ലൂർദിലെ 70-ാം അദ്ഭുതം സ്ഥിരീകരിച്ചു::Syro Malabar News Updates ലൂർദിലെ 70-ാം അദ്ഭുതം സ്ഥിരീകരിച്ചു
13-February,2018

പാ​​​രീ​​​സ്: ലോ​​കപ്ര​​ശ​​സ്ത മ​​രി​​യ​​ൻ തീ​​ർ​​ഥാ​​ട​​നകേ​​ന്ദ്ര​​മാ​​യ ലൂ​​​ർ​​ദി​​ൽ ന​​​ട​​​ന്ന 70-ാമ​​​ത്തെ അ​​​ദ്ഭു​​​തം സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ബ​​​ർ​​​ണദീത്ത് മൊ​​​റി​​​യൗ എ​​​ന്ന ഫ്ര​​​ഞ്ച് ക​​​ന്യാ​​​സ്ത്രീ യുടെ സുഷ്മുന നാഡിക്കേറ്റ ക്ഷതമാണ് സുഖമായത്. 
 
നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​ല​​​ധി​​​കം ക ടുത്ത വേദന സഹിച്ചാണ് സിസ്റ്റ ർ ജീവിച്ചത്. വൈ​​​ദ്യ​​​ശാ​​​സ്ത്ര​​​ത്തി​​​നു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​ത്ത കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ലാ​​​ണ് രോ​​​ഗ​​​ശാ​​​ന്തി കൈ​​​വ​​​ന്ന​​​തെ​​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ പ​​റ​​ഞ്ഞു. 
 
ലൂ​​ർ​​ദി​​ലെ​​ത്തി​​യ നി​​ര​​വ​​ധി തീ​​ർ​​ഥാ​​ട​​ക​​ർ​​ക്ക് അ​​ദ്ഭു​​ത രോ​​ഗ​​ശാ​​ന്തി​​യും മ​​റ്റ് അ​​നു​​ഗ്ര​​ഹ​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ഔ​​ദ്യോ​​ഗി​​ക സ്ഥി​​രീ​​ക​​ര​​ണം ല​​ഭി​​ക്കു​​ന്ന എ​​ഴു​​പ​​താ​​മ​​ത്തെ അ​​ദ്ഭു​​ത​​മാ​​ണി​​ത്.
27-ാം വ​​​യ​​​സി​​​ലാ​​​ണ് സി​​​സ്റ്റ​​​റി​​​ന് രോ​​​ഗം സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​മി​​​ല്ലാ​​​തെ ന​​​ട​​​ക്കാ​​​ൻ പ​​​റ്റി​​​ല്ലാ​​​യി​​​രു​​​ന്നു. നാ​​​ലു ത​​​വ​​​ണ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തി​​​യി​​​ട്ടും ഫ​​​ല​​​മു​​​ണ്ടാ​​​യി​​​ല്ല. 
 
69 വ​​​യ​​​സു​​​ള്ള​​​പ്പോ​​​ൾ 2008 ജൂ​​​ലൈ​​​യി​​​ൽ ലൂ​​​ർ​​​ദ് മാ​​​താ​​​വി​​​ന്‍റെ സ​​​ന്നി​​​ധി​​​യി​​​ലെ​​​ത്തി രോ​​​ഗ​​​ശാ​​​ന്തി​​​ക്കാ​​​യി പ്രാ​​​ർ​​​ഥി​​​ച്ചു. തുടർന്നു സി​​​സ്റ്റ​​​റി​​​ന്‍റെ രോ​​​ഗം ഭേ​​​ദ​​​മാ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു. 
 
അ​​​ന്ന് അ​​​സാ​​​ധാ​​​ര​​​ണ​​​മാ​​​യ ആ​​​ശ്വാ​​​സം ത​​​നി​​​ക്ക് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​താ​​​യി സി​​​സ്റ്റ​​​ർ പ​​​റ​​​യു​​​ന്നു. ന​​​ട​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ മാ​​​റ്റി​​​വ​​​യ്ക്കു​​​വാ​​​ൻ ഒ​​​രു ശ​​​ബ്ദം ത​​​ന്‍റെ ചെ​​​വി​​​യി​​​ൽ മ​​​ന്ത്രി​​​ച്ചുവെ​​​ന്നും അ​​​വ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു
 
സി​​​സ്റ്റ​​​റി​​നെ​​പ​​​രി​​​ശോ​​​ധി​​​ച്ച ഡോ​​​ക്ട​​​ർ​​​മാ​​​ർ പ​​ത്തു​​ വ​​ർ​​ഷ​​ത്തെ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം സ​​മ​​ർ​​പ്പി​​ച്ച റി​​പ്പോ​​ർ​​ട്ട് പ​​രി​​ഗ​​ണി​​ച്ച​​ശേ​​ഷം ഇ​​ത് അ​​ദ്ഭു​​ത സം​​ഭ​​വ​​മാ​​ണെ​​ന്നു ഫ്ര​​ഞ്ച് ബി​​ഷ​​പ് ഷാ​​ക് ബ​​നോ​​ഗോ​​നി​​ൻ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 
 
160 വ​​ർ​​ഷം മു​​ന്പ് ക​​ർ​​ഷ​​ക ബാ​​ലി​​ക ബ​​ർ​​ണ​​ദീ​​ത്ത് സൗ​​ബ്രി​​യ​​സി​​നു ലൂ​​ർ​​ദി​​ൽ മാ​​താ​​വു പ്ര​​ത്യ​​ക്ഷ​​പ്പെ​​ട്ടു ദ​​ർ​​ശ​​നം ന​​ൽ​​കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് ഇ​​വിടം തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​മാ​​യി മാ​​റി​​യ​​ത്.

Source: http://www.deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church