എം.എസ്.റ്റി സുവർണജൂബിലി സമാപനസമ്മേളനം ഇന്ന്::Syro Malabar News Updates എം.എസ്.റ്റി സുവർണജൂബിലി സമാപനസമ്മേളനം ഇന്ന്
22-February,2018

സീറോ-മലബാർ സഭയുടെ പ്രേഷിതമുന്നണിയായ സെന്തോമസ് മിഷനറി സൊസൈറ്റിയുടെ ഒരാഴ്ച നീണ്ടു നിന്ന സുവർണ ജൂബിലി സമാപനാഘോഷങ്ങൾ ഇന്ന് അവസാ‍നമാകുന്നു. ഉച്ച കഴിഞ്ഞ് 3 മണിക്കാരംഭിക്കുന്ന ക്രുതഞ്ജതാബലിയിൽ തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ മർ ജോർജ്ജ് ഞരളക്കാട്ട് മുഖ്യകാർമ്മികനായിരിക്കും. മാർ സെബാസ്റ്റ്യൻ വടക്കേൽ, മാർ കുര്യക്കോസ് ഭരണികുളങ്ങര, മാർ റാഫേൽ തട്ടിൽ, മാർ ജെയിംസ് അത്തിക്കളം എന്നിവർ സഹകാർമ്മികരായിരിക്കും. 5 മണിക്ക് തുടങ്ങുന്ന സമാപന സമ്മേളനത്തിൽ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അദ്ധ്യക്ഷനായിരിക്കും. സീറോ-മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുക്കും. കെ.സി.ബി.സി. ചെയർമാനും തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ സൂസ പാക്യം പിതാവ് വിശിഷ്ടാതിഥിയായിരിക്കും. സീറോ-മലബാർ സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും മെത്രാന്മാരും സന്നിഹിതരായിരിക്കും. മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, മാർ സെബാസ്റ്റ്യൻ വടക്കേൽ, ശ്രീ കെ.എം. മാണി എം.എൽ.എ, എസ്.എം.എസ് സുപ്പീരിയർ ജനറൽ സി. ശോഭാ കുറ്റ്യത്ത്, കത്തോലിക്കാ കോൺഗ്രസ് ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ബിജു പറയന്നിലം എന്നിവരും ആശംസകൾ അർപ്പിക്കും. എം.എസ്.റ്റി വൈദികർ അവതരിപ്പിക്കുന്ന സംഗീത സന്ധ്യയും ഉണ്ടായിരിക്കും.

ഇന്നലെഎം.എസ്.റ്റി വൈദികരുടെ സംഗമം നടന്നു. രാവിലെ 7 നു ആരംഭിച്ച വിശുദ്ധ കുർബ്ബാനയിൽ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാർമ്മികനായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിക്കു നടന്ന സമ്മേളനത്തിൽ ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര എം.എസ്.റ്റി വൈദികരെ അഭിസംബോധന ചെയ്തു പ്രസംഗിച്ചു. ഭാരത സഭയുടെ മിഷനറി മാപ്പിൽ നിന്നും ഒരിക്കലും മാറ്റിക്കളയാൻ പറ്റാത്ത ഒരു സമൂഹമാണു എം.എസ്.റ്റി എന്ന് അദ്ദേഹം അനുസ്മരിച്ചു. പുതിയ വെല്ലുവിളികൾ ഏറ്റെടുത്ത് പ്രേഷിത പ്രവർത്തന രംഗത്ത് പുത്തൻ ശൈലികൾ സ്വീകരിക്കുവാൻ അദ്ദേഹം മിഷനറിമാരെ ആഹ്വാനം ചെയ്തു. ഉജ്ജയിൻ രൂതാദ്ധ്യക്ഷൻ മാർ സെബാസ്റ്റ്യൻ വടക്കേലും യോഗത്തെ അഭിസംബോധന ചെയ്തു. ചടങ്ങിൽ എം.എസ്.റ്റി യുടെ ആദ്യാംഗങ്ങളായ അഗസ്റ്റിന്‍ പുത്തന്പുംരയില്‍, ജോണ്‍ കടൂക്കുന്നേല്‍, കുര്യന്‍ വലിയമംഗലം, സക്കറിയാസ് തുടിപ്പാറ എന്നീ വൈദികരെയും വൈദികരത്നം ഫാ. സെബാസ്റ്റ്യന്‍ തുരുത്തേലിനെയും പ്രത്യേകം ആദരിച്ചു. തിരുവനന്തപുരം സ്വദേശാഭിമാനി തീയേറ്റേര്സിരന്റെ പരമശുദ്ധന്‍ എന്ന നാടകവും അരങ്ങേറി.


Source: MST

Attachments
Back to Top

Never miss an update from Syro-Malabar Church