2018ൽ ഇന്ത്യ സന്ദർശിക്കാമെന്നു പ്രതീക്ഷിക്കുന്നു: മാർപാപ്പ::Syro Malabar News Updates 2018ൽ ഇന്ത്യ സന്ദർശിക്കാമെന്നു പ്രതീക്ഷിക്കുന്നു: മാർപാപ്പ
04-December,2017

അ​ടു​ത്ത​വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും ഇ​ത്ത​വ​ണ സ​ന്ദ​ർ​ശി​ക്കാ​നാ​യി​രു​ന്നു പ​ദ്ധ​തി​യി​ട്ടി​രു​ന്ന​തെ​ങ്കി​ലും ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നീ​ണ്ടു​പോ​യ​തി​നാ​ൽ, ബം​ഗ്ലാ​ദേ​ശും അ​ടു​ത്തു​ള്ള മ്യാ​ൻ​മ​റും തെ​ര​ഞ്ഞെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നു എ​ന്നു മാ​ർ​പാ​പ്പ ദീ​പി​ക​യോ​ടു പ​റ​ഞ്ഞു.
 
ദ​ക്ഷി​ണേ​ഷ്യ​യി​ലെ വി​ജ​യ​ക​ര​മാ​യ ആ​റു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം ക​ഴി​ഞ്ഞ് ബം​ഗ്ലാ​ദേ​ശ് ത​ല​സ്ഥാ​ന​മാ​യ ധാ​ക്ക​യി​ൽനി​ന്നു റോ​മി​ലേ​ക്കു മ​ട​ങ്ങു​ന്ന​തി​നി​ടെ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന മാ​ധ്യ​മ​സം​ഘ​വു​മാ​യി വി​മാ​ന​ത്തി​ൽ ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ദീ​പി​ക​യു​ടെ ചോ​ദ്യ​ത്തി​നു മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. മ്യാ​ൻ​മ​റി​ലെ​യും ബം​ഗ്ലാ​ദേ​ശി​ലെ​യും രോ​ഹിം​ഗ്യ​ൻ പ്ര​ശ്നം മു​ത​ൽ ഉ​ത്ത​രകൊ​റി​യ​യു​ടെ ആ​ണ​വഭീ​ഷ​ണി വ​രെ ഒ​ട്ടേ​റെ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും മാ​ർ​പാ​പ്പ തു​റ​ന്നു​സം​സാ​രി​ച്ചു.
 
ആ​ഗ്ര​ഹി​ച്ച​തും പ​ദ്ധ​തി​യി​ട്ട​തും പോ​ലെ ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ഈ​ വ​ർ​ഷം ന​ട​ക്കാ​തെ പോ​യ​തി​ന്‍റെ കാ​ര​ണ​വും മാ​ർ​പാ​പ്പ ത​ന്നെ ദീ​പി​ക​യോ​ടു വെ​ളി​പ്പെ​ടു​ത്തി. ആ​ദ്യ​മാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ മാ​ർ​പാ​പ്പ​യോ, വ​ത്തി​ക്കാ​നോ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​ക്കു മു​ക​ളി​ലൂ​ടെ ബം​ഗ്ലാ​ദേ​ശി​ൽനി​ന്ന് ഇ​റ്റ​ലി​യി​ലേ​ക്ക് മാ​ർ​പാ​പ്പ​യു​ടെ വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ച് പാ​പ്പ​ായു​ടെ വെ​ളി​പ്പെ​ടു​ത്ത​ലെ​ന്ന​ത് യാ​ദൃ​ച്ഛി​ക​വു​മാ​യി.
 
ഈ​ വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശ​നം ന​ട​ക്കാ​തെ​പോ​യ​തു ദൈ​വീക പദ്ധതിയുടെ ഭാഗമാണെന്നും ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ പ​റ​ഞ്ഞു. ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം ത​ന്നെ ഒ​രു മു​ഴു​വ​ൻ പ​രി​പാ​ടി​യാ​ണ്. കാ​ര​ണം, ഇ​ന്ത്യ​യു​ടെ തെ​ക്കും വ​ട​ക്കും വ​ട​ക്കുകി​ഴ​ക്കും മ​ധ്യ​ഭാ​ര​ത​വു​മെ​ല്ലാം സ​ന്ദ​ർ​ശി​ക്കേ​ണ്ട​തു​ണ്ട്. അ​ത്ര​യേ​റെ വി​ശാ​ല​വും വൈ​വി​ധ്യ​വും നി​റ​ഞ്ഞ​താ​ണ് ഇ​ന്ത്യ​ൻ സം​സ്കാ​രം. ജീ​വി​ച്ചി​രിപ്പു​ണ്ടെങ്കി​ൽ 2018 ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണു ത​ന്‍റെ പ്ര​തീ​ക്ഷ​യെ​ന്നു ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വ്യ​ക്ത​മാ​ക്കി.
 
ഈ ​വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നാ​യി​രു​ന്നു ത​ന്‍റെ ശ​രി​ക്കു​ള്ള പ​രി​പാ​ടി​യെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​യ​തു​കൊ​ണ്ടാ​ണു ന​ട​ക്കാ​തെ പോ​യ​തെ​ന്നു മാ​ർ​പാ​പ്പ വി​ശ​ദീ​ക​രി​ച്ചു. സ​മ​യം വൈ​കി​യ​തി​നാ​ൽ ബം​ഗ്ലാ​ദേ​ശും തൊ​ട്ട​ടു​ത്തു​ള്ള മ്യാ​ൻ​മ​റും സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. 
 
സ​ന്ദ​ർ​ശ​നം വൈ​കി​ച്ച​തി​ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നെ നേ​രി​ട്ടു കു​റ്റ​പ്പെ​ടു​ത്തി​യി​ല്ലെ​ങ്കി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി​യ​തി​നാ​ലാ​ണ് ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​തെ പോ​യ​തെ​ന്ന വ്യ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് വ​ത്തി​ക്കാ​ന്‍റെ​യും ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ​യും ത​ല​വ​നാ​യ ഫ്രാ​ൻ​സി​സ് പാ​പ്പ ന​ൽ​കി​യ​ത്. ജീ​വി​ച്ചി​രിപ്പു​ണ്ടെങ്കി​ൽ അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന പ്ര​സ്താ​വ​ന​യി​ലൂ​ടെ, ത​ന്‍റെ ആ​ഗ്ര​ഹം മ​റ​യി​ല്ലാ​തെ തു​റ​ന്നു​പ​റ​യാ​നും മാ​ർ​പാ​പ്പ മ​ടി​ച്ചി​ല്ല. ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​ന് ഇ​ന്ത്യ​യി​ലെ സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​യും ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ളും മാ​ത്ര​മാ​ണ് ഇ​നി​യാ​വ​ശ്യം എ​ന്ന സ​ന്ദേ​ശ​വും മ​റു​പ​ടി​യി​ലു​ണ്ട്. 
 
 
മാ​ർ​പാ​പ്പ​യു​ടെ വി​മാ​ന​ത്തി​ൽനി​ന്ന് ജോ​ർ​ജ് ക​ള്ളി​വ​യലി​ൽ
 
 
ഇന്ത്യാ സന്ദർശനം: മാർപാപ്പയുടെ മറുപടി 
 
ഇ​ന്ത്യ സ​ന്ദ​ർ​ശ​നം സം​ബ​ന്ധി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ലെ ദീ​പി​ക​ ലേഖകന്‍റെ ചോ​ദ്യ​വും മാ​ർ​പാ​പ്പ​യു​ടെ ഉ​ത്ത​ര​വും: 
 
ഗ്രെ​ഗ് ബു​ർ​ക് (വ​ത്തി​ക്കാ​ന്‍റെ മാ​ധ്യ​മവി​ഭാ​ഗ​ത്തി​ന്‍റെ ഡ​യ​റ​ക്ട​റും പ​ത്ര​സ​മ്മേ​ള​ന​ത്തി​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നു​മാ​ണ്): ഇ​ന്ത്യ​യി​ൽനി​ന്ന് ദീ​പി​ക ദി​ന​പ​ത്ര​ത്തി​നുവേ​ണ്ടി ഈ ​യാ​ത്ര​യി​ലു​ള്ള ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ലി​ന്‍റേ​താ​ണ് അ​ടു​ത്ത ചോ​ദ്യം.
 
ദീപിക ലേഖകൻ: പ​രി​ശു​ദ്ധ പി​താ​വേ, ദ​ക്ഷി​ണേ​ഷ്യ​യി​ലേ​ക്കു​ള്ള സ​ന്ദ​ർ​ശ​നം വ​ലി​യ വി​ജ​യ​മാ​യ​ല്ലോ. ഈ ​യാ​ത്ര​യി​ൽ ഇ​ന്ത്യ​യി​ലേ​ക്കുകൂ​ടി പോ​കാ​ൻ അ​ങ്ങ് ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം എ​ന്താ​ണ്. 
 
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ: ഇ​ന്ത്യ​യി​ലേ​ക്കും ബം​ഗ്ലാ​ദേ​ശി​ലേ​ക്കും പോ​കു​ക എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ ആ​ദ്യ​ത്തെ പ​രി​പാ​ടി . പ​ക്ഷേ ഇ​ന്ത്യാ സ​ന്ദ​ർ​ശ​ന​ത്തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വൈ​കി. അ​തി​നാ​ലാ​ണ് ഇ​പ്പോ​ഴ​ത്തെ ര​ണ്ടു രാ​ജ്യ​ങ്ങ​ൾ - ബം​ഗ്ലാ​ദേ​ശും അ​ടു​ത്തു​ള്ള മ്യാ​ൻ​മ​റും ഞാ​ൻ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സ​മ​യ​മാ​ണ് (ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് തീ​രു​മാ​നം വ​രാ​ൻ വൈ​കി​യ​തു മൂ​ല​മു​ള്ള) ഇ​ന്ത്യ​യും ബം​ഗ്ലാ​ദേ​ശും എ​ന്ന ഒ​റി​ജി​ന​ൽ പ്ലാ​ൻ മാ​റ്റി ഇ​പ്പോ​ഴ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​നു കാ​ര​ണ​മാ​യ​ത്.
 
ദീപിക ലേഖകൻ: അ​ങ്ങ് അ​ടു​ത്ത വ​ർ​ഷം ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് വി​ശ്വാ​സി​ക​ൾ അ​ട​ക്കം ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്നു. 2018ൽ ​അ​ങ്ങ് ഇ​ന്ത്യ​യി​ൽ വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ക്കാ​മോ?
 
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ: 2018ൽ ​ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നാ​കു​മെ​ന്ന് ഞാ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു. ഞാ​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ടെങ്കി​ൽ! (പൊ​ട്ടി​ച്ചി​രി​ച്ചുകൊ​ണ്ട്).
 
ദീപിക ലേഖകൻ: ഇ​ന്ത്യാ സ​ന്ദ​ർ​ശ​നം നീ​ണ്ടുപോതു ന​ന്നാ​യെ​ന്നു തോ​ന്നു​ന്നു​ണ്ടോ?
ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ: അ​തു ദൈ​വ​ീക പദ്ധതിയുടെ ഭാഗമാണ്. കാരണം, ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ങ്കി​ൽ അ​തുത​ന്നെ ഒ​രു മു​ഴു​വ​ൻ പ​രി​പാ​ടി​യാ​ണ്. തെ​ക്കും വ​ട​ക്കും വ​ട​ക്കു കി​ഴ​ക്കും മ​ധ്യ​ത്തി​ലു​മെ​ല്ലാം എ​നി​ക്കു പോ​കേ​ണ്ടിവ​രും. അ​ത്ര​യേ​റെ വി​ശാ​ല​വും വൈ​വി​ധ്യവു​മു​ള്ള സം​സ്കാ​ര​മാ​ണ് ഇ​ന്ത്യ​യി​ലേ​ത്, ന​ന്ദി.

Source: deepika

Attachments




Back to Top

Syro Malabar Live