ഭൂ​മി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​ര​ത്തി​ലേ​ക്ക്::Syro Malabar News Updates ഭൂ​മി ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​ര​ത്തി​ലേ​ക്ക്
11-January,2018

കൊ​​​ച്ചി: എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ ഭൂ​​​മി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ശ്ന​​​ങ്ങ​​​ൾ​​ക്ക് പ​​​രി​​​ഹാ​​​ര​​​മാ​​കു​​ന്നു. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ സി​​​ന​​​ഡ് നി​​​യോ​​​ഗി​​​ച്ച അ​​​ഞ്ചു മെ​​​ത്രാ​​ന്മാ​​​ര​​​ട​​​ങ്ങു​​​ന്ന ക​​​മ്മി​​​റ്റി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ടി​​ലി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത വൈ​​​ദി​​​ക​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു പ്ര​​​ശ്നപ​​​രി​​​ഹാ​​​ര​​​ത്തി​​​നു സാ​​​ധ്യ​​​ത തെ​​​ളി​​​ഞ്ഞ​​​ത്. 
 
പ്ര​​​ശ്ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ചു പ​​​ഠി​​​ക്കാ​​​ൻ വൈ​​​ദി​​​ക​​സ​​​മി​​​തി നി​​​ർ​​​ദേ​​​ശി​​​ച്ച അ​​​ന്വേ​​​ഷ​​​ണ ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​ന്തി​​​മ​ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വൈ​​​ദി​​​ക​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ‌‌‌കേ​​ൾ​​ക്കു​​ക​​യും സം​​ശ​​യ​​ങ്ങ​​ൾ ആ​​രാ​​യു​​ക​​യും ചെ​​യ്തു. 
 
വൈ​​​ദി​​​ക​​സ​​​മി​​​തി​​യു​​മാ​​യു​​ള്ള കൂ​​ടി​​ക്കാ​​ഴ്ച​​യു​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​ന​​​ഡി​​​നു റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കും. ഈ ​​റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം സി​​ന​​ഡ് ഉ​​​ചി​​​ത​​​വും ക്രി​​​യാ​​​ത്മ​​​ക​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ഉ​​​ട​​​ന​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പു ന​​ൽ​​കി​​യ​​താ​​യി വൈ​​​ദി​​​ക സ​​​മി​​​തി സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അതിരൂപതയിലെ സ​​​ഹാ​​​യ​​​മെ​​​ത്രാ​​ന്മാ​​​രാ​​​യ മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത്, മാ​​​ർ ജോ​​​സ് പു​​​ത്ത​​​ൻ​​​വീ​​​ട്ടി​​​ൽ എ​​​ന്നി​​​വ​​​രും വൈ​​​ദി​​​ക​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. 
 
വൈ​​​ദി​​​ക​​സ​​​മി​​​തി നി​​​ർ​​​ദേ​​​ശി​​ച്ച അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ർ​​​ട്ട് ഭൂ​​മി​​യി​​ട​​പാ​​ടു​​ക​​ളു​​ടെ പ്ര​​​ശ്ന​​​ത്തി​​​ലേ​​​ക്കു വെ​​​ളി​​​ച്ചം വീ​​​ശാ​​​ൻ സ​​​ഹാ​​​യി​​​ച്ചെ​​​ന്നും അ​​​തു വൈ​​​ദി​​​ക​​​ർ​​​ക്ക് അ​​​തി​​​രൂ​​​പ​​​ത​​​യോ​​​ടു​​​ള്ള സ്നേ​​​ഹ​​​ത്തി​​​നും പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യ്ക്കും തെ​​​ളി​​​വാ​​​ണെ​​​ന്നും മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. സി​​​ന​​​ഡ് ക​​മ്മി​​റ്റി​​യു​​ടെ റി​​​പ്പോ​​​ർ​​ട്ട്​ ല​​ഭി​​ച്ച​​ശേ​​ഷം ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന ഉ​​റ​​പ്പും ക​​​ർ​​​ദി​​​നാ​​​ൾ വൈ​​ദി​​ക​​സ​​മി​​തി​​ക്കു ന​​ൽ​​കി. 
 
സി​​​ന​​​ഡ് ക​​​മ്മി​​​റ്റി​​​യു​​​ടെ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ൾ പ്ര​​​ശ്ന​​​പ​​​രി​​​ഹാ​​​ര​​​ത്തി​​​ലേ​​​ക്കു​​ള്ള പ്രാ​​ഥ​​മി​​ക സാ​​ധ്യ​​ത​​ക​​ൾ​​ക്കു വ​​​ഴി​​​തെ​​​ളി​​​ക്കു​​​മെ​​​ന്നു പ്ര​​​ത്യാ​​​ശി​​​ക്കു​​​ന്നു​​വെ​​ന്നും റ​​​വ.​ ഡോ. ​​കു​​​ര്യാ​​​ക്കോ​​​സ് മു​​​ണ്ടാ​​​ട​​​ൻ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ പ​​​റ​​​ഞ്ഞു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church