ഉ​ജ്ജൈ​ൻ സം​ഭ​വം: ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നി​വേ​ദ​നം ന​ൽ​കി::Syro Malabar News Updates ഉ​ജ്ജൈ​ൻ സം​ഭ​വം: ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് നി​വേ​ദ​നം ന​ൽ​കി
14-March,2018

പാ​ലാ: ഉ​ജ്ജൈ​ൻ ബി​ഷ​പ്സ് ഹൗ​സി​നു സ​മീ​പ​മു​ള്ള പു​ഷ്പ ഹോ​സ്പി​റ്റ​ലി​നു നേ​രേ​ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ലും വ​ട​ക്കേ​ഇ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ നീ​ക്ക​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പാ​ലാ രൂ​പ​താ​സ​മി​തി ദേ​ശീ​യ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് കു​ര്യ​നു നി​വേ​ദ​നം ന​ൽ​കി. കേ​ന്ദ്ര ആ​ഭ്യ​മ​ന്ത​ര​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ന്യൂ​ന​പ​ക്ഷ​സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ബാ​ധ്യ​ത നി​വേ​ദ​ന​ത്തി​ലൂ​ടെ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഓ​ർ​മി​പ്പി​ച്ചു. മു​ന്പ് സ​ത്ന​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. നി​വേ​ദ​നം പ്ര​ധാ​ന​മ​ന്ത്രി​ക്കും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കും സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു ന​ൽ​കി.
രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് ഞാ​റ​ക്കു​ന്നേ​ൽ, പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​ന്പി​ൽ, കേ​ന്ദ്ര​സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ജു അ​ല​ക്സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​മ്മാ​നു​വ​ൽ നി​ധീ​രി, ഫാ. ​മാ​ത്യു പാ​റ​ത്തൊ​ട്ടി, ടോമി ക​ണ്ണീ​റ്റു​മ്യാ​ലി​ൽ, ജോ​സ് വ​ട്ടു​കു​ളം, തോ​മ​സ് അ​രൂ​കു​ഴു​പ്പി​ൽ, ജോ​ർ​ജ് ഇ​ട്ടം​കു​ള​ങ്ങ​ര എ​ന്നി​വ​ർ നേതൃത്വം നൽകി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church