അ​ധ്യാ​പ​ക​ജീ​വി​തം ദൈ​വ​നി​യോ​ഗം ത​ന്നെ​യാ​ണെ​ന്ന് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍::Syro Malabar News Updates അ​ധ്യാ​പ​ക​ജീ​വി​തം ദൈ​വ​നി​യോ​ഗം ത​ന്നെ​യാ​ണെ​ന്ന് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ല്‍
24-February,2018

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ധ്യാ​പ​ക​ജീ​വി​തം ദൈ​വ​നി​യോ​ഗം ത​ന്നെ​യാ​ണെ​ന്നും ദൈ​വ​തി​രു​മു​ന്പി​ല്‍ അ​വി​ടത്തെ ദൗ​ത്യം പൂ​ര്‍​ണ​മാ​യി നി​ര്‍​വ​ഹി​ച്ച​തി​ന്‍റെ ചാ​രി​താ​ര്‍​ഥ്യ​ത്തോ​ടെ വേ​ണം ഓ​രോ അ​ധ്യാ​പ​ക​രും സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കേ​ണ്ട​തെ​ന്നും കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത കോ​ര്‍​പറേ​റ്റ് സ്‌​കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക സം​ഗ​മ​വും സ​ർ​വീ​സി​ൽ നി​ന്നു വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ അ​റ​യ്ക്ക​ൽ. 
ബു​ദ്ധി​യു​ടെ വി​കാ​സ​ത്തി​ന് പ​രി​ശീ​ല​ന​ങ്ങ​ള്‍ ആ​വ​ശ്യ​മാ​ണ്. ഇ​തി​ന് അ​ധ്യാ​പ​ക​സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണ്. സാ​മ്പ​ത്തി​ക​മാ​യ ഭ​ദ്ര​ത​യെ മാ​ത്രം മു​ന്‍​നി​ര്‍​ത്തി വി​ദ്യാ​ഭ്യാ​സ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചു​രു​ങ്ങി​പ്പോ​കു​ന്ന പ്ര​വ​ണ​ത ന​മ്മു​ടെ മേ​ഖ​ല​യി​ല്‍ കൂ​ടിവ​രു​ന്നു. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ദൈ​വി​ക​മാ​യ കാ​ഴ്ച​പ്പാ​ട് ന​മു​ക്കു​ണ്ടാ​ക​ണം. ആ​ത്മീ​യ​മാ​യ അ​ഭ്യാ​സം എ​ന്ന​തു​കൊ​ണ്ട് ഹൃ​ദ​യ​ത്തെ വി​ദ്യാ​ഭ്യാ​സം ചെ​യ്യി​ക്ക​ല്‍ എ​ന്നാ​ണ​ര്‍​ഥ​മാ​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക​ത​യും സ​ങ്കീ​ര്‍​ണ​ത​ക​ളും നി​റ​ഞ്ഞ ഒ​രു കാ​ല​ത്ത് ജീ​വി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ള്‍. കു​ട്ടി​ക​ള്‍ വ്യ​ക്തി​ജീ​വി​ത്ത​തി​ലും, കു​ടും​ബ​ത്തി​ലും അ​നു​ഭ​വി​ക്കു​ന്ന സ​ങ്കീ​ര്‍​ണ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ അ​വ​രു​ടെ സ്വ​ഭാ​വ​ത്തെ​യും പ​ഠ​ന​ത്തെ​യും വ​ള​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. സ്‌​നേ​ഹ​വും പ​രി​ച​ര​ണ​വും അ​റി​വും ന​ല്കാ​ന്‍ ത​ക്ക​വി​ധം ഓ​രോ അ​ധ്യാ​പ​ക​നും രൂ​പ​പ്പെ​ടേ​ണ്ടി​യി​രി​ക്കു​ന്നു. 'അ​ധ്യാ​പ​ക​രു​ടെ നി​സ​ഹാ​യാ​വ​സ്ഥ' എ​ന്ന് പ​റ​ഞ്ഞു പ​രി​ത​പി​ക്കു​ന്ന​തു​കൊ​ണ്ടു മാ​ത്രം ന​മു​ക്ക് ഇ​തി​ല്‍​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല.​ന​ല്ല അ​ധ്യാ​പ​ക​ന്‍ ന​ല്ല മ​നു​ഷ്യ​നാ​യി​രി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധം, സ​മ​യ​നി​ഷ്ഠ, ലാ​ളി​ത്യം, സു​താ​ര്യ​ത, വി​വേ​കം തു​ട​ങ്ങി​യ ന​ന്മ​ക​ളാ​ല്‍ പൂ​രി​ത​മാ​ണ് അ​ധ്യാ​പ​ക​ന്‍റെ ജീ​വി​ത​മെ​ന്നും മാ​ർ അ​റ​യ്ക്ക​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
സ​മ്മേ​ള​ന​ത്തി​ൽ രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജ​സ്റ്റി​ൻ പ​ഴേ​പ​റ​ന്പി​ൽ, പൊ​ടി​മ​റ്റം സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ഡാ​ർ​വി​ൻ വാ​ലു​മ​ണ്ണേ​ൽ, മേ​ഴ്സി തോ​മ​സ്, മാ​ത്യു ആ​ന്‍റ​ണി, ലി​സ​ൺ തോ​മ​സ്, പി.​ടി. സ്ക​റി​യ, റോ​സ​മ്മ ജേ​ക്ക​ബ്, ലാ​ൽ എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​സ​ക്ക​റി​യാ​സ് ഇ​ല്ലി​ക്ക​മു​റി​യി​ൽ സ്വാ​ഗ​ത​വും അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ബി​ച്ച​ൻ ജേ​ക്ക​ബ് ന​ന്ദി​യും പ​റ​ഞ്ഞു. 
"അ​ധ്യാ​പ​ക സ്വ​ത്വം ഇ​ന്ന്'​എ​ന്ന വി​ഷ​യ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഈ​വ​ർ​ഷം 54 അ​ധ്യാ​പ​ക​രും നാ​ല് അ​ന​ധ്യാ​പ​ക​രു​മാ​ണ് സ​ർ​വീ​സി​ൽ നി​ന്നു വ​ര​മി​ക്കു​ന്ന​ത്

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church