രോഹിംഗ്യകളുടെ കദനകഥ മാർപാപ്പയുടെ കണ്ണുനനച്ചു::Syro Malabar News Updates രോഹിംഗ്യകളുടെ കദനകഥ മാർപാപ്പയുടെ കണ്ണുനനച്ചു
04-December,2017

രോ​​​ഹിം​​​ഗ്യ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ദു​​​രി​​​ത​​​ങ്ങ​​​ൾ ത​​​ന്നെ ക​​​ര​​​യി​​​ച്ചു​​​വെ​​​ന്ന് ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വെ​​​ളി​​​പ്പെ​​​ടു​​​ത്തി. ക​​​ര​​​യു​​​ന്ന​​​ത് മ​​​റ്റാ​​​രു​​​ടെ​​​യും ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​ൻ സ്വ​​​യം നി​​​യ​​​ന്ത്രി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​താ​​​യും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മ്യാ​​​ൻ​​​മ​​​ർ-​​​ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി വ​​​ത്തി​​​ക്കാ​​​നി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​വേ വി​​​മാ​​​ന​​​ത്തി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ​​​പാ​​​പ്പ. 
 
പ​​​ശ്ചി​​​മേ​​​ഷ്യാ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നു താ​​​ൻ​​​ വ​​​ച്ച ഉ​​​പാ​​​ധി​​​ക​​​ളി​​​ലൊ​​​ന്ന് രോ​​​ഹിം​​​ഗ്യ​​​ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. എ​​​വി​​​ടെ​​​വ​​​ച്ചാ​​​യി​​​രി​​​ക്കും കൂ​​​ടി​​​ക്കാ​​​ഴ്ച​​​യെ​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ മു​​​ൻ​​​കൂ​​​ർ  ധാ​​​ര​​​ണ​​​യി​​​ല്ലാ​​​യി​​​രു​​​ന്നു. ബം​​​ഗ്ലാ​​​ദേ​​​ശ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ധാ​​​ക്ക​​​യി​​​ൽ​​​വ​​​ച്ചാ​​​ണ് രോ​​​ഹിം​​​ഗ്യ​​​ക​​​ളു​​​ടെ ഏ​​​താ​​​നും പ്ര​​​തി​​​നി​​​ധി​​​ക​​​ളെ മാ​​​ർ​​​പാ​​​പ്പ ക​​​ണ്ട​​​ത്. ഓ​​​രോ​​​രു​​​ത്ത​​​ർ​​​ക്കും പ​​​റ​​​യാ​​​നു​​​ള്ള​​​ത് അ​​​ദ്ദേ​​​ഹം കേ​​​ട്ടു. 
 
അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി ബം​​​ഗ്ലാ​​​ദേ​​​ശ് ചെ​​​യ്ത​​​ത് വ​​​ള​​​രെ വ​​​ലി​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നു മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞു. സ്വാ​​​ഗ​​​ത​​​ത്തി​​​ന്‍റെ വ​​​ലി​​​യ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ​​​ത്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ താ​​​ൻ മാ​​​ത്ര​​​മ​​​ല്ല, അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളും ക​​​ര​​​ഞ്ഞു. അ​​​വ​​​ർ​​​ക്കാ​​​യി ഒ​​​രു വാ​​​ക്ക് പ​​​റ​​​യാ​​​തെ മ​​​ട​​​ങ്ങാ​​​നാ​​​വി​​​ല്ലെ​​​ന്ന് എ​​​ന്‍റെ ഉ​​​ള്ളം മ​​​ന്ത്രി​​​ച്ചു. 
 
നി​​​ങ്ങ​​​ളെ പീ​​​ഡി​​​പ്പി​​​ച്ച എ​​​ല്ലാ​​​വ​​​ർ​​​ക്കുംവേ​​​ണ്ടി, നി​​​ങ്ങ​​​ളെ ഉ​​​പ​​​ദ്ര​​​വി​​​ച്ച എ​​​ല്ലാ​​​വ​​​ർ​​​ക്കുംവേ​​​ണ്ടി, ലോ​​​ക​​​ത്തി​​​ന്‍റെ അ​​​നാ​​​സ്ഥ​​​യു​​​ടെ പേ​​​രി​​​ൽ നി​​​ങ്ങ​​​ളോ​​​ടു ഞാ​​​ൻ മാ​​​പ്പു ചോ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​ണ് മാ​​​ർ​​​പാ​​​പ്പ പ​​​റ​​​ഞ്ഞ​​​ത്. 
 
മ്യാ​​​ൻ​​​മ​​​ർ പ​​​ട്ടാ​​​ള​​​ത്തി​​​ന്‍റെ ക്രൂ​​​ര​​​ത​​​ക​​​ൾ സ​​​ഹി​​​ക്കാ​​​തെ ആ​​​റ​​​ര ല​​​ക്ഷം രോ​​​ഹിം​​​ഗ്യ​​​ൻ മു​​​സ്‌​​​ലിം​​​ക​​​ളാ​​​ണ് ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു പ​​​ലാ​​​യ​​​നം ചെ​​​യ്ത​​​ത്. മ്യാ​​​ൻ​​​മ​​​ർ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നി​​​ടെ ‘രോ​​​ഹിം​​​ഗ്യ’ എ​​​ന്ന വാ​​​ക്ക് ഉ​​​പ​​​യാ​​​ഗി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് എ​​​ന്തു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും മാ​​​ർ​​​പാ​​​പ്പ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ആ ​​​വാ​​​ക്ക് ഞാ​​​ൻ പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞി​​​രു​​​ന്നെ​​​ങ്കി​​​ൽ രോ​​​ഹിം​​​ഗ്യ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വാ​​​തി​​​ൽ വ​​​ലി​​​ച്ച​​​ട​​​യ്ക്ക​​​പ്പെ​​​ട്ടേ​​​നെ. മ്യാ​​​ൻ​​​മ​​​ർ നേ​​​താ​​​ക്ക​​​ളു​​​മാ​​​യു​​​ള്ള സ്വ​​​കാ​​​ര്യ സം​​​ഭാ​​​ഷ​​​ണ​​​ത്തി​​​ൽ രോ​​​ഹിം​​​ഗ്യ​​​ൻ വി​​​ഷ​​​യം ഉ​​​ന്ന​​​യി​​​ച്ചു​​​വെ​​​ന്ന് അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി. 
 
യാം​​​ഗൂ​​​ൺ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്പി​​​ന്‍റെ ഉ​​​പ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് മ്യാ​​​ൻ​​​മ​​​റി​​​ൽ​​​വ​​​ച്ച് മാ​​​ർ​​​പാ​​​പ്പ രോ​​​ഹിം​​​ഗ്യ എ​​​ന്ന വാ​​​ക്ക് പ​​​റ​​​യാ​​​തി​​​രു​​​ന്ന​​​ത്. രോ​​​ഹിം​​​ഗ്യ​​​ക​​​ളെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രാ​​​മ​​​ർ​​​ശം രോ​​​ഹിം​​​ഗ്യ​​​ക​​​ൾ​​​ക്കു മാ​​​ത്ര​​​മ​​​ല്ല, മ്യാ​​​ൻ​​​മ​​​റി​​​ലെ ക്രി​​​സ്ത്യാ​​​നി​​​ക​​​ൾ​​​ക്കും ആ​​​പ​​​ത്ക​​​ര​​​മാ​​​കു​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​പ​​​ദേ​​​ശം.

Source: deepika

Attachments




Back to Top

Syro Malabar Live