സത്നയിൽ വൈദികർക്കു നേരേ ബജ്‌രംഗ്ദൾ ആക്രമണം::Syro Malabar News Updates സത്നയിൽ വൈദികർക്കു നേരേ ബജ്‌രംഗ്ദൾ ആക്രമണം
15-December,2017

സ​ത്ന: മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന സെ​ന്‍റ് എ​ഫ്രേം സെ​മി​നാ​രി​യി​ൽ​നി​ന്നു സമീപ ഗ്രാ​മ​ത്തി​ൽ ക്രി​സ്മ​സ്  കാരൾ അ​വ​ത​രി​പ്പി​ക്കാ​ൻ പോ​യ വൈദിക - വൈദിക വിദ്യാർത്ഥി സം​ഘ​ത്തെ ബ​ജ്‌​രം​ഗ്​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു​വ​ച്ചു. തു​ട​ർ​ന്നു പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി വൈ​ദി​ക​രും വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളും അ​ട​ങ്ങി​യ സം​ഘ​ത്തെ പോ​ലീ​സി​നു കൈ​മാ​റി.
 
പുലർച്ചെ മൂന്നു മണിയോടെ ഇ​വ​രെ പോ​ലീ​സ് വി​ട്ട​യ​ച്ചെങ്കിലും പത്ത് വൈദികരും അഞ്ച് വൈദിക വിദ്യാർത്ഥികളും രാവിലെ സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിയ വൈദികരും വൈദിക വിദ്യാർത്ഥികളും ഇപ്പോഴും സ്റ്റേഷനിൽ തുടരുകയാണ്. അ​തേ​സ​മ​യം, പ്ര​കോ​പ​ന​വു​മാ​യി നി​ര​വ​ധി ബ​ജ്‌​രം​ഗ്‌ദ​ൾ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​ഞ്ഞി​രി​ക്കു​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലാ​യ വൈ​ദി​ക​രെ ഇന്നലെ രാത്രി സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വൈ​ദി​ക​രു​ടെ കാ​ർ അ​ക്ര​മി​ക​ൾ ക​ത്തി​ക്കു​ക​യും ചെ​യ്തു. 
 
സ​ത്ന സെ​മി​നാ​രി​യി​ൽ​നി​ന്നു ട്യൂ​ഷ​ൻ ന​ൽ​കാ​നും സാ​മൂ​ഹ്യ​സേ​വ​നത്തിനും പ​തി​വാ​യി പോ​കു​ന്ന ഗ്രാ​മ​ത്തി​ൽ ഇ​ന്ന​ലെ ക്രി​സ്മ​സ് പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ എ​ത്തി​യ ടീ​മി​നെ പുറത്തു നിന്നെത്തിയ ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ ത​ട​യാ​ൻ വ​ന്ന​തോ​ടെയാണ് പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. 25 വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന​താ​ണ് ഈ ​ഗ്രാ​മ​ങ്ങ​ളി​ലെ ക്രി​സ്മ​സ് പ​രി​പാ​ടി​ക​ൾ. 
 
എ​ന്നാ​ൽ, ഇ​ന്ന​ലെ പ​രി​പാ​ടി അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ൾ ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ മതംമാ​റ്റ ആ​രോ​പ​ണം ഉ​ന്ന​യി​ച്ചു പ്ര​ശ്ന​മു​ണ്ടാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​നെ വി​ളി​ച്ചു​വ​രു​ത്തി. വൈ​ദി​ക സം​ഘ​ത്തെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു. പോ​ലീ​സ് ഇ​വ​രെ സ്റ്റേ​ഷ​നി​ലേ​ക്കു കൊ​ണ്ടു​പോ​യ​തോ​ടെ കൂ​ടു​ത​ൽ പ്ര​വ​ർ​ത്ത​ക​രെ​ത്തി സ്റ്റേ​ഷ​ൻ വ​ള​ഞ്ഞു. ഇ​തി​നി​ടെ വൈ​ദി​ക​രെ​യും വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളെ​യും പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ക്ള​രീ​ഷ​ൻ വൈ​ദി​ക​ർ വ​ന്ന കാ​ർ സ്റ്റേ​ഷ​നു പു​റ​ത്ത് അ​ക്ര​മി​ക​ൾ തീ​യി​ട്ടു. സന്ദർശിക്കാനെത്തിയ സ്തനാ രൂപതക്കാരായ മൂന്നു വൈദികരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഫാ.​ ജോ​സ​ഫ് ഒ​റ്റ​പ്പു​രയ്ക്ക​ൽ, ഫാ.​അ​ല​ക്സ് പ​ണ്ടാ​ര​ക്കാ​പ്പി​ൽ, ഫാ.​ജോ​ർ​ജ് മം​ഗ​ല​പ്പ​ള്ളി, ഫാ.​ജോ​ർ​ജ് പേ​ട്ട​യി​ൽ സി​എം​എ​ഫ്, ഫാ.അനീഷ്, ഫാ.മനു, ഫാ ജെന്നർ, ഫാ. പോൾ ഉതിനിപറമ്പൻ, ഫാ.മാത്യു ഉതിരക്കുളം തുടങ്ങിയ വൈദികരും വൈ​ദി​ക വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ഇപ്പോഴും സ്റ്റേ​ഷ​നി​ൽ ക​ഴി​യു​ന്ന​ത്. നി​ര​വ​ധി ബ​ജ്‌​രം​ഗ്ദ​ൾ പ്ര​വ​ർ​ത്ത​ക​ർ സ്റ്റേ​ഷ​നു പു​റ​ത്തു ത​ന്പ​ടി​ച്ചി​ട്ടു​ണ്ട്.

ഈ വൈദികർ തങ്ങൾക്ക് മതം മാറാനായി അയ്യായിരം രൂപ വീതം വാഗ്ദാനം ചെയ്തെന്നും മാമ്മോദീസ മുക്കിയെന്നും ചിലർ പോലീസിന് തെറ്റായ മൊഴി കൊടുത്തിട്ടുണ്ട്.

 

 

 

 


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church