കാ​ർ​മി​ക​ർ സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ണ​ഗ്ര​ന്ഥം അ​ട​ച്ചു​വ​യ്ക്കു​ന്നു. കൈ​വ​യ്പു​ശു​ശ്രൂ​ഷ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ർ​ശ്വ​ങ്ങ​ളി​ല​വ​ർ ത​ങ്ങ​ളു​ടെ വ​ല​ത്തു​ക​ര​ങ്ങ​ൾ വ​ച്ചു​കൊ​ണ്ടു നി​ന്നു. 

ദൈ​വ​വ​ച​ന​ത്തി​ന്‍റെ മു​ന്പി​ൽ ശി​ര​സു​ന​മി​ച്ച്, വ​ച​ന​ത്തെ ഉ​ദ​ര​ത്തി​ൽ വ​ഹി​ച്ച മ​റി​യ​ത്തെ​പ്പോ​ലെ മെ​ത്രാ​ൻ ദൈ​വ​ജ​ന​ത്തി​ന് വ​ച​ന​മാ​യ ഈ​ശോ​യെ​യും ഈ​ശോ​യു​ടെ വ​ച​ന​ത്തെ​യും ന​ൽ​കു​വാ​നാ​യി പൂ​ർ​ണ​മാ​യും വ​ച​ന​ത്തി​ന്‍റെ വാ​ഹ​ക​നാ​കു​വാ​ൻ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ടു. 

കൈ​വ​യ്പു​ക​ർ​മം

മെ​ത്രാ​ൻ​പ​ട്ടം ന​ല്ക​പ്പെ​ടു​ന്ന ശു​ശ്രൂ​ഷ​യി​ൽ ര​ണ്ടു കൈ​വ​യ്പു​പ്രാ​ർ​ത്ഥ​ന​ക​ളാ​ണു​ള്ള​ത്. ഉ​ന്ന​ത​ങ്ങ​ളി​ൽ​നി​ന്ന് പ​രി​ശു​ദ്ധ റൂ​ഹാ​യേ എ​ഴു​ന്ന​ള്ളി​വ​ര​ണ​മേ എ​ന്ന യാ​ച​ന​യോ​ടെ പ്ര​ധാ​ന കാ​ർ​മി​ക​ൻ ഇ​ട​ത്തു​ക​രം നീ​ട്ടി​പ്പി​ടി​ച്ചു. പ​രി​ശു​ദ്ധ റൂ​ഹാ പൗ​രോ​ഹി​ത്യ​ത്തി​ന്‍റെ പൂ​ർ​ണ​ത ഇ​യാ​ൾ​ക്കു ന​ല്ക​ട്ടെ എ​ന്നു സൂ​ചി​പ്പി​ച്ചു് വ​ല​ത്തു​ക​രം നി​യു​ക്ത​മെ​ത്രാ​ന്‍റെ​മേ​ൽ വ​ച്ചു. കൈ​വ​യ്പു​ശു​ശ്രൂ​ഷ അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ സ​ഹ​കാ​ർ​മി​ക​ർ അ​ഭി​ഷേ​കം ചെ​യ്യ​പ്പെ​ടു​ന്ന വ്യ​ക്തി​യു​ടെ പാ​ർ​ശ്വ​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ വ​ല​ത്തു​ക​ര​ങ്ങ​ൾ വ​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ശ്ലൈ​ഹി​ക കൂ​ട്ടാ​യ്മ​യെ​യാ​ണ് ഈ ​ക​ർ​മം സൂ​ചി​പ്പി​ക്കു​ന്ന​ത്. ഈ ​കൈ​വ​യ്പു പ്രാ​ർ​ത്ഥ​ന​ക​ളി​ലൂ​ടെ അ​ർ​ത്ഥി മേ​ൽ​പ്പ​ട്ട​ശു​ശ്രൂ​ഷ​യ്ക്കാ​യി ശ്ലൈ​ഹി​ക ശു​ശ്രൂ​ഷ​യി​ലേ​ക്ക് നി​യോ​ഗി​ക്ക​പ്പെ​ടും. 

കി​രീ​ടം

ന​ല്ലി​ട​യ​നാ​യ ഈ​ശോ​യെ​പ്പോ​ലെ ത​ന്‍റെ അ​ജ​ഗ​ണ​ത്തെ ദൈ​വ​ഭ​യ​ത്തി​ലും വി​ശു​ദ്ധി​യി​ലും മേ​യ്ക്കു​ന്ന ശു​ശ്രൂ​ഷ ചെ​യ്യു​ന്ന വ്യ​ക്തി​യാ​ണ് മെ​ത്രാ​ൻ എ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന അ​ട​യാ​ള​മാ​യി പ്ര​ധാ​ന കാ​ർ​മി​ക​ൻ മെ​ത്രാ​നെ കി​രീ​ട​മ​ണി​യി​ച്ചു. ത​ന്‍റെ ശ്ലൈ​ഹി​ക​ശു​ശ്രൂ​ഷ ശ​രി​യാം​വ​ണ്ണം നി​ർ​വ്വ​ഹി​ച്ചു​ക​ഴി​യു​ന്പോ​ൾ സ്വ​ർ​ഗ​ത്തി​ൽ കി​രീ​ടം അ​ണി​യി​ക്കു​ന്ന​തി​ന്‍റെ മു​ൻ സൂ​ച​ന​കൂ​ടി​യാ​ണ് മു​ടി​യ​ണി​
യി​ക്ക​ൽ ക​ർ​മം.  

അം​ശ​വ​ടി

മെ​ത്രാ​നെ അം​ശ​വ​ടി ഏ​ൽ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു തു​ട​ർ​ന്നു ന​ട​ന്ന ശു​ശ്രൂ​ഷ. പാ​പ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ൽ​നി​ന്നും ര​ക്ഷ​യു​ടെ​യും ദൈ​വി​ക​ജീ​വ​ന്‍റെ​യും വാ​ഗ്ദ​ത്ത​ഭൂ​മി​യി​ലേ​ക്ക് ദൈ​വ​ജ​ന​ത്തെ ന​യി​ക്കേ​ണ്ട മേ​ൽ​പ്പ​ട്ട​ക്കാ​ര​ൻ മു​റു​കെ​പ്പി​ടി​ക്കേ​ണ്ട​ത് മ​നു​ഷ്യ​ര​ക്ഷ​യ്ക്കാ​യി സ്വ​യം അ​ർ​പ്പി​ച്ച മി​ശി​ഹാ​യെ​യാ​ണ് എ​ന്ന് അം​ശ​വ​ടി അ​നു​സ്മ​രി​പ്പി​ക്കു​ന്ന​ത്. 
ആ​ശം​സ നേ​ര​ൽ 

ശു​ശ്രൂ​ഷ​യി​ൽ പ​ങ്കെ​ടു​ത്ത ക​ത്തോ​ലി​ക്ക, ക​ത്തോ​ലി​ക്ക ഇ​ത​ര നാ​ൽ​പ​തി​ലേ​റെ മെ​ത്രാ​ൻ​മാ​ർ അ​ഭി​ഷേ​കം​ചെ​യ്യ​പ്പെ​ട്ട മാ​ർ ജോ​ണ്‍ മെ​ത്രാ​നെ ഒൗ​പ​ചാ​രി​ക​മാ​യി ആ​ശം​സ​ക​ൾ നേ​ർ​ന്നു. 

മെ​ത്രാ​ന്‍റെ ശു​ശ്രൂ​ഷ ഏ​ല്പി​ക്കു​ന്ന ക്ര​മം

മെ​ത്രാ​നാ​യി അ​ഭി​ഷേ​കം​ചെ​യ്യ​പ്പെ​ട്ട മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​നെ ഇ​ടു​ക്കി രൂ​പ​ത​യു​ടെ പി​താ​വും മേ​ല​ധ്യ​ക്ഷ​നു​മാ​യി അ​വ​രോ​ധി​ക്കു​ന്ന ക​ർ​മ​മാ​ണ് തു​ട​ർ​ന്നു ന​ട​ന്ന​ത്. മെ​ത്രാ​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ഈ ​അ​നു​ഷ്ഠാ​ന​ത്തെ മെ​ത്രാ​ന്‍റെ ശു​ശ്രൂ​ഷ ഏ​ല്പി​ക്കു​ന്ന ക്ര​മം എ​ന്നാ​ണ് സീ​റോ​മ​ല​ബാ​ർ സി​ന​ഡ് പു​ന​ർ​നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ മെ​ത്രാ​നെ കാ​ർ​മി​ക​നാ​യ മേ​ജ​ർ ആ​ർ​ച്ചു​ബി​ഷ​പ്പ് ഇ​ടു​ക്കി രൂ​പ​താ​മെ​ത്രാ​ന്‍റെ ഒൗ​ദ്യോ​ഗി​ക പീ​ഠ​ത്തി​ലേ​ക്ക് ന​യി​ച്ച് പീ​ഠ​ത്തി​ലി​രു​ത്തി. 

തു​ട​ർ​ന്ന് രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ പ്ര​തി​നി​ധി​ക​ൾ മെ​ത്രാ​നോ​ട് വി​ധേ​യ​ത്വം പ്ര​ക​ടി​പ്പി​ച്ച​ശേ​ഷം വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്നു. അ​ഭി​ഷി​ക്ത മെ​ത്രാ​ൻ മ​ദ്ബ​ഹ​യി​ൽ ഉ​ള്ള​വ​രെ സ്ലീ​വാ ചും​ബി​പ്പി​ച്ച​ശേ​ഷം ഇ​ടു​ക്കി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​ൻ മാ​ർ ജേ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ലി​ന്‍റെ ന​ന്ദി പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് മെ​ത്രാ​ഭി​ഷ്ക ച​ട​ങ്ങ് ഒൗ​ദ്യേ​ഗി​ക​മാ​യി അ​വ​സാ​നി​ച്ച​ത്.


Source: Deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church