അ​ധ്യാ​പ​ക​ർ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ തു​റ​ന്നു​ കൊ​ടു​ക്കേ​ണ്ട​വ​ർ: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്::Syro Malabar News Updates അ​ധ്യാ​പ​ക​ർ അ​ന​ന്ത​സാ​ധ്യ​ത​ക​ൾ തു​റ​ന്നു​ കൊ​ടു​ക്കേ​ണ്ട​വ​ർ: മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്
13-March,2018

ചേ​ര്‍​പ്പു​ങ്ക​ൽ: കു​ട്ടി​ക​ള്‍​ക്കു വി​ശാ​ല​മാ​യ ലോ​കം തു​റ​ന്നു​കൊ​ടു​ക്കു​ന്ന താ​ക്കോ​ലു​ക​ളാ​ണ് അ​ധ്യാ​പ​ക​രെ​ന്നു മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ണ​ല്‍ ഏ​ജ​ന്‍​സി​യു​ടെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ല്‍​നി​ന്നു റി​ട്ട​യ​ര്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കു​ള്ള യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്. ഉ​റ​ച്ച ഈ​ശ്വ​ര​വി​ശ്വാ​സ​വും മൂ​ല്യാ​ധി​ഷ്ഠി​ത ജീ​വി​ത​രീ​തി​ക​ളും പ​രി​ശീ​ലി​പ്പി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളെ സ​ഹാ​യി​ക്കേ​ണ്ട​വ​രാ​ണ് അ​ധ്യാ​പ​ക​ർ. ശാ​സ്ത്ര-​സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ല്‍ ഏ​ത്ര വി​പ്ല​വ​ക​രമാ​യ പു​രോ​ഗ​തി​യു​ണ്ടാ​യാ​ലും അ​ധ്യാ​പ​ക​രു​ടെ മ​ഹ​ത്വം കു​റ​യു​ന്നി​ല്ല. സ​മൂ​ഹ​ത്തി​നു ദി​ശാ​ബോ​ധം ന​ല്‍​കു​ന്ന വി​ള​ക്കു​മ​ര​ങ്ങ​ളാ​യി ശോ​ഭി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ എ​ക്കാ​ല​വും അ​നു​സ്മ​രി​ക്ക​പ്പെ​ടു​മെ​ന്നും മാ​ര്‍ ക​ല്ല​റ​ങ്ങാ​ട്ട് പ​റ​ഞ്ഞു.
ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍​സ്ലീ​വ ആ​ശു​പ​ത്രി ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മോ​ൺ. ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മോ​ൺ. ഏ​ബ്ര​ഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍, കോ​ര്‍​പ​റേ​റ്റ് സെ​ക്ര​ട്ട​റി ഫാ. ​ബെ​ര്‍​ക്കു​മാ​ന്‍​സ് കു​ന്നും​പു​റം, അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​ജോ​ണ്‍ ക​ണ്ണ​ന്താ​നം, ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കാ​വു​കാ​ട്ട്, എം.​എം. ജോ​സു​കു​ട്ടി, പ​യ​സ് കു​ര്യ​ൻ, റെ​ജി മാ​ത്യു, സാ​ജ​ന്‍ ആ​ന്‍റണി, കെ.​ജെ. ദേ​വ​സ്യ, ക്രി​സ് മ​രി​യ ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ല്‍ റി​ട്ട​യ​ര്‍ ചെ​യ്യു​ന്ന 68 അ​ധ്യാ​പ​ക-​അ​ന​ധ്യാ​പ​ക​ര്‍​ക്കു മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാട്ട് മെ​മ​ന്‍റോയും ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church