ന‌രകം ഇല്ലെന്നതു റിപ്പോർട്ടറുടെ ഭാവനാസൃഷ്ടി: വത്തിക്കാൻ::Syro Malabar News Updates ന‌രകം ഇല്ലെന്നതു റിപ്പോർട്ടറുടെ ഭാവനാസൃഷ്ടി: വത്തിക്കാൻ
01-April,2018

വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി: ന​​​ര​​​കം ഇ​​​ല്ലെ​​​ന്നു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞ​​​താ​​​യി ഒ​​​രു ഇ​​​റ്റാ​​​ലി​​​യ​​​ൻ പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ൽ വ​​​ന്ന റി​​​പ്പോ​​​ർ​​​ട്ട് ശ​​​രി​​​യ​​​ല്ലെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ. 

മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞ വാ​​​ക്കു​​​ക​​​ള​​​ല്ല റി​​​പ്പോ​​​ർ​​​ട്ടി​​​ലുള്ള​​​ത്. റി​​​പ്പോ​​​ർ​​​ട്ട​​​റു​​​ടെ സ്വ​​​യംനി​​​ർ​​​മി​​​തി​​​യാ​​​ണ് അ​​​വ. ആ ​​​റി​​​പ്പോ​​​ർ​​​ട്ടി​​​ലെ ഒ​​​രു വാ​​​ക്കു​​​പോ​​​ലും മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വാ​​​ക്കു​​​ക​​​ളോ​​​ടു വി​​​ശ്വ​​​സ്ത​​​ത പു​​​ല​​​ർ​​​ത്തു​​​ന്നി​​​ല്ല: വ​​​ത്തി​​​ക്കാ​​​ൻ പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ലാ ​​​റി​​​പ്പ​​​ബ്ലി​​​ക്ക എ​​​ന്ന പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ൽ അ​​​തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നാ​​​യ എ​​​വു​​​ജീ​​​നി​​​യോ സ്ക​​​ൾ​​​ഫാ​​​രി എ​​​ന്ന തൊ​​​ണ്ണൂ​​​റ്റി​​​മൂ​​​ന്നു​​​കാ​​​ര​​​നാ​​​ണ് വി​​​വാ​​​ദ​ റി​​​പ്പോ​​​ർ​​​ട്ട് എ​​​ഴു​​​തി​​​യ​​​ത്. പ്ര​​​ഖ്യാ​​​പി​​​ത നി​​​രീ​​​ശ്വ​​​ര​​​വാ​​​ദി​​​യാ​​​ണു സ്ക​​​ൾ​​​ഫാ​​​രി. മാ​​​ർ​​​പാ​​​പ്പ​​​യു​​​മാ​​​യി ന​​​ല്ല സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ​​​ല​​​ത​​​വ​​​ണ സ്വ​​​കാ​​​ര്യ കൂ​​​ടി​​​ക്കാ​​​ഴ്ച അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ണ്ട്. 


2014ലും ​​​ഇ​​​ദ്ദേ​​​ഹം മാ​​​ർ​​​പാ​​​പ്പ​​​യു​​​ടേ​​​താ​​​യി അ​​​ബ​​​ദ്ധ പ്ര​​​സ്താ​​​വ​​​ന അ​​​ച്ച​​​ടി​​​ച്ചി​​​ട്ടു​​​ണ്ട്. പാ​​​പം നി​​​രോ​​​ധി​​​ച്ചു എ​​​ന്ന​​​താ​​​യി​​​രു​​​ന്നു അ​​​ന്ന​​​ത്തെ വി​​​വാ​​​ദ പ്ര​​​സ്താ​​​വ​​​ന.

അ​​​വി​​​ശ്വാ​​​സി​​​ക​​​ള​​​ട​​​ക്കം എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ അ​​​റി​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണു സ്ക​​​ൾ​​​ഫാ​​​രി​​​യു​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നു വ​​​ത്തി​​​ക്കാ​​​ൻ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. സ്വ​​​കാ​​​ര്യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലെ സം​​​ഭാ​​​ഷ​​​ണം തെ​​​റ്റാ​​​യി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ഭി​​​മു​​​ഖം പോ​​​ലെ റി​​​ക്കാ​​​ർ​​​ഡ് ചെ​​​യ്തോ നോ​​​ട്ട് കു​​​റി​​​ച്ചോ ആ​​​യി​​​രു​​​ന്നി​​​ല്ല കൂ​​​ടി​​​ക്കാ​​​ഴ്ച.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church