കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ദുഖവെള്ളി പ്രസംഗത്തെ ചില ചാനലുകള്‍ തെറ്റായി വ്യഖ്യാനിക്കുന്നു.::Syro Malabar News Updates കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ദുഖവെള്ളി പ്രസംഗത്തെ ചില ചാനലുകള്‍ തെറ്റായി വ്യഖ്യാനിക്കുന്നു.
30-March,2018

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ ദുഖവെള്ളി പ്രസംഗത്തെ ചില ചാനലുകള്‍ തെറ്റായി വ്യഖ്യാനിക്കുന്നു. തെറ്റായി വ്യാഖ്യാനിക്കപ്പെട്ട ഭാഗം താഴെ കൊടുക്കുന്നു. 
 
"രാജ്യത്തിന്‍റെ നിയമം അനുസരിച്ച് ജീവിക്കുക, അത് പൗരന്‍റെ കടമയാണ് എന്നാല്‍ ദൈവത്തിന്‍റെ നിയമത്തിന് പ്രാമുഖ്യം കോടുക്കുക. രാഷ്ട്രത്തിന്‍റെ നീതികൊണ്ട് ദൈവത്തിന്‍റെ നീതിയെ അളക്കാമെന്ന് വിചാരിക്കുന്നത് തെറ്റാണ്. സഭയില്‍ പോലും പലപ്പോഴും അത് നടക്കുന്നുണ്ട്. കോടതി വിധികള്‍കൊണ്ട് സഭയെ നിയന്ത്രിക്കാം എന്ന് നിശ്ചയിക്കുന്നവര്‍ സഭയ്ക്കുണ്ട്..... കര്‍ത്താവ് പറഞ്ഞു നിങ്ങള്‍ ദൈവത്തിന്‍റെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയുള്ളതെല്ലാം നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കപ്പെടും എന്ന്."
ഈ വാക്കുകള്‍വഴി കര്‍ദ്ദിനാള്‍ ഒരിക്കലും രാജ്യത്തിന്‍റെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചിട്ടില്ല

Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church