കത്തോലിക്കാ സഭ പകരുന്നതു കരുണയുടെ ലേപനം: മാർപാപ്പ::Syro Malabar News Updates കത്തോലിക്കാ സഭ പകരുന്നതു കരുണയുടെ ലേപനം: മാർപാപ്പ
30-November,2017

ഉ​റ​പ്പാ​യും വി​ശ്വാ​സം അ​ർ​പ്പി​ക്കാ​വു​ന്ന ‘ദിശാസൂചി’ ആ​ണു ക്രൂ​ശി​ത​നാ​യ യേ​ശു​ക്രി​സ്തു എ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ. അ​യ​ൽ​ക്കാ​ര​ന്‍റെ ഹൃ​ദ​യ​ത്തി​ലേ​ക്കും ദൈ​വ​ത്തി​ങ്ക​ലേ​ക്കു​മു​ള്ള ആ​ത്മീ​യ​മാ​യ ‘ജി​പി​എ​സ്’ ആ​ണ് കു​രി​ശ് എ​ന്നും മാ​ർ​പാ​പ്പ ഓ​ർ​മി​പ്പി​ച്ചു. എ​ല്ലാ മു​റി​വു​ക​ളും സു​ഖ​പ്പെ​ടു​ത്താ​ൻ കു​രി​ശി​ന് ക​ഴി​യും. യേ​ശു​വി​ന്‍റെ മു​റി​വു​ക​ളി​ൽ എ​ല്ലാ സു​ഖ​പ്പെ​ടു​ത്ത​ലി​നും വ​ഴി ക​ണ്ടെ​ത്താ​നു​ള്ള വി​വേ​ക​മാ​ണ് വേ​ണ്ട​തെ​ന്ന് പാ​പ്പാ പ​റ​ഞ്ഞു.
 
മു​റി​വു​ക​ളു​ണ​ക്കു​ന്ന ദൈ​വ​ത്തി​ന്‍റെ ക​രു​ണ​യു​ടെ ലേ​പ​നം മ​റ്റു​ള്ള​വ​ർ​ക്കു പ​ക​രു​ക​യാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ ചെ​യ്യു​ന്ന​തെ​ന്ന് ഫ്രാ​ൻ​സി​സ് പാ​പ്പാ വ്യ​ക്ത​മാ​ക്കി. ദാ​രി​ദ്ര്യത്തിനും പ്ര​യാ​സ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ പാ​വ​ങ്ങ​ൾ​ക്കും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും ഒ​പ്പം നി​ൽ​ക്കാ​ൻ മ്യാ​ൻ​മ​റി​ലെ ന്യൂ​ന​പ​ക്ഷ ക​ത്തോ​ലി​ക്കാ സ​മൂ​ഹം ത​യാ​റാ​കു​ന്ന​തി​നെ പാ​പ്പാ അ​ഭി​ന​ന്ദി​ച്ചു. 
മ്യാ​ൻ​മ​റി​ലെ യാം​ഗൂ​ണ്‍ ന​ഗ​ര​ത്തി​ലു​ള്ള ക​യി​ക്കാ​സ​ൻ മൈ​താ​നി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്ത ദി​വ്യ​ബ​ലി മ​ധ്യേ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ​പാ​പ്പ. പോ​പ്പ് മൊ​ബീ​ലി​ൽ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ആ​ശീ​ർ​വാ​ദം ന​ൽ​കിയ മാ​ർ​പാ​പ്പ​യെ അ​ടു​ത്തു​ക​ണ്ട ജ​ന​ക്കൂ​ട്ടം ആ​ഹ്ലാ​ദ​ത്തോ​ടെ കൊ​ടി​ക​ൾ വീ​ശി ‘വി​വ ഇ​ൽ പാ​പ്പ’ വി​ളി​ച്ചു. ക​ർ​ദി​നാ​ൾ ചാ​ൾ​സ് മോം​ഗ് ബോ​യും മ്യാ​ൻ​മ​റി​ലെ മു​ഴു​വ​ൻ മെ​ത്രാ​ന്മാ​രും ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്തു.
 
പ്ര​തി​കാ​ര​ത്തി​ലൂ​ടെ​യും അ​രി​ശ​ത്തി​ലൂ​ടെ​യും ത​ങ്ങ​ൾ​ക്കേ​റ്റ മു​റി​വു​ക​ളോ​ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന കാ​ഴ്ച​പ്പാ​ട് തീ​ർ​ത്തും തെ​റ്റാ​ണെ​ന്നു മാ​ർ​പാ​പ്പ പ​റ​ഞ്ഞു. യേ​ശു​വി​ന്‍റെ വ​ഴി അ​ത​ല്ല. വ​ള​രെ വ്യ​ത്യ​സ്തമാ​ണ​ത്. സ്വ​ന്തം മു​റി​വു​ക​ളി​ലൂ​ടെ​യാ​ണ് യേ​ശു ന​മുക്ക് ആ​ശ്വാ​സം പ​ക​ർ​ന്ന​ത്. മു​റി​വു​ക​ളി​ലും സു​ഖ​പ്പെ​ടു​ത്ത​ൽ ക​ണ്ടെ​ത്താ​നാ​ക​ണം. 
 
 
മ്യാ​ൻ​മ​ർ ജ​ന​ത​യ്ക്ക് കാ​ണാ​വു​ന്ന​തും അ​ല്ലാ​ത്ത​തു​മാ​യ ഏ​റെ മു​റി​വു​ക​ളു​ണ്ട്. അ​വ​യോ​ട് വൈ​രാ​ഗ്യ​ബു​ദ്ധി​യോ, രോ​ഷ​മോ അ​ല്ല വേ​ണ്ട​ത്. സ​മാ​ധാ​ന​ത്തി​ന്‍റെ, സ്നേ​ഹ​ത്തി​ന്‍റെ, അ​നു​ര​ഞ്ജ​ന​ത്തി​ന്‍റെ പാ​ത​യി​ലൂ​ടെ വേ​ണം മു​ന്നോ​ട്ടു പോ​കാ​ൻ. സ​ഹോ​ദ​ര​ങ്ങ​ളോ​ട് ക​രു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​നാ​ക​ണം: മാ​ർ​പാ​പ്പ പറഞ്ഞു.
 
വ​ള​രെ വ​ലി​യ പ്ര​യാ​സ​ങ്ങ​ൾ​ക്കി​ട​യി​ലും മ്യാ​ൻ​മ​റി​ലെ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ വി​ശ്വാ​സം പ​രി​പാ​ലി​ക്കാ​നും മ​ത​മോ വം​ശ​മോ നോ​ക്കാ​തെ സ​ഹ​ജീ​വി​ക​ളെ സ​ഹാ​യി​ക്കാ​നും ശ്ര​മി​ക്കു​ന്ന​തി​നെ മാ​ർ​പാ​പ്പ അ​ഭി​ന​ന്ദി​ച്ചു. ജീ​വി​ത​ത്തി​ൽ പ​ല​പ്പോ​ഴും തി​ര​സ്ക​ര​ണ​ങ്ങ​ളും ത​ട​സ​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും നേ​രി​ടേ​ണ്ടി വ​രും. യേ​ശു​വി​ന്‍റെ ജീ​വി​ത​ത്തി​ലും ഇ​തെ​ല്ലാം നേ​രി​ട്ടു. ഈ ​ലോ​ക​ത്തി​ന്‍റെ വി​വേ​ക​ത്തി​നു മേ​ൽ വി​ജ​യം വ​രി​ക്കാ​ൻ ദൈ​വി​ക​മാ​യ അ​രൂ​പി​യി​ലു​ള്ള വി​വേ​ക​ത്തി​നു ക​ഴി​യും. ഏ​റ്റ​വും വേ​ദ​ന​യു​ള്ള മു​റി​വു​ക​ളി​ൽപോ​ലും ആ​ശ്വാ​സ​വും ക​രു​ണ​യും ന​ൽ​കാ​ൻ യേ​ശു​വി​നെപ്പോ​ലെ ന​മു​ക്കും പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ കൃ​പ​യാ​ൽ ക​ഴി​യും. ദൈ​വ​ത്തി​ന്‍റെ നി​ഗൂ​ഢ​ത​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്തി​മ​മാ​യ വ്യാ​ഖ്യാ​താ​വാ​ണ് യേ​ശു​ക്രി​സ്തു​വെ​ന്നു ഫ്രാ​ൻ​സി​സ് പാ​പ്പാ വി​ശ​ദീ​ക​രി​ച്ചു.

Source: deepika

Attachments




Back to Top

Never miss an update from Syro-Malabar Church