കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ൾ അ​തി​ർ​വ​ര​ന്പു​ക​ൾ ഇ​ല്ലാ​ത്ത​താ​വ​ണം: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ::Syro Malabar News Updates കാ​രു​ണ്യ പ്ര​വ​ർ​ത്തി​ക​ൾ അ​തി​ർ​വ​ര​ന്പു​ക​ൾ ഇ​ല്ലാ​ത്ത​താ​വ​ണം: മാ​ർ പു​ത്ത​ൻ​വീ​ട്ടി​ൽ
13-March,2018

ആ​ലു​വ: അ​തി​ർ​വ​ര​ന്പു​ക​ൾ ഭേ​ദി​ച്ച് പാ​വ​പ്പെ​ട്ട​വ​ർ വ​സി​ക്കു​ന്ന പു​റ​ന്പോ​ക്കു​ക​ളി​ലേ​ക്ക് കാ​രു​ണ്യ​പ്ര​വ​ർ​ത്തി​ക​ളു​മാ​യി ക​ട​ന്നു​ചെ​ല്ല​ണ​മെ​ന്ന് എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു. 
ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് ക്ലെ​യ​ർ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ സ​ന്യാ​സി​നി​ക​ളു​ടെ നി​സ്വാ​ർ​ഥ സേ​വ​ന​ങ്ങ​ൾ ഇ​തി​നു മാ​തൃ​ക​യാ​ണെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു. അ​ശോ​ക​പു​രം ശാ​ന്തി​ഭ​വ​ൻ കോ​ണ്‍​വ​ന്‍റി​ൽ ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ എ​റ​ണാ​കു​ളം സോ​ണി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ ജോ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ. അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ ഫാ. ​ജോ​യി കൂ​ത്തൂ​ർ, അ​ശോ​ക​പു​രം സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി പു​തി​യാ​പ​റ​ന്പി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മും​താ​സ് ടീ​ച്ച​ർ, ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ദ​യ​കു​മാ​ർ, കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ സേ​വ്യ​ർ പു​ൽ​പ്പാ​ട്ട്, ഡോ. ​സി.​എം. ഹൈ​ദ​രാ​ലി, ബാ​ബു പു​ത്ത​ന​ങ്ങാ​ടി, ക​പ്പൂ​ച്ചി​ൻ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​പോ​ളി മാ​ട​ശേ​രി, അ​ശോ​ക​പു​രം കാ​ർ​മ​ൽ ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ടേ​റ്റ​ർ സി​സ്റ്റ​ർ ഹെ​ല​ൻ മേ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നൗ​ഷാ​ദ്, കെ. ​ര​മേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ ചീ​ഫ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ തെ​ര​സീ​ന സ്വാ​ഗ​ത​വും ജോ​ളി പ​ട​മാ​ട്ടു​മ്മേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കും പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യ മ​റ്റു രോ​ഗി​ക​ൾ​ക്കും സൗ​ജ​ന്യ സാ​ന്ത്വ​ന പ​രി​ച​ര​ണം ന​ല്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് ശാ​ന്തി​ഭ​വ​ൻ പാ​ലി​യേ​റ്റീ​വ് ഹോ​സ്പി​റ്റ​ൽ എ​റ​ണാ​കു​ളം സോ​ണ്‍ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church