മ​ല​യാ​റ്റൂരിൽ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ::Syro Malabar News Updates മ​ല​യാ​റ്റൂരിൽ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ
12-March,2018

മ​ല​യാ​റ്റൂ​ർ: അ​ന്ത​ർ​ദേ​ശീ​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി​യി​ലെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നു മ​ല​യാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി വി​കാ​രി റ​വ. ഡോ.​ ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പറഞ്ഞു. തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​ക​യ​റ്റം മാ​ർ​ച്ച് നാ​ലി​ന് ആ​രം​ഭി​ച്ചു. ഇ​ന്ന് അ​ങ്ക​മാ​ലി, ചേ​ർ​ത്ത​ല, പ​റ​വൂ​ർ, മൂ​ഴി​ക്കു​ളം, വ​ല്ലം ഫൊ​റോ​ന​ക​ളി​ലെ വി​ശ്വാ​സി​ക​ൾ, വൈ​ദിക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​ക​യ​റും. 18നു ​വി​വി​ധ ഫൊ​റോ​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ല​ക​യ​റ്റം സ​മാ​പി​ക്കും. 
 
25 മു​ത​ൽ ഏ​പ്രി​ൽ ഒ​ന്നു വ​രെ വി​ശു​ദ്ധ​വാ​രാ​ച​ര​ണ​വും അ​ഞ്ചു മു​ത​ൽ എ​ട്ടു വ​രെ പു​തു​ഞാ​യ​ർ തി​രു​നാ​ളും ന​ട​ക്കും. തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യി മാ​ർ​ച്ച് 14 മു​ത​ൽ ഏ​പ്രി​ൽ 14 വ​രെ മ​ല​യാ​റ്റൂ​ർ താ​ഴ​ത്തെ പ​ള്ളി മു​ത​ൽ കു​രി​ശു​മു​ടി വ​രെ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ ഏ​ർ​പ്പെ​ടു​ത്തും. കു​രി​ശു​മു​ടി​യി​ൽ ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി എ​ല്ലാ​വി​ധ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും ഏ​ർ​പ്പെ​ടു​ത്തി​. കു​രി​ശു​മു​ടി​യി​ൽ ചൂ​ടു​വെ​ള്ള​ത്തി​നും ചു​ക്കു​കാ​പ്പി​ക്കും പ്ര​ത്യേ​ക സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 9.30 മു​ത​ൽ 11.30 വ​രെ കു​രി​ശു​മു​ടി​യി​ലെ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് ക​ഞ്ഞി ന​ൽ​കും. 
 
ഗ്രീ​ൻ​പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ലാ​ണ് ക​ഞ്ഞി​യും കു​ടി​വെ​ള്ള​വും ന​ൽ​കു​ന്ന​ത്. കു​രി​ശു​മു​ടി​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30, 6.30, 7.30, 9.30, ഉ​ച്ച​യ്ക്ക് 12.00, രാ​ത്രി ഏ​ഴ് എന്നീ സമയങ്ങളിലും മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 5.30, 6.30, 9.30, രാ​ത്രി ഏ​ഴ് എന്നീ സമയങ്ങളിലും വി​ശു​ദ്ധ കു​ർ​ബാ​ന​യു​ണ്ടാ​കും. 
 
അ​ടി​വാ​ര​ത്ത് തീ​ർ​ഥാ​ട​ക​ർ​ക്കാ​യി മെ​ഡി​ക്ക​ൽ വി​ഭാ​ഗ​ത്തി​ന്‍റെ സേ​വ​ന​മു​ണ്ടാ​കും. മ​ല​ക​യ​റ്റ​ത്തി​ലെ ഒ​ന്ന്, ഒ​ന്പ​ത് എ​ന്നീ പീ​ഡാ​നു​ഭ​വ സ്ഥ​ല​ങ്ങ​ളി​ൽ ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ സം​വി​ധാ​ന​വു​മു​ണ്ടാ​കും. അ​ടി​വാ​ര​ത്ത് ആം​ബു​ല​ൻ​സും ഉ​ണ്ടാ​കും. പ്ര​ധാ​ന ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന​ങ്ങ​ൾ വ​ണ്‍​വേ​യാ​യി പോ​ക​ണം. അ​ടി​വാ​ര​ത്തുനി​ന്നു പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ യൂ​ക്കാ​ലി, ന​ടു​വ​ട്ടം, ച​ന്ദ്ര​പ്പു​ര വ​ഴി കാ​ല​ടി, അ​ങ്ക​മാ​ലി ഭാ​ഗ​ത്തേ​ക്ക് പോ​ക​ണം. വാ​ണി​ഭ​ത്ത​ടം, സെ​ന്‍റ് തോ​മ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ ഗ്രൗ​ണ്ട്, താ​ഴ​ത്തെ പ​ള്ളി ഗ്രൗ​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ പാ​ർ​ക്കിം​ഗ് സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. 
 
കെ​എ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ൾ പ്ര​ത്യേ​ക സ​ർ​വീ​സ് ന​ട​ത്തും. അ​തി​നാ​യി അ​ടി​വാ​ര​ത്ത് താ​ത്കാ​ലി​ക സ്റ്റാൻഡും ഉ​ണ്ടാ​കും. പോ​ലീ​സ്, എ​ക്സൈ​സ്, അ​ഗ്നി​ശ​മ​ന​സേ​ന എ​ന്നി​വ​രു​ടെ സേ​വ​ന​വും അ​ടി​വാ​ര​ത്തും കു​രി​ശു​മു​ടി​യി​ലും ഉ​ണ്ടാ​കും. അ​തി​നാ​യി പ്ര​ത്യേ​ക ക​ണ്‍​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്തി​ക്കും. മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗ​വും വി​ൽ​പ​ന​യും അ​ടി​വാ​ര​ത്തും മ​റ്റും ക​ർ​ശ​ന​മാ​യി നി​രോ​ധി​ക്കും. 
 
24 മ​ണി​ക്കൂ​റൂം പോ​ലീ​സ് പ​ട്രോ​ളിം​ഗ് ഏ​ർ​പ്പെ​ടു​ത്തും. പെ​സ​ഹാ, ദുഃ​ഖ​വെ​ള്ളി എ​ന്നീ ദി​വ​സ​ങ്ങ​ളി​ൽ മു​ളം​ങ്കു​ഴി, ഭൂ​ത​ത്താ​ൻ​കെ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൻനി​ന്നു വ​ന​ത്തി​ലൂ​ടെ അ​ടി​വാ​ര​ത്തെ​ത്തു​ന്ന​തി​നു​ള്ള വ​ന​ത്തി​നു​ള്ളി​ലെ പാ​ത തീ​ർ​ഥാ​ട​ക​ർ​ക്ക് തു​റ​ന്നു കൊ​ടു​ക്കും. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ഭ​ക്ഷ​ണം ന​ൽ​കു​ന്നു​ണ്ടെ​ന്ന് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പുവ​രു​ത്തും. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും വി​ല​വി​വ​ര പ​ട്ടി​ക പ്ര​ദ​ർ​ശി​പ്പി​ക്കും. കു​രി​ശു​മു​ടി മേ​ഖ​ല യാ​ച​ക നി​രോ​ധി​ത മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. 
 
മ​ണ​പ്പാ​ട്ടു​ചി​റ​യി​ലും മ​റ്റും സു​ര​ക്ഷ​ക്കാ​യി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്കാ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ​യും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും സേ​വ​ന​മു​ണ്ടാ​കും. കു​രി​ശു​മു​ടി​യും അ​ടി​വാ​ര​വും സി​സി ടി​വി കാ​മ​റ നീ​രി​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കൈ​ക്കാ​ര​ന്മാ​രാ​യ ജി​നോ മാ​ണി​ക്ക​ത്താ​ൻ, ത​ങ്ക​ച്ച​ൻ കു​റി​യേ​ടം, തോ​മ​സ് മു​ട്ടം​തോ​ട്ടി​ൽ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church