രോഹിംഗ്യർക്കുവേണ്ടിയുള്ള പോരാട്ടം തുടരും: മാർപാപ്പ::Syro Malabar News Updates രോഹിംഗ്യർക്കുവേണ്ടിയുള്ള പോരാട്ടം തുടരും: മാർപാപ്പ
02-December,2017

ദൈ​​​വ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​നു രോ​​​ഹിം​​​ഗ്യ എ​​​ന്നും പ​​​റ​​​യാ​​​മെ​​​ന്ന് ഫ്രാ​​​ന്‍സി​​​സ് മാ​​​ര്‍പാ​​​പ്പ. രോ​​​ഹിം​​​ഗ്യ​​​ക​​​ള്‍ക്കു നീ​​​തി ല​​​ഭ്യ​​​മാ​​​കു​​​ന്ന​​​തു​​വ​​​രെ അ​​​വ​​​ര്‍ക്കുവേ​​​ണ്ടി​​​യു​​​ള്ള പോ​​​രാ​​​ട്ടം തു​​​ട​​​രു​​​മെ​​​ന്നു മാ​​ർ​​പാ​​പ്പ ബം​​​ഗ്ലാ​​​ദേ​​​ശ് സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നി​​​ടെ രോ​​​ഹിം​​​ഗ്യ​​​ന്‍ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​മാ​​​യി ന​​​ട​​​ത്തി​​​യ വി​​​കാ​​​ര​​​നി​​​ര്‍ഭ​​​ര​​​മാ​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കു​​ശേ​​​ഷം പ​​​ര​​​സ്യ​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചു.
 
മ്യാ​​​ന്‍മ​​​റി​​​ല്‍നി​​​ന്ന് ആ​​​ട്ടി​​​പ്പുറ​​​ത്താ​​​ക്കി​​​യ ര​​​ണ്ടു ല​​​ക്ഷ​​​ത്തോ​​​ളം വ​​​രു​​​ന്ന രോ​​​ഹിം​​​ഗ്യൻ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ ഏ​​​താ​​​നും പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യി അ​​​രമ​​​ണി​​​ക്കൂ​​​റി​​​ലേ​​​റെ നീ​​​ണ്ട കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​ടെ വേ​​​ദ​​​ന​​​ക​​​ളും ദു​​​രി​​​ത​​​ങ്ങ​​​ളും വി​​​ശ​​​ദ​​​മാ​​​യി മാ​​​ര്‍പാ​​​പ്പ കേ​​​ട്ടു. തു​​​ട​​​ര്‍ന്നാ​​​യി​​​രു​​​ന്നു ‘രോ​​​ഹിം​​​ഗ്യ’ എ​​​ന്ന് ദ​​​ക്ഷി​​​ണേ​​​ഷ്യ​​​ന്‍ പ​​​ര്യ​​​ട​​​ന​​​ത്തി​​​നി​​​ടെ ആ​​​ദ്യ​​​മാ​​​യി എ​​​ടു​​​ത്തുപ​​​റ​​​ഞ്ഞ​​​ത്. പി​​​ന്നീ​​​ട് അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളോ​​​ടൊ​​​പ്പം അ​​​വ​​​ര്‍ക്കു വേ​​​ണ്ടി പ്ര​​​ത്യേ​​​ക പ്രാ​​​ര്‍ഥ​​​ന​​​യും ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പാ ന​​​ട​​​ത്തി. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കി​​​ടെ കു​​​ട്ടി​​​ക​​​ളും സ്ത്രീ​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള മു​​​സ്‌​​​ലിം അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ള്‍ പ​​​ല​​​രും മാ​​​ര്‍പാ​​​പ്പ ന​​​ല്‍കി​​​യ പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലും സ്‌​​​നേ​​​ഹ​​​ത്തി​​​ലും വി​​​ങ്ങി​​​ക്ക​​​ര​​​ഞ്ഞാ​​​ണ് ആ​​​ശ്വാ​​​സം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.
 
ധാ​​​ക്ക​​​യി​​​ലെ ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മ​​​ന്ദി​​​ര​​​ത്തി​​​ന്‍റെ മൈ​​​താ​​​നി​​​യി​​​ല്‍ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യ്ക്കാ​​​യി ഫ്രാ​​​ന്‍സി​​​സ് പാ​​​പ്പാ എ​​​ത്തി​​​യ​​​തും പോ​​​യ​​​തും ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ പാ​​​വ​​​ങ്ങ​​​ളു​​​ടെ വാ​​​ഹ​​​ന​​​മാ​​​യ സൈ​​​ക്കി​​​ള്‍ റി​​​ക്ഷ​​​യി​​​ലാ​​​യി​​​രു​​​ന്നു. 
 
സെ​​​ക്യൂ​​​രി​​​റ്റി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍ വ​​​ലി​​​ച്ച സൈ​​​ക്കി​​​ള്‍റി​​​ക്ഷ​​​യി​​​ലെ മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ യാ​​​ത്ര പ​​​ല​​​ര്‍ക്കും അ​​​ത്ഭു​​​ത​​​മാ​​​യി. സ​​​ഭ പാ​​​വ​​​ങ്ങ​​​ളോ​​​ടൊ​​​പ്പ​​​മാ​​​ണെ​​​ന്നും ലാ​​​ളി​​​ത്യ​​​വും വി​​​ന​​​യ​​​വും മു​​​ഖ​​​മു​​​ദ്ര​​​യാ​​​ക്കി​​​യ മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നംകൂ​​​ടി​​​യാ​​​യി​​​രു​​​ന്നു റി​​​ക്ഷാവ​​​ണ്ടി​​​യി​​​ലെ യാ​​​ത്ര. 
 
 
മു​​​സ്‌​​​ലിം, ഹി​​​ന്ദു, ബു​​​ദ്ധ, ക്രൈ​​​സ്ത​​​വ നേ​​​താ​​​ക്ക​​​ള്‍ പ​​​ങ്കെ​​​ടു​​​ത്ത മ​​​താ​​​ന്ത​​​ര- എ​​​ക്യു​​​മെ​​​നി​​​ക്ക​​​ല്‍ സ​​​മ്മേ​​​ള​​​ന​​​ത്തി​​ന്‍റെ അ​​​വ​​​സാ​​​ന​​​മാ​​​യി​​​രു​​​ന്നു നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് സ​​​ദ​​​സ്യ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ മാ​​​ര്‍പാ​​​പ്പ രോ​​​ഹിം​​​ഗ്യ​​​ന്‍ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​മാ​​​യി ച​​​ര്‍ച്ച ന​​​ട​​​ത്തി​​​യ​​​ത്.
 
ഓ​​​രോ അ​​​ഭ​​​യാ​​​ര്‍ഥി​​​ക്കും പ​​​റ​​​യാ​​​നു​​​ള്ള​​​തു കേ​​​ള്‍ക്കാനും അ​​​വ​​​രെ അ​​​നു​​​ഗ്ര​​​ഹി​​​ക്കാനും മാ​​​ര്‍പാ​​​പ്പ ത​​​യാ​​​റാ​​​യി. കാ​​​ണാ​​​നെ​​​ത്തി​​​യ 17 അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ള്‍ക്കും മാ​​​ര്‍പാ​​​പ്പ​​​യു​​​ടെ പ്ര​​​ത്യേ​​​ക പ​​​ത​​​ക്കം പാ​​​രി​​​തോ​​​ഷി​​​കമായി നല്കി. സ്വ​​​പ്‌​​​ന​​​തു​​​ല്യ​​​മാ​​​യ ആ​​​ശ്വാ​​​സ​​​വും ശ​​​ക്തി​​​യു​​​മാ​​​ണ് മാ​​​ര്‍പാ​​​പ്പ​​​യു​​​മാ​​​യു​​​ള​​​ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ലൂ​​​ടെ ല​​​ഭി​​​ച്ച​​​തെ​​​ന്ന് സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നുശേ​​​ഷം അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ള്‍ പ​​​റ​​​ഞ്ഞു.
ക​​​ര്‍ദി​​​നാ​​​ള്‍മാ​​​രാ​​​യ മാ​​​ര്‍ ജോ​​​ര്‍ജ് ആ​​​ല​​​ഞ്ചേ​​​രി, ഡോ. ​​​ഓ​​​സ്‌​​​വാ​​​ള്‍ഡ് ഗ്രേ​​​ഷ്യ​​​സ്, ഡോ. ​​​ടെ​​​ല​​​സ്‌​​​ഫോ​​​ര്‍ ടോ​​​പ്പോ, ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​പാ​​​ട്രി​​​ക് ഡി​​​സൂ​​​സ, നു​​​ണ്‍ഷ്യോ ഡോ. ​​​ജോ​​​ര്‍ജ് കോ​​​ച്ചേ​​​രി, മ​​റ്റ് ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​ർ, ബി​​ഷ​​പ്പു​​മാ​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രും രോ​​​ഹിം​​​ഗ്യ​​​ന്‍ അ​​​ഭ​​​യാ​​​ര്‍ഥി​​​ക​​​ളു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു. 
 
മ്യാ​​​ന്‍മ​​​ർ മേധാവി ഓ​​​ങ് സാ​​​ന്‍ സൂ​​​ചി​​​യു​​​മാ​​​യും സൈ​​​നി​​​കമേ​​​ധാ​​​വി മി​​​ന്‍ ഓ​​​ങ് ലെം​​​ഗു​​​മാ​​​യും പി​​​ന്നീ​​​ട് ബം​​​ഗ്ലാ​​​ദേ​​​ശ് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദു​​​ള്‍ ഹ​​​മീ​​​ദ്, പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷേ​​​ഖ് ഹ​​​സീ​​​ന എ​​​ന്നി​​​വ​​​രു​​​മാ​​​യും മാ​​​ര്‍പാ​​​പ്പ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​ക​​​ളി​​​ലും രോ​​​ഹിം​​​ഗ്യൻ പ്ര​​​ശ്‌​​​നം സ​​​ജീ​​​വ​​​മാ​​​യി ഉ​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു.

Source: deepika.com

Attachments




Back to Top

Never miss an update from Syro-Malabar Church