എർദോഗൻ വത്തിക്കാനിൽ::Syro Malabar News Updates എർദോഗൻ വത്തിക്കാനിൽ
06-February,2018

വ​ത്തി​ക്കാ​ൻ സി​റ്റി: തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് റ​സി​പ് എർദോഗൻ വ​ത്തി​ക്കാ​നി​ൽ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യെ സ​ന്ദ​ർ​ശി​ച്ചു. 50 മി​നി​ട്ടു നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യി​ൽ ജ​റു​സ​ല​മും പ​ശ്ചി​മേ​ഷ്യ​യി​ലെ മ​റ്റു പ്ര​ശ്ന​ങ്ങ​ളും ച​ർ​ച്ചാ​വി​ഷ​യ​മാ​യി. ച​ർ​ച്ച​യി​ലൂ​ടെ മേ​ഖ​ല​യി​ൽ സ​മാ​ധാ​നം കൊ​ണ്ടു​വ​ര​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ​അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളും പാ​ലി​ക്ക​പ്പെ​ട​ണ​മെ​ന്നും ഇ​രു​വ​രും ചൂ​ണ്ടി​ക്കാ​ട്ടി. 

59 വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് ഒ​രു തു​ർ​ക്കി പ്ര​സി​ഡ​ന്‍റ് വ​ത്തി​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ഭാ​ര്യ​യും മ​ക​ളും അ​ഞ്ചു മ​ന്ത്രി​മാ​രും അ​ട​ങ്ങു​ന്ന സം​ഘം എർദോഗ നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 


മാ​ലാ​ഖ​യു​ടെ രൂ​പ​മു​ള്ള ലോ​ക്ക​റ്റ് എർദോഗനു സ​മ്മാ​നി​ച്ച മാ​ർ​പാ​പ്പ, ഇ​ത് യു​ദ്ധ​പ്പിശാ​ചി​നെ വ​ധി​ക്കു​ന്ന സ​മാ​ധാ​ന​ത്തി​ന്‍റെ മാ​ലാ​ഖ​യാ​ണെ​ന്നു പ​റ​ഞ്ഞു. മൗ​ലാ​ന റൂ​മി​യു​ടെ പു​സ്ത​ക​ങ്ങ​ൾ അ​ട​ക്ക​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ എർ ദോഗൻ മാ​ർ​പാ​പ്പ​യ്ക്കു സ​മ്മാ​നി​ച്ചു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church