പു​​തി​​യ ത​​ല​​മു​​റ മ​​ണ്ണി​​ൽ നി​​ന്നും അ​​ക​​ലു​​ന്ന​​ത് അ​​പ​​ക​​ട​​ക​​രം:​​മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ::Syro Malabar News Updates പു​​തി​​യ ത​​ല​​മു​​റ മ​​ണ്ണി​​ൽ നി​​ന്നും അ​​ക​​ലു​​ന്ന​​ത് അ​​പ​​ക​​ട​​ക​​രം:​​മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം
24-February,2018

ച​​ങ്ങ​​നാ​​ശേ​​രി: ആ​​ധു​​നി​​ക സാ​​ങ്കേ​​തി​​ക വി​​ദ്യ​​ക​​ളു​​ടെ കു​​തി​​ച്ചു​​ചാ​​ട്ട​​വും സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളു​​ടെ അ​​മി​​ത​​മാ​​യ ഉ​​പ​​യോ​​ഗ​​വും വ​​ർ​​ധി​​ച്ച​​തോ​​ടെ പു​​തി​​യ ത​​ല​​മു​​റ മ​​ണ്ണി​​നെ സ്നേ​​ഹി​​ക്കാ​​തെ അ​​ക​​ലു​​ന്ന​​ത് അ​​പ​​ക​​ട​​മാ​​ണെ​​ന്ന് ആ​​ർ​​ച്ച് ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം. 
റേ​​ഡി​​യോ മീ​​ഡി​​യാ വി​​ല്ലേ​​ജി​​ന്‍റെ വാ​​ർ​​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് കു​​രി​​ശും​​മൂ​​ട് മീ​​ഡി​​യാ വി​​ല്ലേ​​ജി​​ൽ ന​​ട​​ന്നു വ​​രു​​ന്ന ജീ​​വ​​നം കാ​​ർ​​ഷി​​ക മേ​​ള​​യി​​ൽ സം​​ഘ​​ടി​​പ്പി​​ച്ച ആ​​രോ​​ഗ്യ​​സെ​​മി​​നാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച് ബി​​ഷ​​പ്. 
മ​​ണ്ണും, വാ​​യു​​വും, വെ​​ള്ള​​വും മ​​ലി​​ന​​മാ​​കു​​ന്ന​​ത് മ​​നു​​ഷ്യ​​ന്‍റെ ആ​​രോ​​ഗ്യ സം​​ര​​ക്ഷ​​ണം നേ​​രി​​ടു​​ന്ന വെ​​ല്ലു​​വി​​ളി​​യാ​​ണ്. മ​​ണ്ണി​​നോ​​ടു​​ള​​ള മ​​നു​​ഷ്യ​​ന്‍റെ ബ​​ന്ധം കൂ​​ടു​​ത​​ൽ ദ്യ​​ഢ​​മാ​​ക​​ണ​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
ന​​ഗ​​ര​​സ​​ഭാ സ്ഥിരം സമിതി അധ്യക്ഷൻ സ​​ജി തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ.​​ജോ​​ബി​​ൻ പെ​​രു​​ന്പ​​ള​​ത്തു​​ശേ​​രി, അ​​ൻ​​സാ​​രി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഡോ.​​ജോ​​ർ​​ജ് പ​​ട​​നി​​ലം ക്ലാ​​സ് ന​​യി​​ച്ചു. റെ​​ജി മോ​​ൻ.​​സി. മാ​​ത്യു ക​​ലാ​​സ​​ന്ധ്യ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. 
സി​​നി​​മാ​​റ്റി​​ക് ഡാ​​ൻ​​സ് മ​​ത്സ​​ര​​ത്തി​​ൽ ചെ​​ത്തി​​പ്പു​​ഴ ക്രി​​സ്തു​​ജ്യോ​​തി, മാ​​ന്നാ​​നം കെ​​ഇ കോ​​ള​​ജ് ടീ​​മു​​ക​​ൾ ഒ​​ന്നും ര​​ണ്ടും സ്ഥാ​​ന​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി. റേ​​ഡി​​യോ​​മീ​​ഡി​​യാ വി​​ല്ലേ​​ജ് വാ​​ർ​​ഷി​​ക സ​​മ്മേ​​ള​​നം ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ന​​ട​​ക്കും. 
തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. മേ​​ള നാ​​ളെ സ​​മാ​​പി​​ക്കും. 
രാ​​വി​​ലെ മു​​ത​​ൽ രാ​​ത്രി വ​​രെ മേ​​ള​​യി​​ൽ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് സൗ​​ജ​​ന്യ പ്ര​​വേ​​ശ​​നം ഉ​​ണ്ടാ​​യി​​രി​​ക്കും. വി​​വി​​ധ സ്റ്റാ​​ളു​​ക​​ൾ മേ​​ള​​യു​​ടെ മു​​ഖ്യ ആ​​ക​​ർ​​ഷ​​ണ​​മാ​​ണ്.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church