മതവ്യത്യാസം നോക്കാതെ സ്നേഹാന്തരീക്ഷം സൃഷ്ടിക്കണം: മാർപാപ്പ::Syro Malabar News Updates മതവ്യത്യാസം നോക്കാതെ സ്നേഹാന്തരീക്ഷം സൃഷ്ടിക്കണം: മാർപാപ്പ
03-December,2017

ധാ​ക്ക​: മ​ത​പ​ര​മാ​യ ഭി​ന്ന​ത​ക​ൾ നോ​ക്കാ​തെ സ്നേ​ഹ​ത്തി​ന്‍റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ പു​തി​യ ത​ല​മു​റ ബോ​ധ​പൂ​ർ​വം ശ്ര​മി​ക്ക​ണമെന്നു ഫ്രാൻസിസ് മാർപാപ്പ. സ​ഹോ​ദ​ര​നി​ലേ​ക്കുകൂ​ടി സ്നേ​ഹ​ത്തി​ന്‍റെ കൈ​ക​ൾ നീ​ട്ടാ​ൻ ക​ഴി​യ​ണമെന്നും അദ്ദേഹം പറഞ്ഞു. 

ജീ​വ​ിത​ത്തി​ൽ മു​ന്നോ​ട്ടു പോ​കു​ന്പോ​ൾ ശ​രി​യാ​യ പാ​ത തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. അ​ല​ക്ഷ്യ​മാ​യ വ​ള​ർ​ച്ച​യ​ല്ല വേ​ണ്ട​ത്. ദൈ​വ​ത്തി​ന്‍റെ പ​ദ്ധ​തി​ക​ൾ​ക്ക​നു​സ​രി​ച്ച് രൂ​പ​പ്പെ​ടാ​നാ​യി ന​മ്മു​ടെ ജീ​വി​തപ​ദ്ധ​തി​ക​ളെ കം​പ്യൂ​ട്ട​ർ സോ​ഫ്റ്റ‌്‌​വെ​യ​റി​നു​ള്ളി​ൽ സ്ഥാ​പി​ക്ക​ണം. ദൈ​വ​ത്തെ ശ്ര​വി​ച്ചും വെ​ല്ലു​വി​ളി​ക​ൾ ഏ​റ്റെ​ടു​ത്തും പ​തി​വാ​യി അ​പ്ഡേ​റ്റ് ചെ​യ്യു​ക​യും വേ​ണ​മെ​ന്നു യു​വ​ജ​ന​ങ്ങ​ളെ മാ​ർ​പാ​പ്പ ഓ​ർ​മ​പ്പെ​ടു​ത്തി.

നേ​ര​ത്തെ ഹോ​ളി റോ​സ​റി പ​ള്ളി​യി​ൽ ബം​ഗ്ലാ​ദേ​ശി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രു​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക കൂ​ടി​ക്കാ​ഴ്ച​യി​ലും മു​തി​ർ​ന്ന വൈ​ദി​ക​രു​ടെ​യും ക​ന്യാ​സ്ത്രീ​കളുടെയും അ​നു​ഭ​വ​ങ്ങ​ളും പ​ങ്കു​വ​ച്ചു. ബം​ഗ്ലാ​ദേ​ശ് സ​ന്ദ​ർ​ശി​ച്ച മൂ​ന്നാ​മ​ത്തെ മാ​ർ​പാ​പ്പ​യാ​യ ഫ്രാ​ൻ​സി​സ് പാ​പ്പാ ത​ന്‍റെ മൂ​ന്നു ദി​വ​സ​ത്തെ അ​പ്പ​സ്തോ​ലി​ക സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​പ്പോ​ൾ സ​ർ​ക്കാ​രും ധാ​ക്ക ആ​ർ​ച്ച്ബി​ഷ​പും ക​ർ​ദി​നാ​ളു​മാ​യ ഡോ. ​പാ​ട്രി​ക് ഡി. ​റൊ​സാ​രി​യോ​യും വ​ത്തി​ക്കാ​ൻ സ്ഥാ​ന​പ​തി​യാ​യ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജോ​ർ​ജ് കോ​ച്ചേ​രി​യും രാ​ജ്യ​ത്തെ മു​ഴു​വ​ൻ മെ​ത്രാ​ന്മാ​രും ചേ​ർ​ന്നു പ്രൗ​ഢോ​ജ്വ​ല യാ​ത്ര​യ​യ​പ്പാ​ണു ന​ൽ​കി​യ​ത്. ബം​ഗ്ലാ​ദേ​ശി​ന്‍റെ ദേ​ശീയ വി​മാ​നക്ക​ന്പ​നി​യാ​യ ബി​മാ​ൻ വി​മാ​ന​ത്തി​ലാ​ണ് പാ​പ്പാ​യും സം​ഘ​വും റോ​മി​ലേ​ക്കു മ​ട​ങ്ങി​യ​ത്.


Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church