ജാ​തി​മ​ത രാ​ഷ്‌ട്രീയ​ത്തി​ന് അ​തീ​ത​മാ​ണ് മ​നു​ഷ്യ​സ്നേ​ഹം: മാ​ർ പെ​രു​ന്തോ​ട്ടം ::Syro Malabar News Updates ജാ​തി​മ​ത രാ​ഷ്‌ട്രീയ​ത്തി​ന് അ​തീ​ത​മാ​ണ് മ​നു​ഷ്യ​സ്നേ​ഹം: മാ​ർ പെ​രു​ന്തോ​ട്ടം
12-March,2018

ആ​ല​പ്പു​ഴ: ജാ​തി​മ​ത രാഷ്്‌ട്രീയ​ത്തി​നു അ​തീ​ത​മാ​ണ് മ​നു​ഷ്യ​സ്നേ​ഹ​മെ​ന്നും എ​ല്ലാ മ​നു​ഷ്യ​രും സ​ഹോ​ദ​ര​ങ്ങ​ളാ​ണെ​ന്ന ചി​ന്ത മ​റ​ന്നു​പോ​ക​രു​തെ​ന്നും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി(​ചാ​സ്)​യു​ടെ കീ​ഴി​ൽ ആ​ല​പ്പു​ഴ പൂ​ന്തോ​പ്പി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ വി​ദ്യാ​ല​യ​മാ​യ അ​സീ​സി സ്പെ​ഷ​ൽ സ്കൂ​ളി​ന്‍റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 
അ​വ​ശ​ത​യ​നു​ഭ​വി​ക്കു​ന്ന​വ​രെ ക​ണ്ടി​ല്ലാ​യെ​ന്നു ന​ടി​ക്കു​ക​യ​ല്ല, അ​വ​രെ സ​ഹാ​യി​ക്കു​ക​യാ​ണ് മ​നു​ഷ്യ​ധ​ർ​മ​മെ​ന്ന് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ച്ച കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പൂ​ന്തോ​പ്പ് പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ മ​ണ്ണാം​തു​രു​ത്തി​ൽ സ്കൂ​ളി​ൽ സേ​വ​നം ചെ​യ്ത​വ​രെ ആ​ദ​രി​ച്ചു. 
ചാ​സ് അ​തി​രൂ​പ​ത ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് കു​ള​ത്തു​ങ്ക​ൽ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി.​ജെ. ചെ​റി​യാ​ൻ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ ജോ​യി, പി​ടി​എ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സാ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തെ തു​ട​ർ​ന്നു കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church