മേൽപ്പട്ടക്കാരൻ വീരോചിത ജീവിതം നയിക്കണം: ഡോ. സൂസപാക്യം::Syro Malabar News Updates മേൽപ്പട്ടക്കാരൻ വീരോചിത ജീവിതം നയിക്കണം: ഡോ. സൂസപാക്യം
13-November,2017

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ശ്വാ​സ സ​മ​ര്‍പ്പ​ണ​ത്തി​ലൂ​ടെ വീ​രോ​ചി​ത​മാ​യ ജീ​വി​തം ന​യി​ക്കു​ന്ന​വ​രാ​ക​ണം ബി​ഷ​പ്പു​മാ​രെ​ന്നു കെ​സി​ബി​സി പ്ര​സി​ഡ​ന്‍റും തി​രു​വ​ന​ന്ത​പു​രം ആ​ര്‍ച്ച്ബി​ഷ​പ്പു​മാ​യ ഡോ.​സൂ​സ​പാ​ക്യം. സീ​റോ മ​ല​ബാ​ര്‍ സഭ മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ കൂ​രി​യ ബി​ഷ​പ് മാ​ര്‍ സെ​ബാ​സ്റ്റ്യ​ന്‍ വാ​ണി​യ​പ്പു​ര​യ്ക്ക​ലി​ന്‍റെ മെ​ത്രാ​ഭി​ഷേ​ക ച​ട​ങ്ങി​ല്‍ വ​ച​ന സ​ന്ദേ​ശം ന​ല്‍കു​ക​യാ​യി​രു​ന്നു ‌ഡോ.​സൂ​സ​പാ​ക്യം.
 
സ​ഭാ​ശു​ശ്രൂ​ഷ​ക​നി​ല്‍ ജ​ന​ങ്ങ​ള്‍ കാ​ണാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​തു ക്രി​സ്തു​വി​നെ​യാ​ണ്. ക്രി​സ്തു സ​ഭാ​ശു​ശ്രൂ​ഷ​യ്ക്കു ന​ല്‍കു​ന്ന മാ​ന​വും ഇ​താ​ണ്. വീ​രോ​ചി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ഭൗ​തി​ക കാ​ഴ്ചപ്പാ​ടു​ക​ളി​ല്‍നി​ന്നു വ്യ​ത്യ​സ്ത​മാ​ണ് യേ​ശു സ​ഭാ ശു​ശ്രൂ​ഷ​യ്ക്കു ന​ല്‍കു​ന്ന​ത്. സ്വ​യം പ​രി​ത്യ​ജി​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​നു യേ​ശു​വി​ന്‍റെ ശി​ഷ്യ​നാ​കാ​ന്‍ സാ​ധി​ക്കി​ല്ല. സ​ഭാ​ശു​ശ്രൂ​ഷ​ക​ളി​ല്‍ വീരോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ ഉ​ണ്ടാ​കു​ന്ന​തു സ്വ​യം താ​ഴ്ത്തു​മ്പോ​ഴാ​ണ്. ജീ​വ​ന്‍ പോ​ലും സ​മ​ര്‍പ്പി​ക്കാ​ന്‍ വീ​രോ​ചി​ത​നു ക​ഴി​യ​ണം. 
 
 
ത​ന്നി​ലാ​ശ്ര​യി​ക്കാ​തെ യേ​ശു​വി​ല്‍ മാ​ത്രം ആ​ശ്ര​യി​ച്ച് വീ​രോ​ചി​ത​നാ​കാ​ന്‍ ക​ഴി​യ​ണം. മാ​തൃ​ക​യി​ലൂ​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും സ​ഭാ​ശു​ശ്രൂ​ഷ​യി​​ലേ​ക്ക് അ​നേ​ക​രെ എ​ത്തി​ക്കു​മ്പോ​ഴാ​ണ് നാ​മോ​രോ​രു​ത്ത​രും വീ​രോ​ചി​ത​ന്‍മാ​രാ​കു​ന്ന​ത്. കൈ​വ​യ്പ്പി​ലൂ​ടെ നി​റ​യു​ന്ന പ​രി​ശു​ദ്ധാ​ത്മാ​വി​ന്‍റെ നി​റ​വാ​ണു വീ​രോ​ചി​ത ജീ​വി​ത​ത്തി​ന് ഏ​റ്റ​വും ആ​വ​ശ്യം - ബി​ഷ​പ് ഡോ.​സൂ​സ​പാ​ക്യം ഉ​ദ്ബോ​ധി​പ്പി​ച്ചു. 

Source: deepika.com

Attachments




Back to Top

Syro Malabar Live