യു​വ​ജ​ന​ങ്ങ​ൾ ദൈ​വി​ക സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് വ​ള​ര​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ::Syro Malabar News Updates യു​വ​ജ​ന​ങ്ങ​ൾ ദൈ​വി​ക സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് വ​ള​ര​ണം: മാ​ർ മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ
13-March,2018

കോ​ത​മം​ഗ​ലം: വി​ശ്വാ​സ ജീ​വി​തം പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ യു​വ​ജ​ന​ങ്ങ​ൾ ദൈ​വി​ക സ്വാ​ത​ന്ത്ര്യ​ത്തി​ലേ​ക്ക് വ​ള​ര​ണ​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ. രൂ​പ​ത​യി​ലെ യു​വ​ജ​ന വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും കെ​സി​വൈ​എം രൂ​പ​താ സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ഉ​ദ്ഘാ​ട​ന​വും കോ​ത​മം​ഗ​ലം ക​ത്തീ​ഡ്ര​ലി​ൽ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. 
രൂ​പ​ത പ്ര​സി​ഡ​ന്‍റ് സി​റി​ൾ അ​ത്തി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ന​വ​ർ​ഷ ക​ർ​മ പ​ദ്ധ​തി വി​കാ​രി ഫാ.​മാ​ത്യൂ​സ് മാ​ളി​യേ​ക്ക​ൽ കോ​ത​മം​ഗ​ലം ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് അ​ഖി​ൽ ആ​ന്‍റ​ണി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. കെ​സി​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മൈ​ക്കി​ൾ, ട്ര​ഷ​റ​ർ ടോം ​ച​ക്കാ​ല​ക്കു​ന്നേ​ൽ, ജീ​സ​സ് യൂ​ത്ത് സം​സ്ഥാ​ന ചാ​പ്ലി​ൻ ഫാ. ​ജോ​സ​ഫ് എ​ഴു​മാ​യി​ൽ, കെ​സി​വൈ​എം രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ ക​ണി​മ​റ്റ​ത്തി​ൽ, ജീ​സ​സ് യൂ​ത്ത് സോ​ണ്‍ ആ​നി​മേ​റ്റ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, രൂ​പ​ത ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ അ​ലീ​ന, ജീ​സ​സ് യൂ​ത്ത് സോ​ണ​ൽ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജി​റ്റോ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫാ. ​ജി​ബി​ൻ ജോ​ർ​ജ് താ​ന്നി​ക്കാ​മ​റ്റ​ത്തി​ൽ പ​താ​ക ഉ​യ​ർ​ത്തി..

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church