കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ വി​ജ​യം: ക​ർ​ദി​നാൾമാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​ന്‍റെ വി​ജ​യം: ക​ർ​ദി​നാൾമാ​ർ ആ​ല​ഞ്ചേ​രി
08-January,2018

ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ദൈ​​​വ​​​രാ​​​ജ്യ സം​​​സ്ഥാ​​​പ​​​ന​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള കൂ​​​ട്ടാ​​​യ പ​​​രി​​​ശ്ര​​​മ​​​ത്തി​​​ന്‍റെ വി​​​ജ​​​യ​​​മാ​​​ണ് ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. മൂ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ റീ​​​ത്തു​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഏ​​​കോ​​​പ​​​ന​​​മാ​​​ണ് സ​​​ഭ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​ത്. ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​ന​​​വും, പ്ര​​​ഥ​​​മ​​​മെ​​​ത്രാ​​​നാ​​​യി മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണ ശു​​​ശ്രൂ​​​ഷ​​​യും നി​​​ർ​​​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. തെ​​​ലു​​​ങ്കു​​​ഭാ​​​ഷ​​​യി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ പ്ര​​​സം​​​ഗം ആ​​​രം​​​ഭി​​​ച്ച​​​പ്പോ​​​ൾ ഷം​​​ഷാ​​​ബാ​​​ദ് സ്വ​​ദേ​​ശി​​ക​​ൾ​ ഒ​​ന്ന​​ട​​ങ്കം ക​​​ര​​​ഘോ​​​ഷം മു​​​ഴ​​​ക്കി. പു​​​തി​​​യ രൂ​​​പ​​​ത​​​യ്ക്ക് ഏ​​​റ്റ​​​വും യോ​​​ജി​​​ച്ച ഇ​​​ട​​​യ​​​നാ​​​ണ് മാ​​​ർ ത​​​ട്ടി​​​ൽ. ഹൃ​​​ദ​​​യം​​​നി​​​റ​​​യെ അ​​​ദ്ദേ​​​ഹം മി​​​ഷ​​​ണ​​​റി​​​യാ​​​ണ്. പ്ര​​​ശ​​​സ്ത​​​മാ​​​യ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സേ​​​വ​​​നം വ​​​ലി​​​യ പ​​​രി​​​ശീ​​​ല​​​ന​​​മാ​​​യി​​​രു​​​ന്നു​​വെ​​ന്ന് മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി പ​​റ​​ഞ്ഞു. 
 
ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യ്ക്കു​​​ള്ള നീ​​​തി​​​ന്യാ​​​യം, സ്വാ​​​ത​​​ന്ത്ര്യം, സ​​​മ​​​ത്വം, അ​​​ഖ​​​ണ്ഡ​​​ത എ​​​ന്നീ നാ​​​ലു മൂ​​​ല്യ​​​ങ്ങ​​​ൾ​​​ത​​​ന്നെ​​​യാ​​​ണ് സു​​​വി​​​ശേ​​​ഷ​​​ത്തി​​​നു​​​മു​​​ള്ള​​​തെ​​​ന്ന് അ​​​നു​​​മോ​​​ദ​​​ന സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത സു​​​പ്രീംകോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് പ​​​റ​​​ഞ്ഞു. നീ​​​തി നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലും ക്രി​​​സ്തു​​​വി​​​നെ അ​​​റി​​​യാ​​​ത്ത​​​വ​​​ർ​​​ക്കി​​​ട​​​യി​​​ലും പ്ര​​​വാ​​​ച​​​ക​​​നെ​​​പ്പോ​​​ലെ പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ മാ​​​ർ ത​​​ട്ടി​​​ലി​​​നു ക​​​ഴി​​​യ​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു. രൂ​​​പ​​​ത​​​യു​​​ടെ സാ​​​മൂ​​​ഹ്യ സേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ "പ്രേം ​​മാ​​​ർ​​​ഗ്' ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഒ​​​രു​​​പാ​​​ടു​​​കാ​​​ല​​​ത്തെ ഒ​​​രു​​പാ​​​ടു​​​പേ​​​രു​​​ടെ സ്വ​​​പ്ന​​​സാ​​​ക്ഷാ​​​ത്കാ​​​ര​​​മാ​​​ണി​​​തെ​​​ന്നു തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് പ​​​റ​​​ഞ്ഞു. 
 
ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ താ​​​ളം കൂ​​​ട്ടാ​​​യ്മ​​​യാ​​​ണെ​​​ന്നു മാ​​​ർ ത​​​ട്ടി​​​ൽ മ​​​റു​​​പ​​​ടി​​​പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. 72 രൂ​​​പ​​​ത​​​ക​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന രൂ​​​പ​​​ത​​​യാ​​​ണി​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​തു​​​മ്മ ബാ​​​ല മാ​​​ർ ത​​​ട്ടി​​​ലി​​​നെ ഷാ​​​ൾ അ​​​ണി​​​യി​​​ച്ച് അ​​​നു​​​മോ​​​ദി​​​ച്ചു. ക​​​ത്തോ​​​ലി​​​ക്കാ​​​വി​​​ശ്വാ​​​സം വി​​​വി​​​ധ റീ​​​ത്തു​​​ക​​​ളു​​​ടെ പ​​​ര​​​സ്പ​​​ര സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യും പി​​​ന്തു​​​ണ​​​യോ​​​ടെ​​​യും കാ​​​ത്തു​​​സം​​​ര​​​ക്ഷി​​​ക്കാ​​​നും വ​​​ള​​​ർ​​​ത്താ​​​നും സാ​​​ധി​​​ക്ക​​​ട്ടെ​​​യെ​​​ന്ന് അ​​​ദ്ദേ​​​ഹം ആ​​​ശം​​​സി​​​ച്ചു. 
 
ഓ​​​ണ്‍​ലൈ​​​ൻ ദൈ​​​വ​​​ശാ​​​സ്ത്ര കോ​​​ഴ്സി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ച​​​ങ്ങ​​​നാ​​​ശ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ടം നി​​​ർ​​​വ​​​ഹി​​​ച്ചു. നാ​​​ഗ്പൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഏ​​​ബ്ര​​​ഹാം വി​​​രു​​​ത്ത​​ക്കു​​​ള​​​ങ്ങ​​​ര ഡ​​​യ​​​റ​​​ക്ട​​​റി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. "മാ​​​ർ​​​ത്തോ​​​മ മാ​​​ർ​​​ഗം' സ്പെ​​​ഷ​​​ൽ പ​​​തി​​​പ്പി​​​ന്‍റെ​​​യും സ്മ​​ര​​ണി​​ക​​യു​​ടെ​​​യും പ്ര​​​കാ​​​ശ​​​നം ഫ​​​രീ​​​ദാ​​​ബാ​​​ദ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ കു​​​ര്യാ​​​ക്കോ​​​സ് ഭ​​​ര​​​ണി​​​കു​​​ള​​​ങ്ങ​​​ര നി​​​ർ​​​വ​​​ഹി​​​ച്ചു.
 
പൗ​​​ര​​​സ്ത്യ തി​​​രു​​​സം​​​ഘം സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സി​​​റി​​​ൾ വാ​​​സി​​​ൽ എ​​​സ്ജെ, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​പ്ര​​​കാ​​​ശ് മ​​​ര​​​വ​​​ര​​​പ്പ, ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യു​​​ടെ പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി അ​​​ഡ്വ. പി.​​​ടി. ചാ​​​ക്കോ എ​​​ന്നി​​​വ​​​ർ ആ​​​ശം​​​സ​​​ക​​​ള​​​ർ​​​പ്പി​​​ച്ചു. 
 
 
ദൈ​വാ​നു​ഗ്ര​ഹ​ത്തി​ന്‍റെ ച​രി​ത്ര മു​ഹൂ​ർ​ത്തം: ക​ർ​ദി​നാ​ൾ മാ​ർ ക്ലീ​മി​സ് ബാവ
 
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ സു​​​ഗ​​​ന്ധം രാ​​​ജ്യം മു​​​ഴു​​​വ​​​ൻ പ്ര​​​സ​​​രി​​​പ്പി​​​ക്കാ​​​ൻ ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​ത്തി​​​ന്‍റെ ച​​​രി​​​ത്ര മു​​​ഹൂ​​​ർ​​​ത്ത​​​മാ​​​ണി​​​തെ​​​ന്നു വി​​ശു​​ദ്ധ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ സ​​​ന്ദേ​​​ശം ന​​​ൽ​​​കി​​​യ സിബിസിഐ പ്രസിഡന്‍റും സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പുമായ ക​​​ർ​​​ദി​​​നാ​​​ൾ മാർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ. 
 
"മു​​​റി​​​ക്ക​​​പ്പെ​​​ടാ​​​നും ന​​​ല്ക​​​പ്പെ​​​ടാ​​​നും’എ​​​ന്ന മു​​​ദ്രാ​​​വാ​​​ക്യ​​​വു​​​മാ​​​യാ​​​ണ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മെ​​​ത്രാ​​​നാ​​​യ​​​ത്. പൂ​​​ർ​​​ണ​​​മാ​​​യും പ​​​കു​​​ത്തു ന​​​ൽ​​​കു​​​ന്ന​​​തി​​​നു ശ​​​രീ​​​രം പ​​​ക്വ​​​മാ​​​യി​​​രി​​​ക്കു​​​ന്നു. മോ​​​ശ​​​യു​​​ടെ നേ​​​തൃ​​​ശു​​​ശ്രൂ​​​ഷ ദൈ​​​വം ത​​​ട്ടി​​​ൽ പി​​​താ​​​വി​​​നു ന​​​ൽ​​​കി. എ​​​ന്നെ ആ​​​രാ​​​ധി​​​ക്കാ​​​ൻ എ​​​ന്‍റെ ജ​​​ന​​​ത്തെ കൂ​​​ട്ടി​​​ക്കൊ​​​ണ്ടു​​​വ​​​രി​​​ക​​​യെ​​​ന്നാ​​​ണു മോ​​​ശ​​​യ്ക്കു ല​​​ഭി​​​ച്ച നി​​​യോ​​​ഗം. മു​​​ന്നി​​​ൽ​​​നി​​​ന്നും പി​​​ന്നി​​​ൽ​​​നി​​​ന്നും മ​​​ധ്യ​​​ത്തി​​​ൽ​​​നി​​​ന്നും ജ​​​ന​​​ത്തെ ന​​​യി​​​ച്ച മോ​​​ശ​​​യെ​​​പ്പോ​​​ലെ ജ​​​ന​​​ത്തെ ന​​​യി​​​ക്കാ​​​ൻ പ്രാ​​​പ്ത​​​നാ​​​യ​​​വ​​​ൻ. പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ൽ ന​​​ഷ്ട​​​പ്പെ​​​ട്ടു​​​പോ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം പു​​​നഃ​​​സ്ഥാ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഈ ​​​രാ​​​ജ്യം എ​​​ല്ലാ​​​വ​​​രു​​​ടേ​​​യു​​​മാ​​​ണ്. ഈ ​​​രാ​​​ജ്യ​​​ത്തി​​​നു ദൈ​​​വാ​​​നു​​​ഗ്ര​​​ഹ​​​മു​​​ണ്ടാ​​​കാ​​​ൻ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ല്ലാ​​​വ​​​ർ​​​ക്കും ക​​​ട​​​മ​​​യു​​​ണ്ട്. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ ശു​​​ശ്രൂ​​​ഷ എ​​​ല്ലാ​​​യി​​​ട​​​ത്തും എ​​​ത്തി​​​ക്കാ​​​ൻ ആ​​​ല​​​ഞ്ചേ​​​രി പി​​​താ​​​വ് ന​​​ൽ​​​കി​​​യ നേ​​​തൃ​​​ത്വ​​​ത്തെ​​​യും മാ​​​ർ ക്ലീ​​​മി​​​സ് അ​​​ഭി​​​ന​​​ന്ദി​​​ച്ചു.
 
ആദരവുകളർപ്പിച്ച് വിശിഷ്ടാതിഥികൾ
 
ഹൈ​​​ദ​​​രാ​​​ബാ​​​ദ്: ക​​​ർ​​​ദി​​​നാ​​​ൾ മാർ ജോർജ് ആലഞ്ചേരി അ​​​ട​​​ക്ക​​​മു​​​ള്ള മെ​​​ത്രാ​​​ന്മാ​​​ർ ഷം​​​ഷാ​​​ബാദ് ​​​മെത്രാനായി സ്ഥാനമേറ്റ മാർ. റാഫേൽ ത​​​ട്ടി​​​ലി​​​നെ ആ​​​ശ്ലേ​​​ഷി​​​ച്ച് അനുമോദനങ്ങളറിയിച്ചു.
തു​​​ട​​​ർ​​​ന്ന് മെ​​​ത്രാ​​​ന്‍റെ ഒൗ​​​ദ്യോ​​​ഗി​​​ക രേ​​​ഖ​​​ക​​​ളി​​​ൽ അ​​​ദ്ദേ​​​ഹം ഒ​​​പ്പു​​​വ​​​ച്ചു. ഷം​​​ഷാ​​​ബാ​​​ദ് രൂ​​​പ​​​ത​​​യി​​​ലെ വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​സ്ത​​​ർ, അ​​​ല്മാ​​​യ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പു​​​തി​​​യ മെ​​​ത്രാ​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​വും ആ​​​ദ​​​ര​​​വും വി​​​ധേ​​​യ​​​ത്വ​​​വും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. വി​​ശു​​ദ്ധ കു​​​ർ​​​ബാ​​​ന​​​മ​​​ധ്യേ​​​യു​​​ള്ള കാ​​​റോ​​​സൂ​​​സ പ്രാ​​​ർ​​​ഥ​​​ന​​​ക​​​ൾ രാ​​​ജ്യ​​​ത്തെ എ​​​ല്ലാ ഭാ​​​ഷ​​​ക​​​ളി​​​ലു​​​മാ​​​യി​​​രു​​​ന്നു.
 
തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു​​​ശേ​​​ഷം ന​​​ട​​​ന്ന പൊ​​​തു​​​യോ​​​ഗ​​​ത്തി​​​ൽ മെ​​​ത്രാ​​​ന്മാ​​​ർ​​​ക്കു പു​​​റ​​​മേ പൗ​​​ര​​​പ്ര​​​മു​​​ഖ​​​രും പ​​​ങ്കെ​​​ടു​​​ത്തു. സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, തൃ​​​ശൂ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്, വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​പ്ര​​​കാ​​​ശ് മ​​​ര​​​വ​​​ര​​​പ്പ, ആ​​​ഗ്ര ബി​​​ഷ​​​പ് ഡോ. ​​​ആ​​​ൽ​​​ബ​​​ർ​​​ട്ട് ഡി​​​സൂ​​​സ, അ​​​ദി​​​ലാ​​​ബാ​​​ദ് ബി​​​ഷ​​​പ് മാ​​​ർ പ്രി​​​ൻ​​​സ് പാ​​​ണേ​​​ങ്ങാ​​​ട​​​ൻ, പി.​​​ടി. ചാ​​​ക്കോ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ മ​​​റു​​​പ​​​ടി ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church