വി​ശ്വാ​സി​ക​ൾ മ​ണ​ൽ​പ്പു​റ​ത്തേ​ക്ക് ‌‌::Syro Malabar News Updates വി​ശ്വാ​സി​ക​ൾ മ​ണ​ൽ​പ്പു​റ​ത്തേ​ക്ക് ‌‌
11-February,2018

മാ​രാ​മ​ണ്‍: ഉ​ച്ച​ക​ഴി​ഞ്ഞ് 2.00, 123-ാമ​ത് മാ​രാ​മ​ണ്‍ ക​ണ്‍​വ​ൻ​ഷ​നു മ​ണി മു​ഴ​ങ്ങി. ഒ​രു​ല​ക്ഷം പേ​ർ​ക്കി​രി​ക്കാ​വു​ന്ന ഓ​ല​പ്പ​ന്ത​ലി​ൽ നേ​ര​ത്തെ​ത​ന്നെ സ്ഥാ​നം​പി​ടി​ച്ച വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​ലേ​ക്ക് വ​ച​ന​വി​രു​ന്നി​ന്‍റെ ആ​ഹ്വാ​ന​മാ​യി അ​ത്. 
 
മാ​ർ​ത്തോ​മ്മാ സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്‍റ് ഡോ.​യു​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് എ​പ്പി​സ്കോ​പ്പ പ്രാ​ർ​ഥി​ച്ച​തോ​ടെ സം​ഗീ​താ​ലാ​പ​ന​ത്തി​നു തു​ട​ക്ക​മാ​യി. വ​ച​ന​വി​രു​ന്നി​നൊ​പ്പം മാ​രാ​മ​ണ്ണി​ലെ ആ​ത്മീ​യ സം​ഗ​മ​ത്തി​നു പ്രി​യ​പ്പെ​ട്ട​താ​ണ് ഗാ​ന​ങ്ങ​ൾ.മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പാ​ട്ടു​പു​സ്ത​ക​ത്തി​ലെ ഗാ​ന​ങ്ങ​ളാ​ണ് പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച ഗാ​യ​ക​സം​ഘം ആ​ല​പി​ക്കു​ന്ന​ത്.
റ​വ.​ജോ​ണ്‍ മ​ത്താ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 101 അം​ഗ ഗാ​യ​ക​സം​ഘം ഇ​ത്ത​വ​ണ​യും മാ​രാ​മ​ണ്ണി​നെ സം​ഗീ​ത​സാ​ന്ദ്ര​മാ​ക്കി. 
 
""എ​ന്നേ​ശു​വി​ൻ സ​ന്നി​ധി​യി​ൽ ......'' എ​ന്ന ഗാ​ന​ത്തോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ച്ച​ത്. പ​ഴ​യ പാ​ട്ടു​ക​ളി​ലൊ​ന്നാ​ണെ​ങ്കി​ലും ക​ണ്‍​വ​ൻ​ഷ​ൻ ഗീ​ത​ങ്ങ​ളി​ൽ ഇ​ത്ത​വ​ണ ഒ​ന്നാം​ന​ന്പ​റാ​യി ചേ​ർ​ത്തി​രി​ക്കു​ന്ന​ത് ഈ ​പാ​ട്ടാ​ണ്. 
 
എ​ല്ലാ യോ​ഗ​ങ്ങ​ളു​ടെ​യും ആ​രം​ഭ​ത്തി​ൽ അ​ര​മ​ണി​ക്കൂ​ർ നീ​ളു​ന്ന​താ​ണ് ഗാ​ന​ശു​ശ്രൂ​ഷ.പ്രാ​രം​ഭ പ്രാ​ർ​ഥ​ന​യ്ക്ക് സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​ജോ​സ​ഫ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്ത നേ​തൃ​ത്വം ന​ൽ​കി. സ​ഭാ സെ​ക്ര​ട്ട​റി റ​വ.​കെ.​ജി. ജോ​സ​ഫ് പ്രാ​ർ​ഥ​ന ന​ട​ത്തി. സു​വി​ശേ​ഷ​പ്ര​സം​ഗ​സം​ഘ​ത്തി​ന്‍റെ പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​വ.​ജോ​ർ​ജ് ഏ​ബ്ര​ഹാം കൊ​റ്റ​നാ​ട് ക​ണ്‍​വ​ൻ​ഷ​ൻ ചു​മ​ത​ല​ക്കാ​ര​നെ​ന്ന നി​ല​യി​ൽ സം​ബോ​ധ​ന ചെ​യ്തു. സ്വാ​ഗ​ത​വും പൊ​തു​പ്ര​സ്താ​വ​ന​ക​ളും അ​ദ്ദേ​ഹം ന​ട​ത്തി. 
 
ഉ​ച്ച​വെ​യി​ലി​ന്‍റെ കാ​ഠി​ന്യം മ​റ​ന്നും വി​ശ്വാ​സി​ക​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലേ​ക്ക് ഒ​ഴു​കു​ക​യാ​യി​രു​ന്നു. മ​ണ​ൽ​പ്പ​ര​പ്പി​ന്‍റെ സൗ​ന്ദ​ര്യം ന​ഷ്ട​മാ​യെ​ങ്കി​ലും വി​ശാ​ല​മാ​യ പ​ന്ത​ലും ചു​റ്റു​പാ​ടും ഇ​ന്നും വി​ശ്വാ​സി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​ണ്.
 
പ​ന്ത​ൽ ഉ​ൾ​ക്കൊ​ണ്ട​ശേ​ഷ​വും ആ​ളു​ക​ൾ ക​ണ്‍​വ​ൻ​ഷ​ൻ ന​ഗ​റി​ലെ​ത്തും. ഇ​വ​ർ​ക്കാ​യി പ​ന്പ​യു​ടെ ചു​റ്റു​വ​ട്ട​ത്തെ വൃ​ക്ഷ​ത്ത​ണ​ലു​ക​ൾ താ​വ​ള​മാ​കും. ഇ​നി​യു​ള്ള ഒ​രാ​ഴ്ച വി​ശ്വാ​സി​ക​ൾ ആ​ത്മീ​യ​വി​രു​ന്ന് അ​നു​ഭ​വി​ക്കാ​ൻ ഈ ​തീ​ര​ത്ത് ഒ​ത്തു​ചേ​രു​ക​യാ​ണ്. ‌

Source: http://www.deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church