ജൂബിലിനിറവിൽ സീറോ മലബാർ സഭ::Syro Malabar News Updates ജൂബിലിനിറവിൽ സീറോ മലബാർ സഭ
13-January,2018

ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് 

ക്രി​ സ്തു​ശി​ഷ്യ​നാ​യ മാ​ർ​ത്തോ​മാ​ശ്ലീ​ഹാ​യു​ടെ പൈ​തൃ​കം പേ​റു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ പ​ദ​വി​യി​ലേക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​തി​ന്‍റെ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. 

മാ​ർ​ത്തോ​മാ​ശ്ലീ​ഹാ​യാ​ൽ ഭാ​ര​ത​ത്തി​ൽ സ്ഥാ​പി​ത​മാ​യ സ​ഭ​യ്ക്ക് ആ​രം​ഭ​കാ​ല​ത്ത് ഭാ​ര​തം മു​ഴു​വ​നും ഉ​ണ്ടാ​യി​രു​ന്ന അ​ജ​പാ​ല​നാ​ധി​കാ​രം തി​രി​കെ ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​ജൂ​ബി​ലി​യാ​ഘോ​ഷം എ​ന്ന​തി​നാ​ൽ സ​ഭാം​ഗ​ങ്ങ​ൾ​ക്ക് ഇ​ത് ഇ​ര​ട്ടി​മ​ധു​ര​മാ​യി​രി​ക്കു​ക​യാ​ണ്.

മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ്ഥാ​ന​ല​ബ്ധി

1992 ഡി​സം​ബ​ർ 16നാ​ണ് സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു "ക്വെ ​മാ​യോ​രി ക്രി​സ്തി​ഫി​ദേ​ലി​യും’ (Quae maiori Christifidelium) എ​ന്ന തി​രു​വെ​ഴു​ത്തു​വ​ഴി വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി ന​ല്കി​യ​ത്. സീ​റോ മ​ല​ബാ​ർ സ​ഭാം​ഗ​ങ്ങ​ളു​ടെ ദീ​ർ​ഘ​നാ​ള​ത്തെ സ്വ​പ്ന​മാ​ണ് അ​ന്നു പൂ​വ​ണി​ഞ്ഞ​ത്. സീ​റോ മ​ല​ബാ​ർ സ​ഭ 1992 ൽ ​ല​ത്തീ​ൻ സ​ഭാ മാ​തൃ​ക​യി​ൽ, പ​രി​ശു​ദ്ധ സിം​ഹാ​സ​ന​ത്തി​ന്‍റെ കീ​ഴി​ൽ ര​ണ്ട് അ​തി​രൂ​പ​ത​ക​ളും 19 രൂ​പ​ത​ക​ളു​മാ​യാ​ണു നി​ല​നി​ന്നി​രു​ന്ന​ത്. പൗ​ര​സ്ത്യ സ​ഭ​യു​ടെ ത​ന​താ​യ പൈ​തൃ​ക​ത്തി​ൽ ക​ർ​ദി​നാ​ൾ മാ​ർ ആ​ന്‍റ​ണി പ​ടി​യ​റ​യെ സ​ഭ​യു​ടെ പി​താ​വും ത​ല​വ​നു​മാ​യ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പാ​യി നി​യ​മി​ച്ചു​കൊ​ണ്ടാ​ണു പു​തി​യ പ​ദ​വി ന​ൽ​ക​പ്പെ​ട്ട​ത്. ക​ർ​ദി​നാ​ൾ പ​ടി​യ​റ​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത്, അ​ദ്ദേ​ഹ​ത്തെ സ​ഹാ​യി​ക്കാ​ൻ പ്ര​ത്യേ​ക ഭ​ര​ണാ​ധി​കാ​ര​ത്തോ​ടു​കൂ​ടി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ഏ​ബ്ര​ഹാം കാ​ട്ടു​മ​ന​യെ പൊ​ന്തി​ഫി​ക്ക​ൽ ഡെ​ല​ിഗേ​റ്റാ​യും മാ​ർ​പാ​പ്പ നി​യ​മി​ച്ചു. 

1992 ഡി​സം​ബ​ർ 16നു ​മാ​ർ​പാ​പ്പ ക​ല്പ​ന​യി​ൽ ഒ​പ്പു​വ​ച്ചെ​ങ്കി​ലും 1993 ജ​നു​വ​രി 29 നാ​ണു മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി ന​ൽ​കി​യ വി​വ​ര​വും മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ​യും പൊ​ന്തി​ഫി​ക്ക​ൽ ഡെ​ലി​ഗേ​റ്റി​നെ​യും നി​യ​മി​ച്ച വി​വ​ര​വും പ​ര​സ്യ​മാ​ക്കി​യ​ത്. ഇ​ന്ത്യ​യി​ലെ അ​ന്ന​ത്തെ അ​പ്പ​സ്തോ​ലി​ക് പ്രൊനു​ൺ​ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ജോ​ർ​ജ് സൂ​ർ ആ​ണ് ഈ ​വി​വ​രം എ​റ​ണാ​കു​ളം അ​തി​മെ​ത്രാ​സ​ന​ മ​ന്ദി​ര​ത്തി​ൽവ​ച്ച് അ​ന്നു പ്ര​ഖ്യാ​പി​ച്ച​ത്. 1993 മേ​യ് 20 നു ​പ്ര​ഥ​മ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ കാ​ർ​മി​ക​നാ​യി​രു​ന്ന​തും അ​ദ്ദേ​ഹം ത​ന്നെ​യാ​ണ്. പൊ​ന്തി​ഫി​ക്ക​ൽ ഡെ​ലി​ഗേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഭ​യു​ടെ ആ​ദ്യ​ത്തെ സി​ന​ഡ് 1993 മേ​യ് 20- 25 തീ​യ​തി​ക​ളി​ൽ ന​ട​ന്നു. 

പു​തി​യ പ​ദ​വി ന​ൽ​ക​പ്പെ​ട്ട പ​ശ്ചാ​ത്ത​ലം

ര​ണ്ടാം വ​ത്തി​ക്കാ​ൻ കൗ​ണ്‍സി​ലി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ പൗ​ര​സ്ത്യ സ​ഭാ​പൈ​തൃ​ക​ങ്ങ​ൾ കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ടും സ​ഭാ നി​യ​മ​ങ്ങ​ൾ ആ​നു​കാ​ലി​മാ​യി അ​നു​രൂ​പ​പ്പെ​ടു​ത്തി​ക്കൊ​ണ്ടും പൗ​ര​സ്ത്യ കാ​നോ​ന​സം​ഹി​ത (CCEO 1991 ഒ​ക്ടോ​ബ​റി​ൽ നി​ല​വി​ൽ വ​ന്നു. ഈ ​നി​യ​മ​സം​ഹി​ത​യ്ക്ക​നു​സ​രി​ച്ച് പൗ​ര​സ്ത്യ സ​ഭ​ക​ൾ നാ​ലു ത​ര​ത്തി​ലു​ള്ള​വ​യാണ്: 1. ​പാ​ത്രി​യ​ാർ​ക്ക​ൽ സ​ഭ 2. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ 3. മെ​ത്രാ​പ്പോ​ലീത്ത​ൻ സ​ഭ 4. ഒ​രു മെ​ത്രാ​നോ എ​ക്സാ​ർ​ക്കോ മ​റ്റു സ​ഭാ​ധി​കാ​രി​യോ മാ​ത്ര​മു​ള്ള മ​റ്റു പൗ​ര​സ്ത്യ സ​ഭ​ക​ൾ. എ​ന്നാ​ൽ, 1992 ൽ ​ര​ണ്ടു പ്ര​വി​ശ്യ​ക​ളു​ടെ കീ​ഴി​ൽ 12 രൂ​പ​ത​ക​ളും കേ​ര​ള​ത്തി​നു പു​റ​ത്ത് ഒ​മ്പ​തു രൂ​പ​ത​ക​ളു​മാ​യി നി​ല​നി​ന്നി​രു​ന്ന സീ​റോ മ​ല​ബാ​ർ സ​ഭ മേ​ൽ​പ്പ​റ​ഞ്ഞ സ​ഭാ നി​യ​മ​പ്ര​കാ​ര​മു​ള്ള ഒ​രു വി​ഭാ​ഗ​ത്തി​ലും ഉ​ൾ​പ്പെ​ടാ​ത്ത​താ​യി​രു​ന്നു. അ​തി​നാ​ൽ ഈ ​വൈ​രു​ധ്യം പ​രി​ഹ​രി​ച്ച് സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ർ​ഹ​മാ​യ പ​ദ​വി ന​ൽ​കേ​ണ്ട ത് ​ആ​വ​ശ്യ​മാ​യി വ​ന്നു. 

സി​ഡ്നി ആ​ർ​ച്ച്ബി​ഷ​പ് തോ​മ​സ് വൈ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാ. ​മൈ​ക്കി​ൽ ആ​ഞ്ചെ​ലോ ഒ​സി​ഡി, ഫാ. ​റോ​ബ​ർ​ട്ട് താ​ഫ്റ്റ് എ​സ്ജെ​എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു ക​മ്മീ​ഷ​നെ മാ​ർ​പാ​പ്പ നി​യ​മി​ച്ചു. അ​വ​ർ 1992 സെ​പ്റ്റം​ബ​റി​ൽ സീ​റോ മ​ല​ബാ​ർ രൂ​പ​ത​ക​ൾ സ​ന്ദ​ർ​ശി​ച്ച് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു. സ​ഭ​യു​ടെ കേ​ന്ദ്രം എ​വി​ടെ​യാ​യി​രി​ക്ക​ണ​മെ​ന്ന​തി​നെ​ക്കു​റി​ച്ചു പ​ല നി​ർ​ദേ​ശ​ങ്ങ​ളു​ണ്ടാ​യി. സ​ഭ​യ്ക്കു നൈ​യാ​മി​ക പൂ​ർ​ണ​ത ന​ൽ​കു​ന്ന​തി​നു മു​ൻ​പ് ആ​രാ​ധ​നക്ര​മ​ത്തി​ൽ ഐ​ക്യം വ​രു​ത്തേ​ണ്ട ആ​വ​ശ്യ​ക​ത ചി​ല​ർ ചൂ​ണ്ടി​ക്കാ​ട്ടി. വി​ശ​ദ​മാ​യ പ​ഠ​ന​ത്തി​നു​ശേ​ഷ​മാ​ണു വൈ​റ്റ് ക​മ്മീ​ഷ​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തു സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്കു മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി ന​ൽ​കി​യ​ത്. 1987 മേ​യ് 28 ന് ​ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ഇ​ന്ത്യ​യി​ലെ മെ​ത്രാ​ന്മാ​ർ​ക്കെ​ഴു​തി​യ ക​ത്തും ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​ത്തി​നു പ​ശ്ചാ​ത്ത​ല​മൊ​രു​ക്കി.

ച​രി​ത്രപ​ശ്ചാ​ത്ത​ലം

സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ ച​രി​ത്ര​ത്തെ പ്ര​ധാ​ന​മാ​യും അ​ഞ്ചു​ കാ​ല​ഘ​ട്ട​ങ്ങ​ളാ​യി തി​രി​ക്കാം. 1. ആ​ദി​മ ഘ​ട്ടം: (എഡി 52-345) മാ​ർ തോ​മാ​ശ്ലീ​ഹാ​യാ​ൽ ഭാ​ര​ത​ത്തി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട് അ​ന്ന​ത്തെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൊ​ടു​ങ്ങ​ല്ലൂ​ർ കേ​ന്ദ്ര​മാ​ക്കി വ​ള​ർ​ന്നു​വ​ന്ന ഘ​ട്ടം; 2. പേ​ർ​ഷ്യ​ൻ കാ​ല​ഘ​ട്ടം (345-1599): ക്നാ​യി​ത്തൊ​മ്മ​ന്‍റെ വ​ര​വി​നു​ശേ​ഷം, പേ​ർ​ഷ്യ​ൻ സ​ഭ​യി​ൽ​നി​ന്നു വ​ന്ന മെ​ത്രാ​ന്മാ​രാ​ലും നാ​ട്ടു​കാ​രാ​യ അ​ർ​ക്ക​ദി​യാ​ക്കോ​ന്മാ​രാ​ലും ന​യി​ക്ക​പ്പെ​ട്ട കാ​ല​ഘ​ട്ടം. 3. ല​ത്തീ​ൻ കാ​ല​ഘ​ട്ടം ( 1600-1887): യൂ​റോ​പ്പി​ൽ മി​ഷ​ന​റി​മാ​രു​ടെ വ​ര​വി​നു​ശേ​ഷം മാ​ർ​തോ​മാ ക്രി​സ്ത്യാ​നി​ക​ൾ പ​ദ്രോ​വാ​ദോ, പ്രൊ​പ്പ​ഗാ​ന്ത എ​ന്നീ ര​ണ്ടു​ത​രം ല​ത്തീ​ൻ മെ​ത്രാ​ന്മാ​രാ​ൽ ന​യി​ക്ക​പ്പെ​ട്ട കാ​ല​ഘ​ട്ടം; 4. സീ​റോ മ​ല​ബാ​ർ കാ​ല​ഘ​ട്ടം (1887-1992): 1887 ൽ ​ര​ണ്ടു സീ​റോ മ​ല​ബാ​ർ വി​കാ​രി​യാ​ത്തു​ക​ൾ സ്ഥാ​പി​ത​മാ​യി; 1896 ൽ ​അ​തു മൂ​ന്നാ​വു​ക​യും ത​ദ്ദേ​ശീ​യ മെ​ത്രാ​ന്മാ​രെ ല​ഭി​ക്കു​ക​യും ചെ​യ്തു;1923 ലാ​ണ് സീ​റോ മ​ല​ബാ​ർ ഹ​യ​രാ​ർ​ക്കി സ്ഥാ​പി​ത​മാ​യ​ത്. 1955 ൽ ​സ​ഭ​യു​ടെ അ​ധി​കാ​ര പ​രി​ധി വി​പു​ലീ​ക​രി​ച്ചു. 1968 നു​ശേ​ഷം സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് ഏ​താ​നും മി​ഷ​ൻ രൂ​പ​ത​ക​ൾ സം​ല​ഭ്യ​മാ​യി. 5. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കാ​ല​ഘ​ട്ടം. (1992+). 

സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ പ​ദ​വി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട​പ്പോ​ൾ എ​റ​ണാ​കു​ളം - അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യാ​ണു മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​ന്‍റെ ആ​സ്ഥാ​ന ഭ​ദ്രാ​സ​ന​മാ​യി നി​ശ്ച​യി​ക്ക​പ്പെ​ട്ട​ത്. എ​റ​ണാ​കു​ളം അ​തി​രൂ​പ​ത​യു​ടെ സാ​മ​ന്ത രൂ​പ​ത​ക​ളാ​യി ഏ​ഴു രൂ​പ​ത​ക​ളും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ൽ മൂ​ന്നു രൂ​പ​ത​ക​ളും സ്വ​യാ​ധി​കാ​ര സ​ഭ​യു​ടെ സ്വ​ന്തം ഭൂ​പ്ര​ദേ​ശ​ത്തി​ന് (Proper territory) പു​റ​ത്ത് (കേ​ര​ള​ത്തി​ന് പു​റ​ത്ത്) ഒ​മ്പ​തു രൂ​പ​ത​ക​ളും കൂ​ടി ആ​കെ 21 രൂ​പ​ത​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്.

മേ​ജ​ർ ആ​ർ​ക്കി​ എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​യു​ടെ ഘ​ട​ന​യും ദൗ​ത്യ​വും 

യേ​ശു സ്ഥാ​പി​ച്ച സ​ഭ ജ​റു​സ​ല​മി​ലാ​ണ് ആ​രം​ഭം കു​റി​ച്ച​തെ​ങ്കി​ലും ആ​ദ്യനൂ​റ്റാ​ണ്ടു​ക​ളി​ൽ വ​ള​ർ​ന്നു​വ​ന്ന​ത് അ​ന്ത്യോ​ക്യ, അ​ല​ക്സാ​ണ്ഡ്രി​യ, കോ​ണ്‍സ്റ്റാ​ന്‍റി​നോ​പ്പി​ൾ (ബിസാൻസിയും), റോ​മ എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി​ട്ടാ​ണ്. എ​ന്നാ​ൽ, പി​ന്നീ​ടു പാ​ശ്ചാ​ത്യ റോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​ൽ റോ​മ കേ​ന്ദ്ര​മാ​ക്കി​യും പൗ​ര​സ്ത്യ റോ​മ​ൻ സാ​മ്രാ​ജ്യ​ത്തി​ൽ കോ​ണ്‍സ്റ്റാ​ന്‍റി​നോ​പ്പി​ൾ, അ​ല​ക്സാ​ണ്ഡ്രി​യ, അ​ന്ത്യോ​ക്യ എ​ന്നി​വ കേ​ന്ദ്ര​മാ​യും അ​തി​നു കി​ഴ​ക്ക് അ​ർ​മേ​നി​യ, കാ​ൽ​ദി​യ (പേ​ർ​ഷ്യ) എ​ന്നി​വ കേ​ന്ദ്ര​മാ​യും സ​ഭ വ​ള​ർ​ന്നു. പാ​ത്രി​യാ​ർ​ക്കേ​റ്റു​ക​ൾ എ​ന്ന പേ​രി​ൽ അ​വ വി​ളി​ക്ക​പ്പെ​ടാ​ൻ തു​ട​ങ്ങി. റോ​മ കേ​ന്ദ്ര​മാ​ക്കി​യ സ​ഭ​യു​ടെ ത​ല​വ​ൻ പ​ത്രോ​സി​ന്‍റെ പി​ൻ​ഗാ​മി എ​ന്ന നി​ല​യി​ൽ സാ​ർ​വ​ത്രി​ക സ​ഭ​യു​ടെ ത​ല​വ​നാ​യി തു​ട​ർ​ന്നു. പേ​ർ​ഷ്യ​ക്കു കി​ഴ​ക്ക് ഇ​ന്ത്യ​യി​ൽ വ​ള​ർ​ന്നു​വ​ന്ന മാ​ർ തോ​മാ​ശ്ലീ​ഹാ സ്ഥാ​പി​ച്ച സ​ഭ, പി​ൽ​ക്കാ​ല​ങ്ങ​ളി​ൽ പേ​ർ​ഷ്യ​യി​ൽ നി​ന്നു വ​ന്ന മെ​ത്രാ​ന്മാ​രാ​ൽ ന​യി​ക്ക​പ്പെ​ട്ടു. മാ​ർ തോ​മാ ക്രി​സ്ത്യാ​നി​ക​ളു​ടെ സ​ഭ ക​ൽ​ദാ​യ അ​ഥ​വാ പൗ​ര​സ്ത്യ സു​റി​യാ​നി സ​ഭാ കു​ടും​ബ​ത്തി​ൽ അ​റി​യ​പ്പെ​ട്ടു. 

സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ പി​ന്നീ​ടു പ​ല വി​ഭ​ജ​ന​ങ്ങ​ളു​മു​ണ്ടാ​യി. സ്ഥാ​ന​ത്തി​ൽ മു​ൻ​ഗ​ണ​ന​യു​ള്ള പാ​ത്രി​യാ​ർ​ക്ക​ൽ സ​ഭ​ക​ൾ​ക്കു തു​ല്യ​മാ​യ അ​വ​കാ​ശാ​ധി​കാ​ര​ങ്ങ​ളോ​ടെ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ൾ താ​മ​സി​യാ​തെ രൂ​പം കൊ​ണ്ടു. ഇ​ന്നു ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ പാ​ത്രി​യാ​ർ​ക്ക​ൽ സ​ഭ​ക​ളും മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ സ​ഭ​ക​ളും മെ​ത്രാ​പ്പോ​ലീ​ത്ത​ൻ സ​ഭ​ക​ളും ഒ​രു മെ​ത്രാ​ൻ മാ​ത്ര​മു​ള്ള സ​ഭ​ക​ളും മ​റ്റു ത​ര​ത്തി​ലു​ള്ള സ​ഭ​ക​ളും​കൂ​ടി ആ​കെ 23 പൗ​ര​സ്ത്യ സ​ഭ​ക​ളും ല​ത്തീ​ൻ സ​ഭ​യും കൂ​ടി ആ​കെ 24 സ്വ​യാ​ധി​കാ​ര സ​ഭ​ക​ളാ​ണു​ള്ള​ത്.

പാ​ത്രി​യാ​ർ​ക്ക​ൽ/ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ൾ​ക്കു സ്വ​യാ​ധി​കാ​ര​മു​ണ്ട്. ഇ​പ്ര​കാ​ര​മു​ള്ള സ്വ​യാ​ധി​കാ​ര സ​ഭ​ക​ളു​ടെ ഏ​റ്റ​വും പ്ര​ധാ​ന സ​മി​തി മെ​ത്രാ​ന്മാ​രു​ടെ സി​ന​ഡാ​ണ്. ഈ ​സ​മി​തി​ക്കാ​ണു സ​ഭ​യു​ടെ നി​യ​മനി​ർ​മാ​ണാ​ധി​കാ​ര​മു​ള്ള​ത്; ഒ​പ്പം അ​തു സ​ഭ​യു​ടെ ഏ​റ്റ​വും ഉ​ന്ന​ത​മാ​യ കോ​ട​തി കൂ​ടി​യാ​ണ്. ഭ​ര​ണാ​ധി​കാ​രം പാ​ത്രി​യ​ർ​ക്ക് അ​ഥ​വാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പി​നാ​ണ്; എ​ന്നാ​ൽ, പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം സി​ന​ഡി​ന്‍റെ അം​ഗീ​കാ​ര​മോ ആ​ലോ​ച​ന​യോ ആ​വ​ശ്യ​മാ​ണ്. മാ​ർ​പാ​പ്പ അം​ഗീ​ക​രി​ച്ച ലി​സ്റ്റി​ൽനി​ന്ന് മെ​ത്രാ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ സി​ന​ഡി​ന് (സ​ഭ​യു​ടെ സ്വ​ന്ത​മാ​യ ഭൂ​പ്ര​ദേ​ശ​ത്തി​നു​ള്ളി​ൽ - Proper territory) അ​ധി​കാ​ര​മു​ണ്ട്. (1992 ൽ ​സീ​റോ മ​ല​ബാ​ർ സ​ഭ​യെ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്തി​യെ​ങ്കി​ലും മെ​ത്രാ​ന്മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​നും ആ​രാ​ധ​നാ​ക്ര​മ​കാ​ര്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം മാ​ർ​പാ​പ്പ ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ CCEO പ്ര​കാ​രം 1998 ൽ ​ആ​രാ​ധ​ന​ക്ര​മ​കാ​ര്യ​ങ്ങ​ളി​ലു​ള്ള അ​ധി​കാ​ര​വും 2004ൽ ​മെ​ത്രാന്മാരെ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​വും ന​ൽ​ക​പ്പെ​ട്ടു. ഭ​ര​ണ​ത്തി​ൽ പാ​ത്രി​യ​ർ​ക്കീ​സി​നെ/​മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ്പി​നെ സ​ഹാ​യി​ക്കാ​ൻ അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സ്ഥി​രം സി​ന​ഡ് (Permanent Synod) ഉ​ണ്ട്. മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്കോ​പ്പ​ൽ കൂ​രി​യ​യി​ൽ, സാ​ധാ​ര​ണ കോ​ട​തി, സാ​ന്പ​ത്തി​ക കാ​ര്യാ​ല​യം, വി​വി​ധ ക​മ്മീ​ഷ​നു​ക​ൾ, ക​മ്മ​റ്റി​ക​ൾ തു​ട​ങ്ങി​യ​വ പ്ര​വ​ർ​ത്തി​ക്കു​ന്നു. 1993 മേ​യി​ൽ ന​ട​ന്ന സി​ന​ഡി​ൽ ആ​റു ക​മ്മീ​ഷ​നു​ക​ൾ​ക്കാ​ണു സി​ന​ഡ് രൂ​പം കൊ​ടു​ത്ത​ത്.

പ്ര​ത്യാ​ശ​യോ​ടെ മു​ന്നോ​ട്ട് 

വ​ർ​ധ​മാ​ന​മാ​യ ശ​ക്തി​യോ​ടെ സീ​റോ മ​ല​ബാ​ർ സ​ഭ മു​ന്നോ​ട്ടു പോ​ക​ണം. സ​ഭ​യെ ആ​നു​കാ​ലി​ക​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ മെ​ത്രാ​ന്മാ​രു​ടെ സി​ന​ഡും വൈ​ദി​ക- സ​മ​ർ​പ്പി​ത- അ​ല്മാ​യ സ​മി​തി​ക​ളും ക​ർ​മ​പ​രി​പാ​ടി​ക​ൾ ആ​വി​ഷ്ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണം. വെ​ല്ലു​വി​ളി​ക​ളെ സ​ഭ സാ​ധ്യ​ത​ക​ളാ​ക്കി മാ​റ്റ​ണം. 2016 ൽ ​ന​ട​ന്ന മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ അ​സം​ബ്ളി ആ​ഹ്വാ​നം ചെ​യ്ത​തു​പോ​ലെ നാം ""ഒ​ന്നാ​യി മു​ന്നോ​ട്ട്’’ പോ​കു​ന്നു. മാ​ർ​ത്തോ​മാ​ശ്ലീ​ഹാ​യു​ടെ വി​ശ്വാ​സതീ​ക്ഷ്ണ​ത എ​ന്നും സ​ഭ​യ്ക്കു പ്ര​ചോ​ദ​ന​മാ​യി​രി​ക്കും. 


സ​ഭ​യു​ടെ വ​ള​ർ​ച്ച

ക​ഴി​ഞ്ഞ 25 വ​ർ​ഷ​ത്തി​നി​ട​യി​ൽ സ​ഭ​യ്ക്കു​ണ്ടാ​യ വ​ള​ർ​ച്ച അ​ത്ഭു​താ​വ​ഹ​മാ​ണ്. ആ​ദ്യ​ത്തെ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ വേ​ള​യി​ൽ വി​ശു​ദ്ധ ജോ​ണ്‍ പോ​ൾ ര​ണ്ടാ​മ​ൻ പാ​പ്പാ ആ​ഹ്വാ​നം ചെ​യ്ത​തു​പോ​ലെ "പ​രി​ശു​ദ്ധ അ​മ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​മി​ച്ചു​കൂ​ടി ആ​ദി​മ​സ​ഭ ജ​ന​ങ്ങ​ളു​ടെ സം​പ്രീ​തി​യി​ൽ വ​ള​ർ​ന്നു​വ​ന്ന​തു​പോ​ലെ, സ​ഭ​യു​ടെ കൂ​ട്ടാ​യ്മ​യും വ​ള​ർ​ച്ച​യു​മാ​ണ് ’ പു​തി​യ പ​ദ​വി​കൊ​ണ്ട് ആ​ദ്യം ല​ക്ഷ്യം​വ​ച്ച​ത്. പ്ര​ഥ​മ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​വേ​ള​യി​ൽ മാ​ർ ജോ​സ​ഫ് കു​ണ്ടു​കു​ള​മാ​ണ് സ​ന്ദേ​ശം ന​ൽ​കി​യ​ത്. പി​താ​വ് പ​റ​ഞ്ഞു: ""സ​ഭാ​മാ​താ​വ് ഇ​ന്ന് ആ​ന​ന്ദി​ക്കു​ക​യാ​ണ്. കാ​ണാ​ൻ കൊ​തി​ച്ചി​രു​ന്ന ആ ​ദി​വ​സം ദൈ​വ​ത്തി​ന്‍റെ പ​രി​പാ​ല​ന​യി​ൽ ഇ​ന്നി​താ ഉ​ദ​യം ചെ​യ്തി​രി​ക്കു​ന്നു’’. (സി​ന​ഡ​ൽ ന്യൂ​സ്-1 (1993 P 16). അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു: ര​ണ്ടു കാ​ര്യ​ങ്ങ​ളി​ലാ​ണു സി​ന​ഡി​ന്‍റെ സ​വി​ശേ​ഷ​മാ​യ ശ്ര​ദ്ധ തി​രി​യേ​ണ്ടത്.

1.​പൗ​ര​സ്ത്യ കാ​ന​ൻ നി​യ​മ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന​ത്തെ, ഇ​വി​ട​ത്തെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് സ​ഭ​യു​ടെ ത​ന​താ​യ നി​യ​മ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ക്കു​ക; 2.ശ​രി​യാ​യ പാ​ര​ന്പ​ര്യ​ങ്ങ​ളി​ൽ അ​ടി​യു​റ​ച്ച് ഇ​ന്ന​ത്തെ മ​നു​ഷ്യ​നു പ്ര​സ​ക്ത​മാ​യ ആ​രാ​ധ​ന​ക്ര​മ​ത്തി​നു രൂ​പം​കൊ​ടു​ക്കു​ക. (സി​ന​ഡ​ൽ ന്യൂ​സ് - 1 (1993) p.18) അ​ഭി​വ​ന്ദ്യ കാ​ട്ടു​മ​ന പി​താ​വി​ന്‍റെ ആ​മു​ഖ പ്ര​ഭാ​ഷ​ണ​ത്തി​ൽ, സ​ഭ​യു​ടെ റീ​ത്ത് സം​ര​ക്ഷി​ക്കു​ക​യും പ​രി​പോ​ഷി​പ്പി​ക്കു​ക​യും അ​നു​രൂ​പ​ണ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​കൊ​ണ്ടു സ​ഭ​യു​ടെ ത​നി​മ കാ​ത്തു​സൂ​ക്ഷി​ക്കു​ക​യാ​ണ് പ്ര​ഥ​മ ദൗ​ത്യ​മെ​ന്ന് സൂ​ചി​പ്പു​ക്കു​ക​യു​ണ്ടാ​യി. (സി​ന​ഡ​ൽ ന്യൂ​സ് 1 (1993) p. 27). സ​ഭ​യു​ടെ പു​തി​യ സം​വി​ധാ​നം കൂ​ടു​ത​ൽ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​വും കൂ​ട്ടു​ത്ത​ര​വാ​ദി​ത്വ​വു​മാ​ണെ​ന്ന അ​വ​ബോ​ധ​മു​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മേ​ൽ​പ്പ​റ​ഞ്ഞ ത​ര​ത്തി​ലു​ള്ള ല​ക്ഷ്യം പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ന്ന​തി​ൽ ക​ഴി​ഞ്ഞ 25 വ​ർ​ഷ കാ​ല​ഘ​ത്തി​ൽ സ​ഭ വ​ള​രെ​യേ​റെ വ​ള​ർ​ച്ച നേ​ടി എ​ന്ന​തി​ൽ ന​മു​ക്ക് അ​ഭി​മാ​നി​ക്കാം. പൗ​ര​സ്ത്യ സ​ഭ​യു​ടെ നൈ​യാ​മി​ക ഘ​ട​ന രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ലും നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ന്ന​തി​ലും മ​റ്റു പൗ​ര​സ്ത്യ സ​ഭ​ക​ൾ​ക്ക് മാ​തൃ​ക​യാ​ക​ത്ത​ക്ക​വി​ധ​ത്തി​ൽ ന​മു​ക്കു നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ചു. 1993 ൽ 21 ​രൂ​പ​ത​ക​ളാ​ണ് സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ, 2017 ൽ ​അ​ത് 34 രൂ​പ​ത​ക​ളി​ലേ​യ്ക്കും ഒ​രു എ​ക്സാ​ർ​ക്കേ​റ്റി​ലേ​ക്കും വ​ള​ർ​ന്നു. കൂ​ടാ​തെ യൂ​റോ​പ്പി​നും ന്യൂ​സി​ല​ൻ​ഡി​നും അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​റേ​യും മാ​ർ​പാ​പ്പ നി​യ​മി​ച്ചു. കേ​ര​ള​ത്തി​ലെ എ​റ​ണാ​കു​ളം, ച​ങ്ങ​നാ​ശേ​രി പ്ര​വ​ശ്യ​ക​ളു​ടെ ഭൂ​പ്ര​ദേ​ശം മാ​ത്രം Proper Territory ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് അ​ത് ഇ​ന്ത്യ മു​ഴു​വ​നു​മാ​യി വ്യാ​പി​ച്ചു. അ​മേ​രി​ക്ക, കാ​ന​ഡ, ഓ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട് എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ രൂ​പ​താ സം​വി​ധാ​ന​വും യൂ​റോ​പ്പി​ന് അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​ഷ​നും സ​ഭ​യ്ക്കു ല​ഭി​ച്ചു. ആ​രാ​ധ​ന​ക്ര​മ​കാ​ര്യ​ത്തി​ൽ വ​ള​രെ വ​ള​ർ​ച്ച​യു​ണ്ടാ​യെ​ങ്കി​ലും ആ​വ​ശ്യ​മാ​യ ഐ​ക്യ​വും സം​ര​ക്ഷ​ണ​വും അ​നു​രൂ​പ​ണ​വും ഇ​നി​യും സാ​ധ്യ​മാ​യി​ട്ടി​ല്ല എ​ന്ന​തി​ൽ നാം ​വേ​ദ​നി​ക്കു​ന്നു​ണ്ട്. 

ദൈ​വ​വി​ളി​ക​ളു​ടെ കാ​ര്യ​ത്തി​ൽ, പ്ര​ത്യേ​കി​ച്ച് വൈ​ദി​ക​രു​ടെയും മി​ഷ​ന​റി​മാ​രു​ടെ​യും കാ​ര്യ​ത്തി​ൽ, സീ​റോ മ​ല​ബാ​ർ സ​ഭ ഇ​ന്നും മു​ൻ​പ​ന്തി​യി​ൽ ത​ന്നെ​യാ​ണ്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന 50 ല​ക്ഷ​ത്തോ​ളം അം​ഗ​ങ്ങ​ളു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ ഇ​ന്ന് ഏ​റ്റ​വു​മ​ധി​കം തീ​ക്ഷ്ണ​ത​യു​ള്ള സ​ഭ​യെ​ന്നു പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​സ​ഭ​യി​ൽ മൂ​ന്നു വി​ശു​ദ്ധ​രും മൂ​ന്നു വാ​ഴ്ത്ത​പ്പെ​ട്ട​വ​രും വ​ള​രെ​യേ​റെ ധ​ന്യ​രും ദൈ​വ​ദാ​സ​രും പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് ഈ ​സ​ഭ​യു​ടെ ആ​ത്മീ​യ​മു​ന്നേ​റ്റ​ത്തെ സൂ​ചി​പ്പി​ക്കു​ന്നു.


പ്ര​തീ​ക്ഷ​ക​ളും വെ​ല്ലു​വി​ളി​ക​ളും

അ​പ്പ​സ്തോ​ലി​ക​സ​ഭ​യാ​യ സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ പ​ദ​വി ല​ഭി​ച്ച​തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന അ​വ​സ​ര​ത്തി​ൽ ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടൊ​പ്പം പു​തി​യ പ്ര​തീ​ക്ഷ​ക​ളും വ​ലി​യ വെ​ല്ലു​വി​ളി​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. ന​മ്മു​ടെ സ​ഭ​യ്ക്കു പാ​ത്രി​യാ​ർ​ക്ക​ൽ പ​ദ​വി ല​ഭി​ക്കു​ക എ​ന്ന​തു സ​ഭാം​ഗ​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​മാ​ണ്.

ക്രി​സ്തു ത​ന്‍റെ അ​നു​യാ​യി​ക​ൾ​ക്കു ന​ൽ​കി​യ ഏ​റ്റ​വും വ​ലി​യ ദൗ​ത്യം സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​ന്‍റേ​താ​ണ്. മാ​ർ​ത്തോ​മാ​ശ്ലീ​ഹ ന​ൽ​കി​യ ദൗ​ത്യ​വും അ​തു ത​ന്നെ​യാ​ണ്. ഷാം​ഷാ​ബാ​ദ്, ഹൊ​സൂ​ർ രൂ​പ​ത​ക​ളു​ടെ സ്ഥാ​പ​ന​ത്തോ​ടെ​യും രാ​മ​നാ​ഥ​പു​രം, ത​ക്ക​ല രൂ​പ​ത​ക​ളു​ടെ ഭൂ​പ​രി​ധി വി​ക​സി​പ്പി​ച്ച​തോ​ടെ​യും ഭാ​ര​തം മു​ഴു​വ​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യ്ക്ക് അ​ജ​പാ​ല​നാ​ധി​കാ​രം ല​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. അ​തു സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നു​കൂ​ടി​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. പ്രേ​ഷി​താ​ഭി​മു​ഖ്യ​ത്തി​നു സ​ഭ ഉൗ​ന്ന​ൽ കൊ​ടു​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. വ്യ​ക്ത​മാ​യ ആ​സൂ​ത്ര​ണം ഇ​ക്കാ​ര്യ​ത്തി​ൽ ആ​വ​ശ്യ​മാ​ണ്. മാ​തൃ​സ​ഭ മു​ൻ​ഗ​ണ​ന ഇ​ക്കാ​ര്യ​ത്തി​ൽ ന​ൽ​കേ​ണ്ടി​യി​രി​ക്കു​ന്നു.

ആ​ധു​നി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​സ്തി​ത്വ​ത്തി​നു ത​ന്നെ വെ​ല്ലു​വി​ളി​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​സം​ഖ്യ ഗൗ​ര​വാ​വ​ഹ​മാ​യ രീ​തി​യി​ൽ കു​റ​യു​ന്നു. മ​ക്ക​ളി​ല്ലാ​ത്ത ദ​ന്പ​തി​ക​ളു​ടെ​യും ജീ​വി​ത​പ​ങ്കാ​ളി​യെ ല​ഭി​ക്കാ​ത്ത​വ​രു​ടെ​യും പ്ര​വാ​സി​ക​ളാ​യി പോ​കേ​ണ്ടി​വ​രു​ന്ന​വ​രു​ടെയും ജോ​ലി​യു​ടെ​യും മ​റ്റും പ​ശ്ചാ​ത്ത​ല​ത്തി​ൽ ദ​ന്പ​തി​ക​ളും മ​ക്ക​ളും വ്യ​ത്യ​സ്ത സ്ഥ​ല​ങ്ങ​ളി​ൽ താ​മ​സി​ക്കേ​ണ്ടി​വ​രു​ന്ന​വ​രു​ടെയും എ​ണ്ണം ഏ​റി​വ​രു​ന്നു. 

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി​ക്കാ​യി പോ​യി​ട്ടു​ള്ള നാ​ലു ല​ക്ഷ​ത്തോ​ളം സീ​റോ മ​ല​ബാ​ർ​കാ​ർ​ക്ക് അ​വ​രു​ടേ​താ​യ അ​ജ​പാ​ല​ന സൗ​ക​ര്യം ഇ​നി​യും വേ​ണ്ടവി​ധ​ത്തി​ൽ പ്രാ​പ്യ​മാ​യി​ട്ടി​ല്ല. ആ​രാ​ധ​നാ​ക്ര​മ കാ​ര്യ​ങ്ങ​ളി​ൽ സ​ഭാ​പൈ​തൃ​കം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തോ​ടൊ​പ്പം സ്ഥ​ല​കാ​ല സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ അ​നു​രൂ​പ​ണ​ങ്ങ​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി ഐ​ക്യം സാ​ധ്യ​മാ​ക്കു​ക ഇ​നി​യും ആ​വ​ശ്യ​മാ​യി​രി​ക്കു​ന്നു.

ക്രൈ​സ്ത​വ സ​ഭ ഇ​ന്നു പ​ല​യി​ട​ത്തും പീ​ഡി​തസ​ഭ​യാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വ​ർ​ഗീ​യ​ത​യും തീ​വ്ര​വാ​ദ​വും സ​ഭാ​ദൗ​ത്യനി​ർ​വ​ഹ​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​ല സീ​റോ മ​ല​ബാ​ർ മി​ഷ​ൻ രൂ​പ​ത​ക​ളി​ലും ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ​യു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു. കേ​ര​ള​ത്തി​ലും വെ​ല്ലു​വി​ളി​ക​ൾ ഏ​റി​വ​രു​ന്നു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church