യാംഗൂണിൽ മാർപാപ്പയുടെ ദിവ്യബലിക്ക് ജനലക്ഷങ്ങൾ::Syro Malabar News Updates യാംഗൂണിൽ മാർപാപ്പയുടെ ദിവ്യബലിക്ക് ജനലക്ഷങ്ങൾ
30-November,2017

യാം​ഗൂ​ൺ: മ​ല​യാ​ളി​ക​ളും നൂ​റു ക​ണ​ക്കി​ന് ത​മി​ഴ്, തെ​ലു​ങ്ക് വം​ശ​ജ​രും അ​ട​ക്കം മ്യാ​ൻ​മ​റി​ലെ വി​ദൂ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ വ​രെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ യാം​ഗൂ​ണി​ലെ ഇ​ന്ന​ല​ത്തെ ദി​വ്യ​ബ​ലി​യി​ൽ പ​ങ്കെ​ടു​ത്ത​ത്. ഓ​സ്ട്രേ​ലി​യ, താ​യ്‌​ല​ൻ​ഡ്, വി​യ​റ്റ്നാം, കം​ബോ​ഡി​യ, ലാ​വോ​സ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ദി​വ്യ​ബ​ലി​ക്കെ​ത്തി. 
 
മാ​ർ​പാ​പ്പ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തു വ​ര​ണ​മെ​ന്ന് വ​ർ​ഷ​ങ്ങ​ളാ​യി ആ​ഗ്ര​ഹി​ച്ചി​രു​ന്നെ​ങ്കി​ലും ഫ്രാ​ൻ​സി​സ് പാ​പ്പ എ​ത്തി​യെ​ന്ന​ത് എ​ത്ര സ​ന്തോ​ഷി​ച്ചാ​ലും മ​തി​യാ​കാ​ത്ത കാ​ര്യ​മാ​ണെ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​നും മ​ല​യാ​ളം കൈ​വി​ടാ​ത്ത​യാ​ളു​മാ​യ ജോ​ർ​ജ് തോ​മ​സ് പ​റ​ഞ്ഞു. ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നാ​യ പാ​പ്പ​യെ ഒ​രു നോ​ക്കു കാ​ണാ​നാ​യി രാ​ത്രി മു​ത​ൽ ത​ന്നെ ജ​ന​ങ്ങ​ൾ മൈ​താ​നി​യിലെ​ത്തി കാ​ത്തു​കി​ട​ന്നു. ദി​വ്യ​ബ​ലി​ക്കെ​ത്തി​യ ആ​ളു​ക​ൾ​ക്ക് സൗ​ജ​ന്യ ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും വെ​ള്ള​വും സ​ന്ന​ദ്ധ, അ​ത്മാ​യ സം​ഘ​ട​ന​ക​ളും വി​വി​ധ രൂ​പ​ത​ക​ളും ചേ​ർ​ന്ന് ന​ൽ​കി.
 
ത​ങ്ങ​ളു​ടെ പി​താ​വി​ന്‍റെ പി​ൻ​ത​ല​മു​റ​ക്കാ​രാ​യ ഏ​താ​നും പേ​ർ മ്യാ​ൻ​മ​റി​ലേ​ക്ക് കു​ടി​യേ​റി​യ​താ​ണെ​ന്നും ജ​നി​ച്ച​തും വ​ള​ർ​ന്ന​തും മ്യാ​ൻ​മ​റി​ലാ​ണെ​ങ്കി​ലും മ​ല​യാ​ള ഭാ​ഷ​യും സം​സ്കാ​രവും കൈ​വി​ട്ടി​ട്ടി​ല്ലെ​ന്ന് കു​ർ​ബാ​ന​യ്ക്കെ​ത്തി​യ കോ​ട്ട​യം സ്വ​ദേ​ശി​യാ​യ മൈ​ക്കി​ളി​ന്‍റെ മ​ക​ൻ ഫ്രാ​ൻ​സി​സ് ദീ​പി​ക​യോ​ടു പ​റ​ഞ്ഞു. നി​ര​വ​ധി ത​മി​ഴ്, തെ​ലു​ങ്ക് കു​ടും​ബ​ങ്ങ​ളും മ്യാ​ൻ​മ​റി​ലു​ണ്ട്. ഇ​വ​രെ​ല്ലാം ക്രൈ​സ്ത​വ വി​ശ്വാ​സം കൈ​വി​ടാ​തെ കാ​ത്തു പ​രി​പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് മൈ​ക്കി​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ത​മി​ഴ​രാ​യ പോ​ൾ ആ​ന്‍റ​ണി​യും ജ​സ്റ്റി​ൻ ഫെ​ർ​ണാ​ണ്ട​സും പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ വം​ശ​ജ​രി​ൽ ത​മി​ഴ​രും തെ​ലു​ങ്ക​രു​മാ​ണ് കൂ​ടു​ത​ൽ. മ​ല​യാ​ളി​ക​ൾ കു​റ​വാ​ണ്.
 
 
മ്യാ​ൻ​മ​റി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന പ​ല ഇ​ന്ത്യ​ൻ വം​ശ​ജ​രും ജോ​ലി തേ​ടി ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ൻ​ഡ്, ആ​ഫ്രി​ക്ക തു​ട​ങ്ങി പ​ല രാ​ജ്യ​ങ്ങ​ളി​ലേ​ക്കും പി​ന്നീ​ട് കു​ടി​യേ​റി​യി​രു​ന്നു. ഇ​ന്ത്യ​യി​ൽ നി​ന്ന് പ​ഴ​യ ബ​ർ​മ​യി​ലേ​ക്ക് ആ​ദ്യ​മെ​ത്തി​യ​വ​രി​ൽ പ​ല​രും ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നു​ള്ള ക്രൈ​സ്ത​വ​രു​മാ​യി​രു​ന്നു. ഇ​വ​രു​ടെ പി​ന്തു​ട​ർ​ച്ച​ക്കാ​രും പു​തി​യ ത​ല​മു​റ​യി​ലെ ആ​ളു​ക​ളു​മെ​ല്ലാം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി യാം​ഗൂ​ണി​ലെ​ത്തി​യി​ട്ടു​ണ്ട്. ജീ​വി​ത​ത്തി​ലെ ഒ​രി​ക്ക​ലും മ​റ​ക്കാ​നാ​കാ​ത്ത ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ അ​നു​ഭ​വ​മാ​ണ് ഫ്രാ​ൻ​സി​സ് പാ​പ്പ​യെ തൊ​ട്ട​ടു​ത്ത് കാ​ണാ​നാ​യ​തെ​ന്ന് മേ​രി യേ​ശു​ദാ​സ് പ​റ​ഞ്ഞു.

Source: deepika

Attachments




Back to Top

Never miss an update from Syro-Malabar Church