ജാ​തി, മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി സ​ഹ​ക​ര​ണ​ത്തി​ന്‍റെ സം​സ്കാ​രം വ​ള​ർ​ത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി::Syro Malabar News Updates ജാ​തി, മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി സ​ഹ​ക​ര​ണ​ത്തി​ന്‍റെ സം​സ്കാ​രം വ​ള​ർ​ത്ത​ണം: മാ​ർ ആ​ല​ഞ്ചേ​രി
04-December,2017

കൊ​​​ച്ചി: ജാ​​​തി, മ​​​ത ചി​​​ന്ത​​​ക​​​ൾ​​​ക്ക​​​തീ​​​ത​​​മാ​​​യി മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ വേ​​​ദ​​​ന​​​ക​​​ളി​​​ലും ഇ​​​ല്ലാ​​​യ്മ​​​ക​​​ളി​​​ലും ആ​​​ശ്വാ​​​സം പ​​​ക​​​രു​​​ക​​​യും സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ സം​​​സ്കാ​​​രം വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി പ​​​റ​​​ഞ്ഞു. എ​​​റ​​​ണാ​​​കു​​​ളം-​ അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​താ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​വി​​​ഭാ​​​ഗ​​​മാ​​​യ സ​​​ഹൃ​​​ദ​​​യ​​​യും തൃ​​​പ്പൂ​​​ണി​​​ത്തു​​​റ സെ​​​ന്‍റ് മേ​​​രീ​​​സ് ഫൊ​​​റോ​​​ന ഇ​​​ട​​​വ​​​ക​​​യും സം​​​യു​​​ക്ത​​​മാ​​​യി സം​​​ഘ​​​ടി​​​പ്പി​​​ച്ച സ​​​ഹൃ​​​ദ​​​യ എ​​​ബി​​​ലി​​​റ്റി ഫെ​​​സ്റ്റ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. 
ഭി​​​ന്ന​​​ശേ​​​ഷി​​​ക​​​ളു​​​ള്ള​​​വ​​​രോ​​​ടും മ​​​റ്റു വേ​​​ദ​​​നി​​​ക്കു​​​ന്ന​​​വ​​​രോ​​​ടു​​​മു​​​ള്ള സ​​​മീ​​​പ​​​നം സു​​​വി​​​ശേ​​​ഷ​​​ത്തി​​​ന്‍റെ കാ​​​രു​​​ണ്യ​​​മു​​​ഖ​​​വും സ​​​ഭ​​​യു​​​ടെ അ​​​ജ​​​പാ​​​ല​​​ന​​​ത്ത​​​ന്‍റെ കാ​​​രു​​​ണ്യ​​​വ​​​ഴി​​​ക​​​ളും പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നു. എ​​​ല്ലാ​​​വ​​​രും ഏ​​​തെ​​​ങ്കി​​​ലും ത​​​ര​​​ത്തി​​​ൽ ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രോ കു​​​റ​​​വു​​​ക​​​ൾ ഉ​​​ള്ള​​​വ​​​രോ ആ​​​ണ്. കു​​​റ​​​വു​​​ക​​​ൾ ഉ​​​ള്ളി​​​ട​​​ത്ത് അ​​​വ പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​ടാ​​​നു​​​ള്ള മാ​​​ർ​​​ഗ​​​ങ്ങ​​​ളും ദൈ​​​വം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഭി​​​ന്ന​​​ശേ​​​ഷി അ​​​തി​​​ൽ ത​​​ന്നെ ഒ​​​രു കു​​​റ​​​വ​​​ല്ല. ദൈ​​​വ​​​മ​​​ഹ​​​ത്വം പ്ര​​​ക​​​ട​​​മാ​​​കാ​​​നും അ​​​നു​​​ഗ്ര​​​ഹ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​മു​​​ള്ള അ​​​വ​​​സ​​​ര​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. 
ച​​​ല​​​ന​​​പ​​​രി​​​മി​​​തി​​​യു​​​ള്ള​​​വ​​​രു​​​ടെ വീ​​​ൽ​​​ചെ​​​യ​​​ർ റെ​​​യ്സി​​​ന് അ​​​ദ്ദേ​​​ഹം സാ​​​ക്ഷി​​​യാ​​​യി. ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ നി​​​ർ​​​മി​​​ച്ച ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ദ​​​ർ​​​ശ​​​ന സ്റ്റാ​​​ളു​​​ക​​​ളും ക​​​ർ​​​ദി​​​നാ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. 
പ്ര​​​ദ​​​ർ​​​ശ​​​നം തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ച​​​ന്ദ്രി​​​ക ദേ​​​വി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ​​​ഹൃ​​​ദ​​​യ എ​​​ബി​​​ലി​​​റ്റി ഫെ​​​സ്റ്റി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ന്ന പൊ​​​തു​​​സ​​​മ്മേ​​​ള​​​നം കേ​​​ര​​​ള ഹൈ​​ക്കോ​​​ട​​​തി ആ​​​ക്ടിം​​​ഗ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ആ​​​ന്‍റ​​​ണി ഡൊ​​​മ​​​നി​​​ക് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രെ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​ധാ​​​ര​​​യി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രി​​​ക എ​​​ന്ന​​​ത് കാ​​​ലത്തിന്‍റെ ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ എം. ​​​സ്വ​​​രാ​​​ജ് എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. മ​​​ജീ​​​ഷ്യ​​​ൻ ഗോ​​​പി​​​നാ​​​ഥ് മു​​​തു​​​കാ​​​ട് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.
ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​യു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ളും ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​ക്കി സ​​​ഹൃ​​​ദ​​​യ പ​​​ബ്ലി​​​ക്കേ​​​ഷ​​​സ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ‘സ​​​ഹ​​​യാ​​​ത്ര’ കൈ​​​പുസ്ത​​​കം കേ​​​ര​​​ള സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് ഫോ​​​റം ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ർ​​​ജ് വെ​​​ട്ടി​​​ക്കാ​​​ട്ടി​​​ൽ, രാ​​​ജീ​​​വ് പ​​​ള്ളു​​​രു​​​ത്തി​​​ക്ക് ന​​​ൽ​​​കി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ച​​​ല​​​ന​​​പ​​​രി​​​മി​​​തി​​​ക​​​ളു​​​ള്ള​​​വ​​​ർ​​​ക്കാ​​​യു​​​ള്ള വീ​​​ൽ ചെ​​​യ​​​റു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണം ജേ​​​ക്ക​​​ബ് പേ​​​ര​​​യി​​​ൽ, ആ​​​ന്‍റ​​​ണി പു​​​ളി​​​ക്ക​​​ത്ത​​​റ എ​​​ന്നി​​​വ​​​രും സ്വ​​​യം​​​തൊ​​​ഴി​​​ൽ സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം ജോ​​​സ​​​ഫ് പൊ​​​ട്ട​​​ൻ​​​താ​​​ഴ​​​ത്തും നി​​​ർ​​​വ​​​ഹി​​​ച്ചു. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​ജേ​​​ക്ക​​​ബ് പു​​​തു​​​ശേ​​​രി, സ​​​ഹൃ​​​ദ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​പോ​​​ൾ ചെ​​​റു​​​പി​​​ള്ളി, സെ​​​ലി​​​ൻ പോ​​​ൾ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​​ച്ചു. 
ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​യ ക​​​ലാ കാ​​​യി​​​ക മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ കീ​​​ഴ്മാ​​​ട് ബ്ലൈ​​​ന്‍റ് സ്കൂ​​​ൾ സ​​​ഹൃ​​​ദ​​​യ എ​​​ബി​​​ലി​​​റ്റി കി​​രീ​​ടം ക​​​ര​​​സ്ഥ​​​മാ​​​ക്കി. നീ​​​ർ​​​പ്പാ​​​റ അ​​​ന്ധ​​​ബ​​​ധി​​​ര വി​​​ദ്യാ​​​ല​​​യം, സെ​​​ന്‍റ് ക്ലെ​​​യ​​​ർ മാ​​​ണി​​​ക്യ​​​മം​​​ഗ​​​ലം എ​​​ന്നി​​​വ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി. വൈ​​​കു​​​ന്നേ​​​രം സ​​​ഹൃ​​​ദ​​​യ മെ​​​ല​​​ഡീ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മെ​​​ഗാ​​​ഷോ​​​യും ഉ​​ണ്ടാ​​യി​​രു​​ന്നു 

Source: deepika

Attachments




Back to Top

Syro Malabar Live