ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും രാഷ്‌ട്രപ​തി​ക്കും മാ​ർ​പാ​പ്പയുടെ ആ​ശം​സ::Syro Malabar News Updates ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ൾ​ക്കും രാഷ്‌ട്രപ​തി​ക്കും മാ​ർ​പാ​പ്പയുടെ ആ​ശം​സ
29-November,2017

ഇ​​​ന്ത്യ​​​ൻ രാ​​ഷ്‌​​ട്ര​​പ​​​തി​​​ക്കും ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കും ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ആ​​​ശം​​​സ​​​യും ഐ​​​ശ്വ​​​ര്യ​​​ങ്ങ​​​ളും അ​​​നു​​​ഗ്ര​​​ഹ​​​വും നേ​​​ർ​​​ന്നു. ഇ​​​ന്ത്യ​​​ൻ വ്യോ​​​മാ​​​തി​​​ർ​​​ത്തി​​​യി​​​ൽ കൂ​​​ടി മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ പ്ര​​​ത്യേ​​​ക വി​​​മാ​​​നം ക​​​ട​​​ന്നുപോ​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു രാ​​​ഷ്‌​​ട്ര​​പ​​​തി രാം​​​നാ​​​ഥ് കോ​​​വി​​​ന്ദി​​​നു സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​ത്.
 
മ്യാ​​​ൻ​​​മ​​​റി​​​ലേ​​​ക്കും ബം​​​ഗ്ലാ​​​ദേ​​​ശി​​​ലേ​​​ക്കു​​​മു​​​ള്ള എ​​​ന്‍റെ അ​​​പ്പ​​​സ്തോ​​​ലി​​​ക സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ഇ​​​ന്ത്യ​​​ൻ വ്യോ​​​മാ​​​തി​​​ർ​​​ത്തി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​പോ​​​കു​​​ന്ന അ​​​വ​​​സ​​​ര​​​ത്തി​​​ൽ താ​​​ങ്ക​​​ൾ​​​ക്കും താ​​​ങ്ക​​​ളു​​​ടെ സ​​​ഹ​​​പൗ​​​ര​​ന്മാ​​​ർ​​​ക്കും പ്രാ​​​ർ​​​ഥ​​​നാ​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ ആ​​​ശം​​​സ​​​ക​​​ൾ നേ​​​രു​​​ന്നു. രാ​​​ജ്യ​​​ത്തി​​​ന് എ​​​ല്ലാ ഐ​​​ശ്വ​​​ര്യ​​​ങ്ങ​​​ളും ഉ​​​ണ്ടാ​​കു​​​ന്ന​​​തി​​​നാ​​​യി ദൈ​​​വി​​​ക​​​മാ​​​യ അ​​​നു​​​ഗ്ര​​​ഹ​​​ങ്ങ​​​ളും പ്രാ​​​ർ​​​ഥി​​​ക്കു​​​ന്നു: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ രാ​​ഷ്‌​​ട്ര​​പ​​​തി​​​ക്കു ന​​​ൽ​​​കി​​​യ ടെ​​​ലി​​​ഗ്രാം സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​റ​​ഞ്ഞു.
 
 
പേ​​​പ്പ​​​ൽ വി​​​മാ​​​നം ക​​​ട​​​ന്നു​​പോ​​​യ ഇ​​​റ്റ​​​ലി, ക്രൊ​​​യേ​​​ഷ്യ, ബോ​​​സ്നി​​​യ, മോ​​​ണ്ടി​​നെ​​​ഗ്രോ, സെ​​​ർ​​​ബി​​​യ, ബ​​​ൾ​​​ഗേ​​​റി​​​യ, തു​​​ർ​​​ക്കി, ജോ​​​ർ​​​ജി​​​യ, അ​​​സ​​​ർ​​​ബൈ​​​ജാ​​​ൻ, ട​​​ർ​​​ക്മെ​​​നി​​​സ്ഥാ​​​ൻ, അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​ൻ, പാ​​​ക്കി​​​സ്ഥാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ർ​​​ക്കും സ​​​മാ​​​ന​​​മാ​​​യ സ​​​ന്ദേ​​​ശം മാ​​​ർ​​​പാ​​​പ്പ അ​​​യ​​​ച്ചു. മാ​​​ർ​​​പാ​​​പ്പ ക​​​ട​​​ന്നു​​​പോ​​​കു​​​ന്ന വ്യോ​​​മാ​​​തി​​​ർ​​​ത്തി​​​ക​​​ളി​​​ൽ ഉ​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ശം​​​സ​​​യും അ​​​നു​​​ഗ്ര​​​ഹ​​​വും നേ​​​രു​​​ന്ന കീ​​​ഴ​​​്‌വ​​​ഴ​​​ക്ക​​​മു​​​ണ്ട്. 

Source: deepika.com

Attachments
Back to Top

Never miss an update from Syro-Malabar Church