ഇ​ടു​ക്കി രൂ​പ​ത​യ്ക്ക് ഇ​ത് ച​രി​ത്ര​മൂ​ഹുർ​ത്തം പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​ങ്ങി പു​തി​യ ഇ​ട​യ​ൻ ::Syro Malabar News Updates ഇ​ടു​ക്കി രൂ​പ​ത​യ്ക്ക് ഇ​ത് ച​രി​ത്ര​മൂ​ഹുർ​ത്തം പ്രാ​ർ​ഥ​ന​യി​ൽ ഒ​രു​ങ്ങി പു​തി​യ ഇ​ട​യ​ൻ
05-April,2018

ക​രി​ന്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ ദ്വി​തീ​യ മെ​ത്രാ​നാ​യി മാ​ർ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ൽ ഇ​ന്ന് അ​ഭി​ഷി​ക്ത​നാ​കു​ന്ന​തോ​ടെ ഇ​ടു​ക്കി രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ൽ പു​തി​യൊ​ര​ധ്യാ​യം വി​ര​ചി​ക്ക​പ്പെ​ടും. ഒ​ന്ന​ര ദ​ശാ​ബ്ദ​ക്കാ​ലം ഇ​ടു​ക്കി രൂ​പ​ത​യു​ടെ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ പ​ടി​യി​റ​ങ്ങു​ന്പോ​ൾ ഇ​ടു​ക്കി​യി​ലെ ജ​ന​ങ്ങ​ളു​ടെ സ​ർ​വ​തോ​ൻ​മു​ഖ​മാ​യ നേ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള സ്വ​പ്ന​ങ്ങ​ളു​മാ​യി​ട്ടാ​യി​രി​ക്കും പു​തി​യ ഇ​ട​യ​ൻ പ​ടി​ക​യ​റു​ന്ന​ത്. 
 
ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം. ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ധ്യാ​നം കൊ​ടൈ​ക്ക​നാ​ലി​ന​ടു​ത്തു​ള്ള ഷെം​പ​ഗ​ന്നൂ​രി​ലെ ഈ​ശോ​സ​ഭാ വൈ​ദി​ക​രു​ടെ ധ്യാ​ന​മ​ന്ദി​ര​ത്തി​ലും മൂ​ന്നു​ദി​വ​സ​ത്തെ ഏ​കാ​ന്ത​പ്രാ​ർ​ഥ​ന വാ​ഗ​മ​ണ്ണി​ലു​ള്ള മൗ​ണ്ട് നെ​ബോ ധ്യാ​ന​കേ​ന്ദ്ര​ത്തി​ലും ന​ട​ത്തി ഇ​തി​നാ​യി ഒ​രു​ങ്ങു​ക​യാ​യി​രു​ന്നു. 
 
ഏ​റ്റ​വും അ​ടു​ത്ത ഒ​രു​ക്കം എ​ന്ന​നി​ല​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം വാ​ഴ​ത്തോ​പ്പ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തി​യ സാ​യാ​ഹ്ന​പ്രാ​ർ​ഥ​ന​യി​ലും തു​ട​ർ​ന്നു​ള്ള ആ​രാ​ധ​ന​യി​ലും പ​ങ്കു​ചേ​ർ​ന്നു. ഇ​തി​ൽ രൂ​പ​താ​കു​ടും​ബം മു​ഴു​വ​നും പ്രാ​തി​നി​ധ്യ​സ്വ​ഭാ​വ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്നു. 
 
സ്ഥാ​ന​മൊ​ഴി​യു​ന്ന മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ, മെ​ത്രാ​ഭി​ഷേ​ക ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ, സ​ന്യാ​സി​നി​ക​ൾ, വൈ​ദി​ക​ർ, ക​ത്തീ​ഡ്ര​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങു​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി പു​തി​യ ഇ​ട​യ​നോ​ടു​ചേ​ർ​ന്ന് പ്രാ​ർ​ഥി​ച്ചു.
 
ഇ​ന്ന​ത്തെ പ​രി​പാ​ടി​ക്കാ​യു​ള്ള എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ മോ​ണ്‍. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ അ​റി​യി​ച്ചു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കു​മു​ള്ള ഇ​രി​പ്പി​ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. എ​ല്ലാ ചെ​റു​വാ​ഹ​ന​ങ്ങ​ൾ​ക്കും വേ​ദി​യോ​ട​ടു​ത്ത സ്ഥ​ല​ത്തു​ത​ന്നെ പാ​ർ​ക്കു​ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. ബ​സു​ക​ൾ​ക്കു പാ​ർ​ക്കു​ചെ​യ്യാ​നും വി​പു​ല​മാ​യ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​ത്യ​പൂ​ർ​വ​മാ​യ ഈ ​സം​ഭ​വ​ത്തി​നു നേ​രി​ട്ടു സാ​ക്ഷി​ക​ളാ​കു​ന്ന​വ​രെ സ്വീ​ക​രി​ക്കാ​ൻ ത​യാ​റാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​വും പ​രി​സ​ര​വും.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church