ഫ്രാൻസിസ് മാർപാപ്പ 34 കുഞ്ഞുങ്ങൾക്കു ജ്ഞാനസ്നാനം നൽകി::Syro Malabar News Updates ഫ്രാൻസിസ് മാർപാപ്പ 34 കുഞ്ഞുങ്ങൾക്കു ജ്ഞാനസ്നാനം നൽകി
08-January,2018

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ഇ​​​ന്ന​​​ലെ 34 കു​​​ഞ്ഞു​​​ങ്ങ​​​ളെ മാ​​​മോ​​​ദീ​​​സ ​​​മു​​​ക്കി. സി​​​സ്റ്റൈ​​​ൻ ചാ​​​പ്പ​​​ലി​​​ലാ​​​യി​​​രു​​​ന്നു ച​​​ട​​​ങ്ങ്. 18 പെ​​​ൺ​​​കു​​​ഞ്ഞു​​​ങ്ങ​​​ളും 16 ആ​​​ൺ​​​കു​​​ഞ്ഞു​​​ങ്ങ​​​ളു​​​മാ​​​ണ് മാ​​​മോ​​​ദീ​​​സ​​​ മു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ഭൂ​​​രി​​​ഭാ​​​ഗം കു​​​ഞ്ഞു​​​ങ്ങ​​​ളും വ​​​ത്തി​​​ക്കാ​​​നി​​​ലെ ജോ​​​ലി​​​ക്കാ​​​രു​​​ടെ മ​​​ക്ക​​​ളാ​​​ണ്. 

സ്നേ​​​ഹാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ കു​​​ഞ്ഞു​​​ങ്ങ​​​ളെ വ​​​ള​​​ർ​​​ത്ത​​​ണ​​​മെ​​​ന്ന് മാ​​​താ​​​പി​​​താ​​​ക്ക​​​ളോ​​​ട് മാ​​​ർ​​​പാ​​​പ്പ നി​​​ർ​​​ദേ​​​ശി​​​ച്ചു. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ത​​​ങ്ങ​​​ൾ​​​ക്ക ു ല​​​ഭി​​​ച്ച ക​​​ത്തോ​​​ലി​​​ക്കാ വി​​​ശ്വാ​​​സം കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​ർ​​​ന്നു ന​​​ല്കു​​​ന്ന​​​ത് കു​​​ടും​​​ബ​​​ത്തി​​​ൽ​​​വ​​​ച്ചാ​​​ണ്. സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യി​​​ലാ​​​ണ് വി​​​ശ്വാ​​​സം പ​​​ക​​​ർ​​​ന്നു ന​​​ല്ക​​​പ്പെ​​​ടു​​​ന്ന​​​ത്. മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഷ സം​​​സാ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ വി​​​ശ്വാ​​​സ​​​വും പ​​​ക​​​ർ​​​ന്നു ന​​​ല്ക​​​പ്പെ​​​ടി​​​ല്ല. ഈ ​​​ശു​​​ശ്രൂ​​​ഷ​​​യ്ക്കി​​​ടെ കു​​​ഞ്ഞു​​​ങ്ങ​​​ൾ ക​​​ര​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ൽ അ​​​വ​​​ർ​​​ക്ക് അ​​​സ്വ​​​സ്ഥ​​​ത തോ​​​ന്നി​​​യി​​​ട്ടാ​​​യി​​​രി​​​ക്കാം, അ​​​ല്ലെ​​​ങ്കി​​​ൽ ചൂ​​​ടു​​​കൊ​​​ണ്ടാ​​​യി​​​രി​​​ക്കാം, അ​​​തുമ​​​ല്ലെ​​​ങ്കി​​​ൽ വി​​​ശ​​​ന്നി​​​ട്ടാ​​​യി​​​രി​​​ക്കാം. കുഞ്ഞിനു വി​​​ശ​​​ക്കുന്നുണ്ടെങ്കിൽ മുലകൊടു ക്കണം. അ​​​തും സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഭാ​​​ഷ​​​യാ​​​ണെ​​​ന്നു മാ​​​ർ​​​പാ​​​പ്പ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church