Circular -Synod XVI Session 1, January 2018 ::Syro Malabar News Updates Circular -Synod XVI Session 1, January 2018
13-February,2018

Prot. No. 0184/2017
 
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജജ് ആലഞ്ചേരി തന്‍റെ സഹശുശൂഷകരായ മെത്രാപ്പോലീത്തമാര്‍ക്കും മെത്രാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്‍റെ അജപാലന ശുശ്രൂഷക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്.
 
ഈശോയില്‍ ഏറ്റവും സ്നേഹമുളള സഹോദരീ സഹോദരډാരേ,
 
നമ്മുടെ സഭയെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയിലേക്ക് ഉയര്‍ത്തിയതിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന ദിവസങ്ങളിലാണ് സഭാസിനഡിന്‍റെ XXVI-ാം സമ്മേളനം നടത്തപ്പെട്ടത്.  
ആദ്യമായി സഭാസിനഡില്‍ പങ്കെടുക്കുന്ന തലശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, കൂരിയ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, ത്യശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, എന്നിവരേയും പുതുതായ രൂപം കൊണ്ട ഹൊസൂര്‍ രൂപതാദ്ധ്യഷന്‍ മാര്‍ സെബാസ്റ്റ്യന്‍ പൊഴോലിപ്പറമ്പിലിനേയും സിനഡ് അനുമോദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു.നമ്മുടെ സഭയ്ക്ക് പുതിയ രണ്ട് ഇടയന്‍മാരെകൂടി ലഭിച്ച വിവരം ഈ സിനഡിനിടയ്ക്ക് പ്രഖ്യാപിക്കുകയുണ്ടായി. ഇടുക്കി രൂപതാദ്ധ്യഷനായി ഫാദര്‍ജോണ്‍ നെല്ലിക്കുന്നേലും, സാഗര്‍ രൂപതാദ്ധ്യഷനായി ഫാദര്‍ ജെയിംസ് അത്തിക്കളം MST യും നിയമിതരായി. ഈ പുതിയ പിതാക്കന്‍മാര്‍ക്കുവേണ്ടി ഏവരും പ്രാര്‍ത്ഥിക്കുമല്ലോ.  
തമിഴ്നാട്ടില്‍ പുതിയതായി രൂപംകൊണ്ട ഹൊസൂര്‍ രൂപതാസ്ഥാപനത്തിനു വേണ്ടി വര്‍ഷങ്ങളോളം പരിശ്രമിച്ച ഇരിങ്ങാലക്കുട രൂപതാ അധികാരികള്‍ക്കും മുന്‍ മേലദ്ധ്യഷന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിനും സിനഡ് ക്യതജ്ഞതയര്‍പ്പിച്ചു.  
വിശാലമായ അതിര്‍ത്തികളോടെ രൂപീക്യതമായ പുതിയ ഷംഷാബാദ് രൂപത അദ്ധ്യഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ പിതാവിന് സിനഡ് ആശംസകള്‍ അര്‍പ്പിച്ചു. ഷംഷാബാദ് രൂപതാസ്ഥാപനത്തോടെ ഭാരതം മുഴുവനും പ്രേഷിത പ്രവര്‍ത്തനം നടത്തുവാനും അജപാലനശുശ്രൂയില്‍ ഏര്‍പ്പെടുവാനും ഉളള അവകാശാധികാരങ്ങള്‍ സീറോമലബാര്‍ സഭയ്ക്ക് കൈവന്നിരിക്കുകയാണ് എന്ന് സിനഡ് വിലയിരുത്തി. ഈ അവകാശാധികാരങ്ങളോടുകൂടെയുളള പുതിയ സംവിധാനത്തിന് വഴിയൊരുക്കിയ ആദ്യത്തെ അപ്പസ്തോലിക്ക് വിസിറ്ററായ അഭിവന്ദ്യ കര്‍ദ്ദിനാള്‍ ആന്‍റണി പടിയറ, മാര്‍ ഗ്രിഗറി കരോട്ടേമ്പ്രയില്‍, മാര്‍ ഗ്രേഷ്യന്‍ മുണ്ടാടന്‍ എന്നിവരെ സിനഡ് നന്ദിപൂര്‍വ്വം അനുസ്മരിച്ചു.പുതിയ രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്യസഭയില്‍ നിന്നും സഭയിലെ സമര്‍പ്പിതസമൂഹങ്ങളി ല്‍ നിന്നും ആത്മാര്‍ഥമായ സഹായസഹകരണങ്ങള്‍ ഉണ്ടാകേ ണ്ടതാണെന്ന് ഉത്ബോധിപ്പിക്കുന്നു. ഇന്ത്യയില്‍ ആഗോളതലത്തില്‍ അവകാശാധികാരങ്ങള്‍ വ്യാപിപ്പിച്ചു കിട്ടിയത് സുവിശേഷവത്കരണത്തിനുളള അവസരമായിട്ടും മറ്റു വ്യക്തി സഭകളുമായി സമാധാനപരമായ സഹവര്‍ത്തിത്വത്തിനും ഉളള അവസരമായി കാണേണ്ടതുണ്ട്. സീറോ മലബാര്‍ സഭയ്ക്ക് ഇന്ത്യയില്‍ മുഴുവന്‍ അജപാലനാധികാരം ലഭിച്ചത് രജതജൂബിലി വര്‍ഷത്തിലാണ് എന്നത് ശ്രദ്ധേയമാണ്.
പൗരോഹിത്യത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന മാര്‍ ജേക്കബ് മുരിയ്ക്കന്‍, മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ക്ക് സിനഡ് ജൂബിലി ആശംസകള്‍ നേര്‍ന്നു. ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഈ അവസരത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.  
ഭാരതത്തില്‍ കത്തോലിക്കാസഭ അടുത്ത കാലത്ത് നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍, പ്രത്യേകിച്ചും സത്ന, സാഗര്‍, ജഗദല്‍പൂര്‍ എന്നീ രൂപതകളിലെ ക്രൈസ്തവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ സിനഡ് ആശങ്ക രേഖപ്പെടുത്തി.
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവിയുടെ രജതജൂബിലി ആഘോഷങ്ങളെപ്പറ്റി സിനഡ് വിശകലനം ചെയ്തു. ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി നമ്മുടെ എല്ലാപിതാക്കന്‍മാരും ഒന്നു ചേര്‍ന്ന് ജനുവരി 13-ാം തീയതി ക്യതജഞതാബലി അര്‍പ്പിക്കകയുണ്ടായി. ഉച്ചകഴിഞ്ഞ് 2.30-ന് നടന്ന പൊതു സമ്മേളനം കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കിസ് ലൂയീസ് റാഫേല്‍ സാക്കോ ഉത്ഘാടനം ചെയ്തു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. ജാംബത്തിസ്ത ദിക്വാത്രോ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എന്നെ കൂടാതെ സി.ബി.സി.ഐ പ്രസിഡന്‍റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചു ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കബാവ, പൗരസ്ത്യ സഭകള്‍ക്കായുളള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഡോ. സിറില്‍ വാസില്‍, വരാപ്പുഴ മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍,ഗ്രീക്ക് കത്തോലിക്കാസഭയുടെ അദ്ധ്യക്ഷ പദവിയില്‍നിന്നും വിരമിച്ച ബിഷപ്പ് ഡിമിത്രിയോസ് സലാക്കസ ്,സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ,് സി.എം.സി മദര്‍ ജനറല്‍ സി. സിബി, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്‍റ് ബിജു പറയന്നിലം, മാത്യവേദി സെക്രട്ടറി ജിജി ജേക്കബ്, എസ്.എം.വൈ.എം പ്രസിഡന്‍റ് അരുണ്‍ ഡേവിസ് എന്നിവരും തദവസരത്തില്‍ ആശംസകള്‍ നേരുകയുണ്ടായി.സിനഡില്‍ സംബന്ധിച്ചിരുന്ന സീറോ മലബാര്‍ സഭയിലെഎല്ലാപിതാക്കډാര്‍ക്കുംപുറമെ സീറോ മലബാര്‍ സഭയുടെ എല്ലാ രൂപതകളില്‍നിന്നുമുള്ള വൈദികരുടേയും സമര്‍പ്പിതരുടേയും അത്മായസഹോദരങ്ങളുടേയും പ്രത്യേകമായി യുവജനങ്ങളുടേയും പ്രതിനിധികളും പ്രസ്തുതസമ്മേളനത്തില്‍ പങ്കെടുത്തു.
കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പ്രശ്നങ്ങള്‍ സിനഡ് ഗൗരവമായി ചര്‍ച്ച ചെയ്യുകയും അവരുടെ ജീവനും സ്വത്തിനും ക്യഷിയ്ക്കും സുരക്ഷിതത്വം ഉറപ്പു വരുത്തേണ്ടതിന്‍റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു. വന്യമ്യഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് കര്‍ഷകകുടുംബങ്ങളേയും ക്യഷിയിടങ്ങളേയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് സിനഡ് പിതാക്കന്‍മാര്‍ അഭിപ്രായപ്പെട്ടു. വന്യമ്യഗങ്ങള്‍ക്കെതിരെ കിടങ്ങ്, ഉയര്‍ന്ന മതില്‍, സോളാര്‍, ഇലക്ട്രിക്കല്‍ വേലികള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും കാര്യമായ സഹായങ്ങള്‍ ഉണ്ടാകണമെന്ന് സിനഡ് ആവശ്യപ്പെട്ടു. മനുഷ്യ സംരക്ഷണത്തേക്കാള്‍ മ്യഗസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന സമീപനരീതി തികച്ചും അപവലപനീയമാണ്. ദൂരവ്യാപക ഫലങ്ങള്‍ ഉളവാക്കുന്നതും നിലനില്‍ക്കുന്നതും (Sustainable) ആയ പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും സന്നദ്ധസംഘടനകളും മുന്നിട്ട് ഇറങ്ങേണ്ടതുണ്ട്. കചഎഅഞങ, അഗഇഇതുടങ്ങിയ സംഘടനകള്‍ ഈ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതും പൊതുജനാഭിപ്രായരൂപീകരണത്തിന് പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടതുമാണ്. മലയോര മേഖലയില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ക്കും, കാര്‍ഷിക വിളകളുടെ വിലയിടിവിനും, പ്രക്യതിക്ഷോഭം, തുടങ്ങിയ പ്രശ്നങ്ങള്‍ക്കും ഒരു സാമ്പത്തിക സുരക്ഷാ പദ്ധതി വിഭാവനം ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്യാദി പ്രശ്നങ്ങള്‍ കൊണ്ട് മലയോര മേഖലയില്‍ കഴിയുന്നവര്‍ കുടിയിറങ്ങുന്ന പ്രവണത സിനഡ് ആശങ്കാപൂര്‍വ്വമാണ് നോക്കി കാണുന്നത്. ഇത് ഒരു പുതിയ രീതിയിലുളള കുടിയേറ്റത്തിന് രൂപം കൊടുക്കുന്നു.
നമ്മുടെ സഭയില്‍ ദൈവവിളി പ്രോത്സാഹനത്തിനുവേണ്ടി ഒരു കമ്മീഷന് രൂപം കൊടുത്തിട്ടുളള കാര്യം നിങ്ങള്‍ക്കറിയാമല്ലോ. മാത്യസഭയില്‍ ദൈവവിളികള്‍, പ്രത്യേകിച്ചും സ്ത്രീകള്‍ക്കായുള്ള സമര്‍പ്പിതസമൂഹങ്ങളിലേക്കുള്ളദൈവവിളികള്‍, ആശങ്കാജനകമാംവിധം കുറഞ്ഞു വരുന്നതിനെപ്പറ്റി സിനഡ് വിലയിരുത്തി. ഈ കമ്മീഷനുമായി സഹകരിച്ച് സഭാതലത്തിലും രൂപതാതലത്തിലും ഇടവകതലത്തിലും ദൈവവിളി പ്രേത്സാഹിപ്പിക്കുവാന്‍ ബന്ധപ്പെട്ട എല്ലാവരും പരിശ്രമിക്കുമല്ലോ. ബഹുമാനപ്പെട്ട വികാരിമാര്‍ക്കും ഇടവകയിലെ സമര്‍പ്പിതസമൂഹങ്ങള്‍ക്കും ദൈവവിളി പ്രോത്സാഹനത്തില്‍ വലിയ പങ്കുവഹിക്കുവാനുണ്ട്. മിഷന്‍ ലീഗ് തുടങ്ങിയ സംഘടനകള്‍ കുട്ടികളിലും യുവജനങ്ങളിലും പ്രേഷിതാഭിമുഖ്യവും ദൈവവിളികളും പ്രോത്സാഹിപ്പിക്കുവാന്‍ മുന്നിട്ടിറങ്ങണം. വൈദികപരിശീലന കാലഘട്ടത്തില്‍ തന്നെ പ്രേഷിതാഭിമുഖ്യം (Mission awareness) നല്‍കുവാന്‍ പരിശ്രമിക്കേണ്ടതാണ്. റീജന്‍സി കാലത്തും വൈദികപട്ടത്തിനു ശേഷമുള്ള ആദ്യത്തെ ചില വര്‍ഷങ്ങളിലും നമ്മുടെ മിഷന്‍ പ്രദേശങ്ങളില്‍ ശുശ്രൂഷ ചെയ്യുവാനുളള അവസരം ഒരുക്കേണ്ടതാണെന്ന് സിനഡ് അഭിപ്രായപ്പെട്ടു. അല്‍മായരേയും സന്നദ്ധ സംഘടനാംഗങ്ങളേയും വോളന്‍റിയര്‍മാരായി മിഷന്‍ രൂപതകളില്‍ പോയി ശുശ്രൂഷ ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കാവുന്നതാണ്. അതുപോലെതന്നെ മിഷന്‍ രൂപതകളില്‍ നിന്നും കേരളത്തില്‍ മാത്യസഭയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും വന്ന് മിഷനെപ്പറ്റി പ്രസംഗിക്കുന്ന രീതി (Mission Appeal) പ്രോത്സാഹിപ്പിക്കേണ്ടതാണ്. ദൈവവിളി പ്രോത്സാഹനത്തിനായി മിഷനില്‍ നിന്നും കേരളത്തില്‍ വരുന്ന Vocation Promoters എല്ലാവിധ സഹായസഹകരണങ്ങളും ചെയ്തു കൊടുക്കണമെന്ന് സിനഡ് ആഹ്വാനം ചെയ്തു. മിഷന്‍ രൂപതകളിലേക്ക് പൊതുവായി സെമിനാരിക്കാരെ എടുത്ത് മേജര്‍ ആര്‍ച്ച് ബിഷപ്പിന്‍റെ നേത്യത്വത്തില്‍ പരിശീലിപ്പിക്കണമെന്ന് സിനഡില്‍ നിര്‍ദ്ദേശമുണ്ടായി.
മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ലിയുടെ നിര്‍ദ്ദേശങ്ങളെ ചര്‍ച്ചയ്ക്കു ശേഷം തീരുമാനങ്ങളായി സിനഡ് അംഗീകരിച്ചു. അവ താഴെപ്പറയുന്നവയാണ്.
 
 
1. വിവിധ ഇടവകകള്‍, സ്ഥാപനങ്ങള്‍, എന്നിവിടങ്ങളിലെ പരിപാടികളില്‍ അഭിവന്ദ്യപിതാക്കډാര്‍പങ്കെടുക്കുന്ന സാഹചര്യങ്ങളില്‍ സ്വീകരണം പളളിയുടെ പ്രവേശനകവാടത്തില്‍ വെച്ച് നടത്തുക. ഇടവകയുടെ അതിര്‍ത്തികളിലോ, ഗേറ്റിനടുത്തോ ഉളള സ്വീകരണം ഒഴിവാക്കുക.റോഡരികിലുളളഫ്ളക്സ്, ആര്‍ച്ച് എന്നിവ ഒഴിവാക്കുക.
2. എല്ലാ ആഘോഷങ്ങളും ലളിതമായിരിക്കണം. ഏതു തരത്തിലുളള പബ്ലിസിറ്റിയും ജനങ്ങളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെയും വളരെ ലളിതമായിട്ടുളളതുമായിരിക്കണം.
3. രൂപതയുടെയോ, ഇടവകയുടേയോ മറ്റു സമര്‍പ്പിത സമൂഹങ്ങളുടേയോ സ്ക്കൂളുകളില്‍ നിര്‍ബന്ധിതമായിട്ടുളള സംഭാവന ചോദിക്കുവാന്‍ പാടില്ല.
4. രൂപതയുടെയോ, ഇടവകയുടേയോ,സമര്‍പ്പിത സമൂഹങ്ങളുടേയോ നേത്യത്വത്തില്‍ നടത്തപ്പെടുന്ന സ്ക്കൂളുകളില്‍ നിര്‍ധനരായ കുട്ടികള്‍ക്കും കത്തോലിക്കര്‍ക്കും ഫീസ് ഇളവ് അനുവദി ക്കണം.
5. കത്തോലിക്ക എയ്ഡഡ് സ്ക്കൂളുകളും, പ്രദേശിക സ്ക്കൂളുകളും വളര്‍ത്തണം.
6. സാമ്പത്തിക സുസ്ഥിതിയുളള മാത്യസഭയിലെ ഇടവകകള്‍ ഒരു മിഷന്‍ കേന്ദ്രത്തെ ദത്തെടുക്കണം.
7. ഇടവകയിലെ മുതിര്‍ന്ന പൗരന്‍മാരുടെ കഴിവുകളെ പ്രയോജനപ്പെടുത്തണം.
8. കുടുംബത്തിലെ ആഘോഷങ്ങളുടെ ഒരു തുക പാവപ്പെട്ടര്‍ക്കുവേണ്ടിനീക്കിവയ്ക്കണം.  
9. ഇടവകയിലുളള പിരിവുകള്‍ കുടുംബവരുമാനത്തിന്‍റെഅടിസ്ഥാനത്തിലായിരിക്കണം നിശ്ചയിക്കേണ്ടത്. നിര്‍ബന്ധിതമായിട്ടുളള ഫീസുകളും, സംഭാവനകളും പാടില്ല.
10. വിദ്യാഭ്യാസത്തിനോ, ജോലി ആവശ്യങ്ങള്‍ക്കോ വേണ്ടി ഇടവകയില്‍ നിന്നും മാറുന്നവരുടെ വിവരങ്ങള്‍ അവര്‍ അംഗമായിരിക്കുന്ന രൂപ തയിലെ ഇടവകകളില്‍ സൂഷിക്കണം. കൂടാതെ അവര്‍ ആയിരിക്കുന്ന സ്ഥലത്തെ സീറോ മലബാര്‍ ഇടവകയുമായി ബന്ധപ്പെടുവാനുളളസഹായങ്ങളും ചെയ്തുകൊടുക്കണം. കൂദാശകള്‍ സ്വീകരിക്കുന്നതിനോ പരികര്‍മ്മം ചെയ്യുന്നതിനോ ഉളള യാതൊരുവിധ സംഭാവനകളും പ്രാദേശിക ഇടവകചോദിക്കുവാന്‍ പാടുള്ളതല്ല.
 
എറണാകുളം അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമി വില്‍പന സംബന്ധിച്ച ് സഭയിലും സമൂഹത്തിലും ഉണ്ടായ പരാമര്‍ശങ്ങളെ സിനഡ് വിലയിരുത്തി. മേജര്‍ ആര്‍ച്ചുബിഷപ്പിനും സഹായമെത്രാډാര്‍ക്കും സഹായകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി.
വൈദിക പരീശീലനം പൂത്തിയാക്കുന്നവര്‍ ഡീക്കന്‍ പട്ടത്തിന് മുന്‍പ് എടുക്കേണ്ട പ്രതിജ്ഞയ്ക്ക് സിനഡ് അന്തിമ രൂപം നല്‍കി. സിനഡ് അംഗീകരിച്ച വൈദിക ശുശൂഷയുടെ സുരക്ഷാ പശ്ചാത്തലങ്ങളെ സംബന്ധിക്കുന്ന Safe Environmental Programe for Church Personnel വൈദികരുടെ ധാര്‍മ്മീക ഉത്തരവാദിത്വത്തെപ്പറ്റി അവരെ കൂടുതല്‍ ബോധവാന്‍മാരാക്കും എന്ന് സിനഡ് പ്രതീക്ഷിക്കുന്നു.
AKCC-യുടെ ജൂബിലി വര്‍ഷമായ ഇക്കൊല്ലം ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും സംഘടനയെ എല്ലാത്തലങ്ങളിലും ശക്തിപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ടായി.
ഭാരതത്തിനു പുറത്തുളള സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനകാര്യങ്ങള്‍ സിനഡ് ഗൗരവമായി ചര്‍ച്ചചെയ്യുകയും ഇതിനായി ബന്ധപ്പെട്ടവരുമായി നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ച തുടരുവാനും തീരുമാനിച്ചു. ഖത്തറിലെ ദോഹയിലെ സീറോ മലബാര്‍ ഇടവക ഒരു സ്വതന്ത്ര ഇടവകയാക്കണമെന്ന (Personal Parish) ആവശ്യം സിനഡ് പരിഗണിച്ചു. സാര്‍വ്വത്രിക സഭയില്‍ അടുത്തുവരുന്ന മെത്രാന്‍ സിനഡ് ڇയുവജനങ്ങള്‍-വിശ്വാസവും ജീവിത പാത കണ്ടെത്തലുംڈഎന്നതിനെപ്പറ്റിയാണല്ലോ. ഈ സിനഡില്‍ സംബന്ധിക്കുവാന്‍ നമ്മുടെ സഭയിലെ പ്രതിനിധികളെ തിരഞ്ഞെടുക്കുകയും സിനഡിനുള്ള ഒരുക്കങ്ങള്‍ ഊര്‍ജിതപ്പെടുത്തുവാന്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
കാല്‍ഡിയന്‍ പേട്രിയാര്‍ക്ക് ലൂയിസ് സാക്കോ, അപ്പസ്തോലിക് നൂണ്‍ഷ്യോ ജാംബത്തിസ്താ ദ്വിക്വാത്രോ,ഓറിയന്‍റല്‍ കോണ്‍ഗ്രിഗേഷന്‍ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍, അണ്ടര്‍ സെക്രട്ടറി ഫാ. ലൊറന്‍സോ ലോറൂസ്സോ ഛ.ജ,ഫ്രാന്‍സിലെ സന്നദ്ധ സഹായ സംഘടനയായ l’Oeuvre d’Orient -ന്‍റെ ഡിറക്ടര്‍ ജനറല്‍ മോണ്‍സിഞ്ഞോര്‍- പാസ്കല്‍ ഗോള്‍ണിഷ്, Chargé d’Affaires ഡൈാമിനിക് ബ്ളേറ്ററി തുടങ്ങിയവര്‍ സിനഡില്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചത് സന്തോഷപൂര്‍വ്വം സ്മരിക്കുന്നു.
അടുത്തുവരുന്ന CBCI പ്ലീനറിയുടെ വിഷയം, United in Diversity for a Mission of Mercy and Witness, സിനഡ് ചര്‍ച്ച ചെയ്യുകയും അതിനൊരുക്കമായിട്ടുളള പ്രാരംഭനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അടുത്തുവരുന്ന നോമ്പുകാലം നിങ്ങള്‍ക്കേവര്‍ക്കും അനുഗ്രഹപ്രദമാകട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട്,
 
ഈശോമിശിഹായില്‍ സ്നേഹപൂര്‍വ്വം,
+കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ്
N.B: ഈ വിജ്ഞാപനം ഉചിതമായ മാര്‍ഗ്ഗങ്ങളിലൂടെ അതതു രൂപത/അതിരൂപതകളിലെ വൈദികരുടെയും സമര്‍പ്പിതരുടെയും അല്മായ സഹോദരങ്ങളുടെയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്.

Source: smcim

Attachments
Back to Top

Never miss an update from Syro-Malabar Church