ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ 2018 കുട്ടികളുടെ വർഷം::Syro Malabar News Updates ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ 2018 കുട്ടികളുടെ വർഷം
11-March,2018

പ്രസ്റ്റണ്‍: ഗ്രേറ്റ്ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ പഞ്ച വ ത്സര അജപാലന പദ്ധതിയുടെ അന്തിമ രൂപമായ സജീവ ശില കള്‍ വെള്ളിയാഴ്ച പ്രസ്റ്റണ്‍ സെന്‍റ്അല്‍ഫോന്‍സാഓഫ് ഇ മ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ കത്തീഡ്രലിൽ പ്രകാശനം ചെ യ്തു. ആദ്യ പ്രതിഷെക്കീന ടെലിവിഷന്‍ ചെയര്‍മാനും വചന പ്ര ഘോഷകനുമായ സന്തോഷ് കരുമത്രയ്ക്ക് നല്കി രൂപതാധ്യക്ഷ ന്‍മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രകാശനം ചെയ്തു. 2017 നവംബര്‍ 20,21,22 തീയതികളില്‍ നടന്ന പഞ്ചവത്സര അജപാലന പദ്ധതിക്കായുള്ള രൂപതാ സമ്മേളനത്തില്‍ നടന്ന ചര്‍ച്ചകളുടെയും ആലോചനകളുടെയും തീരുമാനങ്ങളുടെ യും അടിസ്ഥാനത്തിലാണ് സജീവശിലകള്‍ പ്രസിദ്ധീകരിച്ചിരി ക്കുന്നത്. അതനുസരിച്ച് 2018 കുട്ടികളുടെ വര്‍ഷമായും 2019 യുവജനങ്ങളുടെ വര്‍ഷമായും 2020 ദമ്പതികളുടെ വ ര്‍ഷമായും 2021 കുടുംബ കൂട്ടായ്മകളുടെ വര്‍ഷമായും 2022 ഇടവകകളുടെ വര്‍ഷമായും രൂപത ആഘോഷിക്കും. വികാരി ജനറാള്‍ റ വ. ഡോ. മാത്യു ചൂരപ്പോയ്കയില്‍, ഫാ. സിറിള്‍ ഇട മന എ സ്. ഡി. ബി., ഫാ. ഫാന്‍സു വപത്തില്‍, സി. അനൂ പാ സി. എം. സി., സി. റോജിറ്റ് സി. എം. സി., സി. ഷാരോണ്‍ സി. എം. സി. തുടങ്ങിയവര്‍ സന്നി ഹിതരായിരുന്നു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church