കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തിൽനിന്ന് ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും പഠനം പൂർത്തിയാക്കിയവർക്ക് ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും സമ്മാനിച്ചു.
മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.ബാബു സെബാസ്റ്റ്യനും പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസിലർ ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടവുമാണ് ബിരുദം സമ്മാനിച്ചത്.
പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റ് റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, രജിസ്ട്രാർ റവ.ഡോ. പോളി മണിയാട്ട്, അപ്പസ്തോലിക് സെമിനാരി റെക്ടർ റവ.ഡോ. ജോയ് അയിനിയാടൻ എന്നിവർ പ്രസംഗിച്ചു.