സ​​ഭ​​യു​​ടെ അ​​ടി​​സ്ഥാ​​നം കു​​ടും​​ബം: മാ​​ർ പെ​​രു​​ന്തോ​​ട്ടം ::Syro Malabar News Updates സ​​ഭ​​യു​​ടെ അ​​ടി​​സ്ഥാ​​നം കു​​ടും​​ബം: മാ​​ർ പെ​​രു​​ന്തോ​​ട്ടം
13-March,2018

നെ​​ടും​​കു​​ന്നം: അ​​ത്‌​​മാ​​യ സ​​മൂ​​ഹം ഇ​​ല്ലെ​​ങ്കി​​ൽ സ​​ഭ​​യ്ക്ക് ലോ​​ക​​ത്തി​​ൽ ഫ​​ല​​പ്ര​​ദ​​മാ​​യി സാ​​ക്ഷ്യം വ​​ഹി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രും​​ന്തോ​​ട്ടം. നെ​​ടും​​കു​​ന്നം ഫൊ​​റോ​​നാ​​യി​​ലെ പാ​​രീ​​ഷ് കൗ​​ൺ​​സി​​ൽ അം​​ഗ​​ങ്ങ​​ളു​​ടെ നേ​​തൃ​​സം​​ഗ​​മം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സ​​ഭ​​യു​​ടെ അ​​ടി​​സ്ഥാ​​നം കു​​ടും​​ബ​​ങ്ങ​​ൾ ആ​​ണ്. 
ആ​​ത്മാ​​യ​​രു​​ടെ ഏ​​റ്റ​​വും വ​​ലി​​യ പ്രേ​​ക്ഷി​​ത രം​​ഗം കു​​ടും​​ബ​​ങ്ങ​​ളാ​​ണ്. മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ചൂ​​ണ്ടി​​ക്കാ​​ട്ടി. ഫൊ​​റോ​​ന വി​​കാ​​രി റ​​വ.​​ഡോ. ജോ​​സ​​ഫ് പു​​തു​​പ്പ​​റ​​ന്പി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വി​​കാ​​രി ജ​​ന​​റാ​​ൾ റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, റ​​വ.​​ഡോ. ജോ​​സ​​ഫ് ഇ​​ല​​ഞ്ഞി​​മ​​റ്റം, ജോ​​ജി ചി​​റ​​യി​​ൽ എ​​ന്നി​​വ​​ർ ക്ലാ​​സ് ന​​യി​​ച്ചു. 
ഫാ. ​​ജേ​​ക്ക​​ബ് കാ​​ട്ട​​ടി രാ​​ജീ​​വ് തു​​ന്പു​​ങ്ക​​ൽ, ഡോ. ​​ഡോ​​മി​​നി​​ക് ജോ​​സ​​ഫ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. സെ​​ന്‍റ് ജോ​​ൺ ദി ​​ബാ​​പ്റ്റി​​സ്റ്റ് സി​​ബി​​എ​​സ്ഇ സ്കൂ​​ൾ ആ​​ൻ​​ഡ് ജൂ​​നി​​യ​​ർ കോ​​ള​​ജ് ഹാ​​ളി​​ൽ ന​​ട​​ന്ന നേ​​തൃ​​സം​​ഗ​​മ​​ത്തി​​ൽ 17 പ​​ള്ളി​​ക​​ളി​​ൽ നി​​ന്നാ​​യി 320 അം​​ഗ​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു. 
ഫാ. ​​ജോ​​ജോ ക​​ന്ന​​പ്പി​​ള്ളി​​ൽ, ജോ​​സ് കെ. ​​ജേ​​ക്ക​​ബ്, സി​​ജോ പി. ​​ജേ​​ക്ക​​ബ്, ജോ​​ബി പ​​താ​​ലി​​ൽ, സ​​ജി​​ത്ത് നെ​​ടു​​മ​​ണ്ണി, ലാ​​ലു പു​​ന്ന​​വേ​​ലി, ജ​​യിം​​സ് അ​​രീ​​ക്കു​​ഴി, സൂ​​സ​​മ്മ നെ​​ടു​​മ​​ണ്ണി തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church